1977 ൽ 1000 രൂപ നിക്ഷേപിച്ചവർക്കു ദശലക്ഷങ്ങൾ ലാഭം നൽകികൊണ്ട് ജിയോ മാജിക് ..ഇനി കേബിൾ ടിവി ശൃംഖലകൾക്ക് പ്രതിയോഗിയായി ജിയോ ടിവിയും

0
402

മുംബൈ ∙ ടെലികോം രംഗത്ത് വൻ വിപ്ലവത്തിന് വഴിതുറന്നു സൗജന്യ ഫീച്ചർ ഫോണുകളുമായി റിലയൻസ് ജിയോ. ഫോർ ജി അധിഷ്ഠിത ഫോൺ–ജിയോ ഫോൺ– സൗജന്യമായി നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചുവെങ്കിലും ഫോൺ ലഭിക്കാൻ 1500 രൂപ സെക്യൂരിറ്റി നിക്ഷേപമായി നൽകണം. മൂന്നു വർഷത്തിനു ശേഷം ഫോൺ മടക്കി നൽകിയാൽ തുക തിരികെ ലഭിക്കും. ഈ ഫോണിൽ നിന്നുള്ള എല്ലാ വോയ്സ് കോളുകളും സൗജന്യമാണ്. 153 രൂപയ്ക്ക് ഒരു മാസം പരിധിയില്ലാതെ ഡേറ്റയും എസ്എംഎസും ലഭിക്കും. റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്.
സവിശേഷതകൾ
∙ ഇന്ത്യയിലെ 22 ഭാഷകളെ ജിയോ ഫോൺ പിന്തുണയ്ക്കും
∙ മുൻകൂട്ടിയുള്ള ബുക്കിങ് ഓഗസ്റ്റ് 24ന് ആരംഭിക്കും. സെപ്റ്റംബർ മുതൽ നൽകിത്തുടങ്ങും
∙ ഓഗസ്റ്റ് 15 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭിക്കും
∙ ജിയോ ഫോണിനൊപ്പം ലഭിക്കുന്ന ജിയോ ഫോൺ ടിവി കേബിൾ ഏതു ടെലിവിഷനുമായും ബന്ധിപ്പിക്കാം


∙ കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യമിട്ട് മറ്റു പ്ലാനുകളും ഉണ്ട്. 24 രൂപയ്ക്ക് രണ്ടു ദിവസവും, 54 രൂപയ്ക്ക് ഒരാഴ്ചയും ഉപയോഗിക്കാം.
∙ ഈ വർഷം അവസാനത്തോടെ ഫോണുകൾ ഇന്ത്യയിൽത്തന്നെ നിർമിച്ചു തുടങ്ങും. ഒരാഴ്ചയിൽ 50 ലക്ഷം ഫോണുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
∙ അപായ സന്ദേശമയയ്ക്കാനും പ്രത്യേക സംവിധാനമുണ്ട്.
∙ 2.4 ഇഞ്ച് ഡിസ്പ്ലേ, എഫ്എം റേഡിയോ, എസ്ഡി കാർഡ് സൗകര്യം തുടങ്ങിയവയുണ്ട്.
∙ പുതിയ പദ്ധതിയിലൂടെ 50 കോടി വരിക്കാരെ നേടാനാവുമെന്നും കണക്കാക്കുന്നു,
∙ സെപ്റ്റംബറോടെ രാജ്യത്ത് 10,000 ജിയോ ഓഫിസുകൾ ഉണ്ടാകും.
∙ ജിയോ പ്രഖ്യാപിച്ച് ആറു മാസത്തിനുള്ളിൽ പ്രതിമാസ ഡേറ്റ ഉപയോഗം 20 കോടി ജിബിയിൽനിന്ന് 120 കോടി ജിബിയായി ഉയർന്നു. 12.5 കോടി ഉപയോക്താക്കളെ ജിയോയ്ക്ക് നേടാനും കഴിഞ്ഞു.
പ്രഖ്യാപനങ്ങൾ
∙ റിലയൻസ് ഇൻഡസ്ട്രീസ് 1:1 അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകും. എട്ട് വർഷത്തിനു ശേഷമാണ് ഇത്തരത്തിൽ ബോണസ് ഓഹരികൾ നൽകുന്നത്. ഒരു ഓഹരിക്ക് 13 രൂപ ലാഭ വിഹിതവും നൽകും.
∙ 1977ൽ മൂന്നു കോടി രൂപയായിരുന്നു ലാഭം. നിലവിൽ ഇത് 30,000 കോടി രൂപ. 10,000 മടങ്ങ് വർധന. ആസ്തി 33 കോടിയിൽ നിന്ന് 7,00,000 കോടിയിലെത്തി.
∙ ഓഹരി ഉടമകളുടെ പണവും ഇരട്ടിക്കുന്നു. 1977 ൽ റിലയൻസ് ഓഹരികളിൽ 1000 രൂപ നിക്ഷേപിച്ചവർക്ക് ഇപ്പോൾ കിട്ടുന്നത് 16,54,503 രൂപ.
∙ വിപണി മൂല്യം അഞ്ച് ലക്ഷം കോടി രൂപയിലെത്തി.
∙ ഇനി ലക്ഷ്യം ഫിക്സഡ‍് ലൈൻ സേവനരംഗത്ത് ആധിപത്യം ഉറപ്പിക്കുകയാണെന്നു മുകേഷ് അംബാനി.
മക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയം
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മക്കളുടെ സാന്നിധ്യം 40–ാം വാർഷിക പൊതുയോഗത്തിൽ ശ്രദ്ധേയമായി. 25 വയസ്സുള്ള ഇരട്ടക്കുട്ടികളായ ഇഷാ, ആകാശ് എന്നിവരാണു ജിയോ ഫോൺ അവതരിപ്പിച്ചത്. ഫോണിന്റെ പ്രത്യേകതകൾ ആകാശ് വിവരിച്ചു. വോയ്സ് റെക്കഗ്നിഷൻ വഴി പ്രധാനമന്ത്രിയുടെ മൻ കി ബാത് റേഡിയോ പ്രഭാഷണ പരമ്പരയുടെ ഒരു ഭാഗം ആകാശ് കേൾപ്പിച്ചു. അംബാനിയുടെ ഭാര്യ നിതാ അംബാനിയും വേദിയിലുണ്ടായിരുന്നു. ഇളയ മകൻ ആനന്ദ്, വാർഷിക പൊതുയോഗത്തിൽ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ഇഷാ, ആകാശ് എന്നിവരെ 2014ൽ ആണ് ബോർഡ് അംഗങ്ങളായി നിയമിച്ചത്

SHARE

LEAVE A REPLY

Please enter your comment!
Please enter your name here