ദുബായ് ജയിലിടയ്ക്കപ്പെട്ട പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ ഡോ. മഞ്ജു ജയില്‍ മോചിതയായി.

0
1315

അറ്റ്ലസ് രാമചന്ദ്രന്റെ പണംകൊണ്ട്   മലയാള മാധ്യമരംഗം ഒരുകാലത്തു പിടിച്ചു നിന്നിരുന്നു, ചലച്ചിത്രരംഗത്തും ഒട്ടേറെപ്പേരെ താരപദവിയിലേക്കുയർത്തിയ സൂപ്പർ ഹിറ്റുകളുടെ പണവും രാമചന്ദ്രറെതായിരുന്നു ..പക്ഷെ ഒരു വീഴ്ചവന്നപ്പോൾ ഉലകം എടുത്തു തിരിച്ചു വെക്കാൻ വെമ്പൽ കൊള്ളുന്ന ഒരു മാധ്യമ വിചാരണക്കാരനും , പലതും നടപ്പിലാക്കുന്നത് തങ്ങൾ ഉള്ളത് കൊണ്ടാണെന്നു മൂഢമായി വിശ്വസിച്ചു പോഴത്തരം പറയുന്ന ഒരു വാർത്ത അവതാരകനും , വാർത്തകളുടെ ഉറവിട യജമാനന്മാരുമെല്ലാം ഒരക്ഷരം മിണ്ടിയില്ല ..അദ്ദേഹത്തിനായി മുറവിളി കൂട്ടിയില്ല ..

                         മദ്യ രാജാവിന്റെ  കോടിക്കണക്കിനു രൂപ എഴുതിത്തള്ളിയ  ഇന്ത്യൻ ബാങ്കുകൾ ഒന്നുപോലും വെറും അഞ്ചുകോടിയുടെ പേരിൽ മകളെയും കൽത്തുറുങ്കിൽ അടച്ചപ്പോൾ പോലും അറ്റ്ലസ് രാമചന്ദ്രന് നേർക്ക്  കണ്ണ് തുറന്നില്ല …അങ്ങയുടെ വ്യാവസായിക പരസ്യങ്ങൾ ഒന്നുപോലും സംപ്രേക്ഷണം ചെയ്തിട്ടില്ലെങ്കിലും അങ്ങ് സാംസ്‌കാരിക കൈരളിക്കു (കൈരളി ടിവിക്കും  ) നൽകിയ സംഭാവനകൾക്ക് നന്ദി  പ്രീകാശിപ്പിച്ചുകൊണ്ടു ഈ വാർത്ത പ്രസിദ്ധീകരിക്കട്ടെ

:Team Malanadu News

ദുബായ്•ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് നിയമക്കുരുക്കിലായി ദുബായ് ജയിലിടയ്ക്കപ്പെട്ട പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ ഡോ. മഞ്ജു ജയില്‍ മോചിതയായി. 5 കോടിയില്‍ താഴെയുള്ള ഇടപാടുകളുടെ പേരിലായിരുന്നു മഞ്ജു ജയിലില്‍ അടക്കപ്പെട്ടത്. ഈ കേസുകള്‍ ഒത്തുതീര്‍പ്പായതോടെയാണ് മഞ്ജുവിന്റെ മോചനം സാധ്യമായത്.

യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ കുടിശിക വരുത്തിയാതോടെയാണ് ബാങ്കുകള്‍ നിയമനടപടി സ്വീകരിക്കാന്‍ തുടങ്ങിയതും രാമചന്ദ്രന്‍ ജയിലിലായതും. അതിന് മുന്നേ തന്നെ ചെക്ക് മടങ്ങിയ കേസില്‍ മഞ്ജു ജയിലിലായിക്കഴിഞ്ഞിരുന്നു.

നിസാര തുകയുടെ പേരില്‍ മകള്‍ ജയിലിലായിട്ടും പിതാവ് ഇടപെടാതിരുന്നതാണ് ബാങ്കുകള്‍ രാമചന്ദ്രന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കാന്‍ കാരണമായത്. അപ്പോഴേക്കും അദ്ദേഹം കടക്കെണിയില്‍ അകപ്പെട്ടിരുന്നു. അതിലാണ് അദ്ദേഹത്തിന് മകളെ രക്ഷിക്കാന്‍ കഴിയാതിരുന്നത്.
മഞ്ജുവിന്‍റെ ജയില്‍ മോചനം രാമചന്ദ്രന്‍റെ കുടുംബത്തിന് ഏറെ ആശ്വാസമായിരിക്കുകയാണ്. രാമചന്ദ്രന്റെ മോചനത്തിനായി കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ വിവിധ ബാങ്കുകളുമായി ചര്‍ച്ച നടത്തി വരികയാണ്. ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ അധികം താമസിക്കാതെ രാമചന്ദ്രനും ജയില്‍ മോചിതനാകുമെന്നാണ് പ്രതീക്ഷ.

ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നു ബന്ധുക്കൾ വെളിപ്പെടുത്തി 

 

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി എന്ന വാര്‍ത്തയുടെ സത്യാവസ്ഥ

ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ പ്രവാസി മലയാളി ബിസിനസുകാരന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹത്തോട് ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചില മാധ്യമങ്ങളില്‍ അത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാല്‍ ജയില്‍ മോചിതനായിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

ജയില്‍ മോചിതനായാല്‍ ബാങ്കുമായുള്ള കട ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നാണ് രാമചന്ദ്രന്‍ പറയുന്നത്. മസ്‌കറ്റിലെ ആശുപത്രി വിറ്റ പണം കിട്ടിയാല്‍ അത് കടം വീട്ടാനുപയോഗിക്കാം. ബിആര്‍ ഷെട്ടിയാണ് ആശുപത്രി വാങ്ങിയത്. പുറത്ത് വരാനായാല്‍ ആ പണം കൊണ്ട് കടങ്ങള്‍ വീട്ടാനാകും. രാമചന്ദ്രന്റെ ഭാര്യമാത്രമാണ് ഇപ്പോള്‍ പുറത്തുള്ളത്. ഒരു മകളും ഭര്‍ത്താവും ജയിലിലാണ്. 22 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ 19 ബാങ്കുകള്‍ സമവായത്തിന് തയ്യാറായിട്ടുണ്ട്. മൂന്ന് ബാങ്കുകളും കൂടി സമവായത്തിന് തയ്യാറാവാനുണ്ട്. രാമചന്ദ്രന്റെ അഭിഭാഷകര്‍ ഇവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. മൂന്ന് ബാങ്കുകള്‍ കൂടി സമ്മതിച്ചാല്‍ അറ്റ്ലസ് രാമചന്ദ്രന് ഏതു നിമിഷവും പുറത്തുവരാനാകുമെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

2015 ഓഗസ്റ്റ് 23നാണ് 74കാരനായ അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രാമചന്ദ്രനെ ജയിലിലടച്ചത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here