മരിച്ചവർക്ക് എന്തിന് ആധാർ…. പ്രതിഷേധത്തെ തുടർന്ന് കേന്ദ്രം വിജ്ഞാപനം പിൻവലിച്ചു

0
192

മരണം രജിസ്റ്റർ ചെയ്യാനും സർട്ടിഫിക്കറ്റ് കൈപ്പറ്റാനും ആധാർ നിർബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പിൻവലിച്ചു.

ആധാർ നിർബന്ധമാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ രജിസ്ട്രാർ ജനറൽ ആണ്  -മരണം രജിസ്റ്റർ ചെയ്യാനും സർട്ടിഫിക്കറ്റ് കൈപ്പറ്റാനും ആധാർ നിർബന്ധമാക്കിക്കൊണ്ടുള്ള
വിവാദ വിജ്ഞാപനം  പുറപ്പെടുവിച്ചത്.

മരിച്ചവരുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ ഒഴിവാക്കാനും മരണപ്പെട്ട ആളിനെക്കുറിച്ച്  വ്യക്തമായ വിവരം രേഖകളിൽ  ലഭ്യമാക്കുവാനുമായിരുന്നു ഇത്തരം ഒരു നിയമം വിജ്ഞാപനംചെയ്തത് . ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് കേന്ദ്രം ഈ തീരുമാനം പിൻവലിച്ചത് .
മരണം രജിസ്റ്റർ ചെയ്യുന്നതിന്  ആധാർ ഇനി നിർബന്ധമല്ല .

മരണപ്പെട്ട ആൾക്ക് ആധാർ കാർഡ് ഇല്ലാതിരിക്കുകയോ,

രജിസ്റ്റർ ചെയ്യുന്ന ആൾക്ക് , മരണപ്പെട്ട ആളുടെ ഇലക്ഷൻ ഐ ഡി നമ്പർ അറിയാതിരിക്കുകയോ ചെയ്താൽ

മരണം രജിസ്റ്റർ ചെയ്യുന്ന ആൾ അക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരെ രേഖാമൂലം ബോധിപ്പിച്ചാൽ  മതിയാകും  .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here