നഖത്തിന്റെ ആകൃതിയില്‍ ഭാഗ്യമുണ്ട്, ഇങ്ങനെയെങ്കില്‍

നീണ്ടു കൂര്‍ത്ത നഖങ്ങളെങ്കില്‍ നിങ്ങള്‍ക്ക് നീണ്ടു കൂര്‍ത്ത നഖങ്ങളാണോ നിങ്ങളുടെ കൈവിരലുകളിലെങ്കില്‍ കാര്യങ്ങളെയെല്ലാം ഭാവനാത്മകമായി സമീപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് നിങ്ങള്‍ എന്നാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം മുന്‍കരുതല്‍ ആവശ്യമുള്ളവരാണ് ഇത്തരക്കാര്‍. മറ്റുള്ളവരെ മനസ്സിലാക്കുന്നതില്‍ എപ്പോഴും പരാജയപ്പെടുന്ന സ്വഭാവക്കാരായിരിക്കും നിങ്ങള്‍. അത് കൊണ്ട് തന്നെ പല കാര്യങ്ങളിലും അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കാം. ഇത് ജീവിതം കൂടുതല്‍ സന്തോഷകരവും സുരക്ഷിതവും ആക്കി മാറ്റും.

വിശാലമായ വശങ്ങളോട് കൂടിയ നഖം നഖത്തിന്റെ ഇരുവശങ്ങളും വിശാലമായി കിടക്കുന്ന ഭാഗമാണെങ്കില്‍ സംസാരിച്ച് കാര്യം നേടിയെടുക്കാന്‍ കഴിവുള്ളയാളായിരിക്കും നിങ്ങള്‍. എന്നാല്‍ വേഗത്തില്‍ തന്നെ ദേഷ്യംവരുകയും അതുപോലെ തന്നെ സമചിത്തത വീണ്ടെടുക്കുന്ന സ്വഭാവക്കാരുമായിരിക്കും നിങ്ങള്‍. പല കാര്യങ്ങളിലും അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും.

ഉരുണ്ട നഖങ്ങള്‍ നിങ്ങളുടെ കൈ വിരലിലെ നഖങ്ങള്‍ ഉരുണ്ടതാണെങ്കില്‍ സന്തോഷകരമായ ജീവിതമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. മാത്രമല്ല സാമ്പത്തിക ബാധ്യതകള്‍ ഒന്നും തന്നെ നിങ്ങളെ ബാധിക്കില്ല. സ്വന്തം നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഇത്തരക്കാരുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടരാവുന്നതായിരിക്കും നമ്മളില്‍ പലരും. ഇത് ഇവരുടെ ഉയര്‍ച്ചക്കും ഉന്നമനത്തിനും സഹായിക്കുന്നു

ചതുരാകൃതിയുള്ള നഖം ചതുരാകൃതിയുള്ള നഖമായിരിക്കും ചിലരുടേത്. ഇത് സ്ഥിരോത്സാഹത്തിന്റേയും തന്റേടത്തിന്റേയും ലക്ഷണങ്ങളാണ്. പുരുഷന്‍മാരില്‍ മിക്കവരുടേയും നഖം ഇത്തരത്തില്‍ പെട്ടതായിരിക്കും. വാശിയും തന്റേടവും കഠിനാധ്വാനവും ആയിരിക്കും ഇവരുടെ മുഖമുദ്ര. അതുകൊണ്ട് തന്നെ ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ട അവസ്ഥ വരില്ല ഇത്തരക്കാര്‍ക്ക്.

ത്രികോണാകൃതിയിലുള്ള നഖം പ്രതികരണ ശേഷി കൂടുതലുള്ളവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല കൂര്‍മ്മബുദ്ധിയുടെ ആളുകളുമായിരിക്കും. ബിസിനസ്സില്‍ ഒരിക്കലും ഇത്തരക്കാരെ തോല്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍ അല്‍പം വിഷമം പിടിച്ച സ്വഭാവക്കാരായിരിക്കും ഇത്തരക്കാര്‍. ലക്ഷ്മീ ദേവി ഇവരുടെ കൂടെ എപ്പോഴും ഉണ്ടാവും. അതുകൊണ്ട് തന്നെ സാമ്പത്തിക ബാധ്യതകള്‍ ഒരിക്കലും ഇവരെ പിടിച്ചുലക്കില്ല.

നീണ്ട നഖമുള്ളവര്‍ വിശ്വസ്തരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല കള്ളത്തരം ഇവര്‍ക്കുണ്ടാവില്ല. ഏത് കാര്യത്തിലും വിശ്വസ്തതയോടെ പെരുമാറാന്‍ ഇവര്‍ക്ക് കഴിയും. നിഷ്‌കളങ്കത കൊണ്ട് പലപ്പോഴും പല കാര്യങ്ങളിലും തോറ്റുപോവുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. തങ്ങള്‍ക്ക് താല്പര്യമില്ലാത്ത കാര്യങ്ങള്‍ കണ്ടാല്‍ ഇവര്‍ വേഗത്തില്‍ ദേഷ്യപ്പെടുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍.

മൂര്‍ച്ചയേറിയ നഖം പലരുടേയും നഖത്തിന് മൂര്‍ച്ച കൂടുതലായിരിക്കും. നിങ്ങളുടേതായ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി എത്രയൊക്കെ കഠിനാധ്വാനം ചെയ്യാമോ അത്രയും കഠിനാധ്വാനം ചെയ്യാന്‍ ശ്രമിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരുമായി ചേര്‍ന്ന് ജോലി ചെയ്യുന്നതില്‍ മികവ് വര്‍ദ്ധിപ്പിക്കാനാവും. കൂടാതെ പലപ്പോഴും പല വിധത്തില്‍ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനും ഇവര്‍ തയ്യാറാവും.

Leave a Reply

Your email address will not be published. Required fields are marked *