വാട്ട്സാപ്പിന് വെല്ലുവിളി;പുതിയ ആപ്ലിക്കേഷനുമായി മൈക്രോസോഫ്റ്റ്

0
361

 

വാട്ട്സാപ്പിന് വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ ഒരു ആപ്ലിക്കേഷനുമായി മൈക്രോസോഫ്റ്റ്. വാട്ട്സാപ്പിലെ പോരായ്മകളെല്ലാം പരിഹരിച്ചാണ് ‘കൈസലാ’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

ഗ്രൂപ്പിലെ അംഗങ്ങളുടെ പരിമിതിയാണ് വാട്ട്‌സാപ്പിന്റെ ഏറ്റവും വലിയ പോരായ്മ. നിലവില്‍ 256 പേര്‍ക്ക് മാത്രമേ വാട്ട്സാപ്പില്‍ അംഗത്വമെടുക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ഒരുതരത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെ ‘കൈസാല’ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ടെക്ക് ലോകത്തുനിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പോളുകള്‍ സംഘടിപ്പിക്കുന്നതിനും ഡോക്യുമെന്റ്‌സ് അയക്കുന്നതിനുമുള്ള സൗകര്യവും ഇതിലുണ്ട്. ഈ വര്‍ഷം തന്നെ ‘കൈസാല’ പുറത്തിറക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും മാത്രമായിരിക്കും ആപ്പ് ആദ്യഘട്ടത്തില്‍ ലഭ്യമാകുക.കടപ്പാട് വെബ്‌ദുനിയ

SHARE

LEAVE A REPLY

Please enter your comment!
Please enter your name here