കൊടും വരൾച്ചയിൽ ദുരിതപൂർണമായ ജീവിതം നയിച്ച തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള സുന്ദരപാണ്ടിപുരം ഗ്രാമവാസികൾക്ക് ഉത്സവമേളം [പകർന്ന് കീലെ പട്ടക്കുറിശ്ശി ബ്രഹ്മലോകം ക്ഷേത്രം .. കഴിഞ്ഞ അഞ്ചു നാളുകളായി ബ്രഹ്മോത്സവ ഭാഗമായി വരുണ ദേവനെ പ്രീതിപ്പെടുത്തുന്ന ഹോമങ്ങളും യാഗങ്ങളും നടക്കുകയാണ് ..അതിലുപരിയായി ഗുരുവര്യനായ ബ്രഹ്മശ്രീ അഡ്വക്കേറ്റ് കെ കെ ബോസ്സിന്റെ അചഞ്ചല മിഴികളോടെയുള്ള ബ്രഹ്മ സമർപ്പണ പൂജ ഭക്തരിൽ ശുഭാപ്തി വിശ്വാസം നിറക്കുവാനും ഉടൻ തങ്ങളുടെ നിത്യവൃത്തിയായ കൃഷിക്കാവശ്യമായ ജലം ലഭ്യം ആകുവാനുള്ള മഴ ലഭിക്കുമെന്നും ഗ്രാമവാസികൾ ഒന്നടങ്കം വിശ്വസിക്കുന്നു … ഈ അവസരത്തിലാണ് മലനാട് ടിവി ബ്രഹ്മോത്സവം തത്സമയം സംപ്രേക്ഷണം ചെയ്യാൻ ബ്രഹ്മലോകത്തെത്തുന്നത് ..

വളരെ കഠിന വരൾച്ച നേരിടുന്ന ഒരു സമൂഹത്തിനൊപ്പം അഞ്ചു ദിവസം ജീവിച്ച ഞങ്ങളെ പോലും അത്ഭുത പരതന്ത്രരാക്കിയാണ് ഉത്സവനാളിൽ ബ്രഹ്മദേവ പ്രീതിയുണ്ടായത് ..ഉച്ചയോടെ ക്ഷേത്രസമുച്ചയ ഭാഗത്തു കാർമേഘങ്ങൾ നിറയുകയും ഇടിനാദത്തോടുകൂടി വർഷമാരംഭിക്കുകയും ചെയ്തു ..ആർപ്പു വിളികളോടെയാണ് ഗ്രാമം ഈ മഴയെ എതിരേറ്റത് ..വൈശാലി എന്ന ചലച്ചിത്രത്തിലെ ഗാനരംഗം പോലെ തോന്നലുളവാക്കിയ ഗ്രാമവാസികളുടെ ആഹ്ലാദ നൃത്തം പക്ഷെ ഒരു കുടപോലും കൈയ്യിൽ കരുതാതിരുന്നതിനാൽ ഞങ്ങൾക്ക് പകർത്താൻ കഴിഞ്ഞില്ല ..എങ്കിലും മഴമാറിയ ഉടൻ തന്നെ താളം കെട്ടികിടക്കുന്ന ജലാശയം പോലെ തോന്നിക്കുന്ന ക്ഷേത്ര ചത്വരത്തിൽ നിന്നും ഗുരു കെ കെ ബോസുമായി അഭിമുഖം പങ്കുവെക്കുവാനും അത് തത്സമയം ലോകത്തിനു സമർപ്പിക്കുവാനും മലനാട് ടിവിക്കു കഴിഞ്ഞു ..

ഏവർക്കും അത്ഭുതമായ ഈ പ്രതിഭാസത്തെ കുറിച്ച കെകെ ബോസ്സ് സംസാരിക്കുന്നു

Posted by Jayesh R Malanadu on Tuesday, September 5, 2017

ദൃഢനിശ്ചയവും പ്രാർത്ഥനയും പ്രകൃതിയെ പോലും സ്വാധീനിക്കാൻ കഴിവുള്ളതാണ് എന്നാണു കെ കെ ബോസ്സ് അഭിപ്രായപ്പെട്ടത് ..ഇത് അന്ധ വിശ്വാസം വളർത്താനുള്ള വാർത്തയല്ല മറിച്ചു ഈ ഡിജിറ്റൽ യുഗത്തിലും ആത്മസമർപ്പണത്തോടെയുള്ള പ്രാർത്ഥനകൾക്ക് ഫലം ഉടൻ ദൈവം നൽകുമെന്ന് ഞങ്ങൾ കൂടി സാക്ഷിയാകേണ്ടി വന്ന ഒരു പ്രതിഭാസത്തിന്റെ തത്സമയ വിവരണമാണ് …നമ്മൾ ആരോ ആകട്ടെപക്ഷെ നമ്മുടെ മനം നിറഞ്ഞുള്ള പ്രാര്ഥനാപൂർവ്വസംർപ്പണങ്ങൾക്കു ഫലം പ്രത്യക്ഷത്തിൽ തന്നെയുണ്ടാകും എന്നസാക്ഷ്യത്തിനാണ് മലനാട് ടിവി മുതിരുന്നത്

ഇതൊരു ഹിന്ദു ദേവാലയമല്ല എന്ന് പറയുന്ന ഗുരുവര്യന്റെ വാക്കുകളിൽ അടങ്ങിയിരിക്കുന്ന തത്വം മനസിലാക്കാൻ ഒരുപക്ഷെ ഒരു ശരാശരി ഇന്ത്യൻ പൗരന് കാലതാമസം വേണ്ടിവരും ..ലോകസമസ്ത സുഖിനോ ഭവന്തു എന്നപോലെ ലോകത്തെ മനുഷ്യരാശിയിൽ ജാതിയില്ല എന്ന് ദൃഢനിശ്ചയം ആവർത്തിക്കുന്ന കെ കെ ബോസിനെ ലോകഗുരുവായിക്കണ്ടു ശിഷ്യത്വം നേടിയവർ ധാരാളം ..അതെ ഒരിക്കലെങ്കിലും ഏറെ വ്യത്യസ്തമായ ഈ ബ്രഹ്മലോകം നിങ്ങൾ ഒന്ന് സന്ദർശിക്കൂ ..മറ്റു ഇടങ്ങളുമായുള്ള വ്യത്യാസം മനസിലാക്കൂ ..ഇവിടെ മതമില്ല ജാതിയില്ല ധനപരമായ വ്യത്യാസങ്ങളില്ല സർവരും സോദരത്വമെന്ന വാഴുന്ന ലോക ധ്യാനകേന്ദ്രമായി മാറുന്നു ബ്രഹ്മലോകം ഇവിടെ ..തമിഴ് നാട്ടിൽ തെങ്കാശിയിൽ നിന്നും കീലെ പാട്ടകുറിശ്ശി ഗ്രാമത്തിലെ ബ്രഹ്മലോകത്തിലേക്കു വെറും എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും

SHARE

LEAVE A REPLY

Please enter your comment!
Please enter your name here