ഉണ്ണി മുകുന്ദൻ നായകനാകുന്ന ക്ലിന്‍റ് സിനിമയ്ക്ക് സെൻസർ ബോർഡിന്‍റെ പ്രശംസ. സിനിമ കണ്ട് സെൻസർ ബോർഡ് അംഗങ്ങളില്‍ പലരുടേയും കണ്ണുകളഅ‍ ഈറനണിയിച്ചു. സിനിമയിലെ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനും മികച്ച പ്രതികരണം ഇവരിൽ നിന്നും ലഭിച്ചു. ഉണ്ണിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് ഇവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഏഴു വയസ്സിനുള്ളിൽ മുപ്പതിനായിരത്തോളം ചിത്രങ്ങൾ വരച്ച് അകാലത്തിൽ പൊലിഞ്ഞ വിസ്മയ പ്രതിഭയുടെ കഥയാണ് ‘ക്ലിന്റ്’. ക്ലിന്റ് ആയി വെള്ളിത്തിരയിലെത്തുന്നതു തൃശൂർ സ്വദേശി മാസ്റ്റർ അലോക്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ് ക്ലിന്റിന്റെ മാതാപിതാക്കളായി എത്തുന്നത്. ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിനു ഹരികുമാറും കഥാകൃത്തും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ കെ.വി. മോഹന‍കുമാറും ചേർന്നാണ്തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here