നടപ്പാത ഇല്ലാത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ


തറക്കല്ലിട്ടു ആറു മാസത്തോളം ആയിട്ടും ചിന്നക്കട റെയിൽവേ മേൽപ്പാലത്തിൽ നിന്നും കാൽനട യാത്രക്കാർക്ക് താഴേക്ക് ഇറങ്ങാനുള്ള നടപ്പാത ഇപ്പോഴും ഫയലിൽ ഒതുങ്ങുന്നു .ചിന്നകട അടിപ്പാത നിർമിച്ചപ്പോൾ ഇതുവഴിയുള്ള യാത്രക്കാർക്ക് നഷ്ടമായത് നിലവിലുണ്ടായിരുന്ന രണ്ടു നടപ്പാതകളാണ് .

എന്നാൽ നടപാത നിർമാണത്തിനായി ഇട്ടിരിക്കുന്ന സ്ഥലത്തു എ .ടി . എം .കൗണ്ടറും കഫറ്റീരിയയും ശുചിമുറികളും ഉൾപ്പെടെ അമിനിറ്റി സെന്റെര് നിർമിക്കാൻ ആയിരുന്നു പദ്ധതി എങ്കിലും ആറുമാസമായി ഇതിന്റെ തറക്കല്ലിടീൽമാത്രമേ നടന്നിട്ടുള്ളൂ .മന്ത്രി കെ .ടി .ജലീൽ ആയിരുന്നു കല്ലിട്ടതും ചേർന്നുള്ള ബസ് ബേയുടെഉദ്‌ഘാടനം നിർവഹിച്ചതും

Leave a Reply

Your email address will not be published. Required fields are marked *