ലഷ്കര്‍ ഇ തയ്ബ കമാന്റര്‍ അബു ദുജാനയെ സൈന്യം വധിച്ചു

0
127

 

ജമ്മുകശ്മീർ ;ജമ്മു കശ്‍മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ ലഷ്കറെ തയ്ബ മേധാവി അബു ദുജാന ഉള്‍പ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആണ് അബു ദുജാന കൊല്ലപ്പെട്ടത്. അബു ദുജാനയ്ക്ക് പുറമെ ലഷ്കര്‍ തീവ്രവാദി ആരിഫ് ലില്‍ഹാരിയും കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.അഞ്ച് തവണ സൈന്യത്തെ വെട്ടിച്ച് കടന്ന് കളഞ്ഞ ദുജാന ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകളിലും അംഗമായിട്ടുണ്ട്.പുല്‍വാമയിലെ ഹകരിപ്പോരാ ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ റെയ്ഡില്‍ ആണ് അബു ദുജാന കൊല്ലപ്പെട്ടത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here