ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി ഹൈക്കോടതി

0
204

കൊച്ചി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനു ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. ഇനി ക്രിക്കറ്റ് കളിക്കാന്‍ ശ്രീശാന്തിന് തടസ്സമില്ല. ഒത്തുകളി കേസ് കോടതി തള്ളിയതിനാല്‍ വിലക്ക് നിലനില്‍ക്കില്ല. ശ്രീശാന്തിനെ പോലെയൊരു കളിക്കാരനെ അധികകാലം മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഐപിഎല്‍. ബിസിസിഐ വിലക്കു നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാനാകുന്നില്ലെന്നു ചൂണ്ടികാട്ടിയാണു ശ്രീശാന്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. നേരത്തെ ശ്രീശാന്തിനെതിരായ കുറ്റപത്രം പട്യാല കോടതി റദ്ദാക്കിയിരുന്നു. വിലക്ക് നീങ്ങിയതോടെ ബി.സി.സി.ഐ തലത്തിലുള്ള ഏതു മത്സരത്തിലും ശ്രീശാന്തിന് പങ്കെടുക്കാം.

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here