മകന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി കേരളത്തിലെത്തിയ മദനിക്ക് പിഡിപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി

0
157

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി മകന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി കേരളത്തിലെത്തി. ഉച്ചതിരിഞ്ഞ് മൂന്നരയോടെ നെടുമ്പാശേരിയിവിമാനത്താവളത്തിലെത്തി .അവിടെ മദനിക്ക് പിഡിപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പിന്നീട് മദനി അന്‍വാര്‍ശേരിയിലേക്ക് പോയി.ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ച മഅദനി ഒരു വർഷത്തിനുശേഷമാണു ജന്മനാട്ടിൽ വരുന്നത്.കര്‍ണ്ണാടക പൊലീസിനൊപ്പം കേരളാ പൊലീസും സുരക്ഷയൊരുക്കിയിരുന്നു .താനിപ്പോഴും ജയിലിൽ ആണെന്നു തെറ്റിദ്ധരിക്കുന്നുണ്ട് ജനങ്ങൾ .എന്നാൽ താൻ ജയിലിൽ അല്ലെന്നും ജാമ്യത്തിൽ ബെംഗളൂരുവിൽ ചികിൽസയിൽ കഴിയുകയാണെന്നും ബെംഗളൂരു നഗരം വിട്ടുപോകരുതെന്ന നിബന്ധന മാത്രമേയുള്ളൂ എന്നും മദനി മാധ്യമങ്ങളോടു പറഞ്ഞു

SHARE

LEAVE A REPLY

Please enter your comment!
Please enter your name here