പാവപ്പെട്ടവർക്കുള്ള പാചക വാതക സബ്സിഡിതുടരുമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ പറഞ്ഞു

ദില്ലി ;പാവപ്പെട്ടവർക്കുള്ള പാചക വാതക സബ്സിഡിതുടരുമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ പറഞ്ഞു .
പാവപ്പെട്ടവർക്ക് എൽപിജി സബ്സിഡി തുടർന്നും നൽകുമെന്നും അനർഹർക്കുള്ള സബ്സിഡിയാണ് നിർത്തലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്. ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് യുപിഎ സർക്കാറാണെന്നും പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള സബ്സിഡിയാണ് തുടരുകയെന്നും പെട്രോളിയം മന്ത്രി സഭയിൽ വ്യക്തമാക്കി.സിലിണ്ടറിന്റെ വില എല്ലാ മാസവും സിലിണ്ടറിനു നാലു രൂപ വീതം വർദ്ധിപ്പിക്ക്കുമെന്നായിരുന്നു തീരുമാനം.അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചോ​ടെ സ​ബ്സി​ഡി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​രിന്റെ ഈ ന​ട​പ​ടി​യെ​ന്നാണ് പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ലോ​ക്സ​ഭ​യി​ൽ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *