അവളുടെ സ്ത്രീത്വം അവൻ ദുര്യുപയോഗം ചെയ്തുവെങ്കിൽ അവന്റെ പുരുഷത്വം അവൾ കവർന്നെടുക്കുകയും ആസ്വദിക്കുകയും ചെയ്തതല്ലേ? അങ്ങനെയെങ്കിൽ, എങ്ങനെയാണ് അവൾ മാലാഖയും അവൻ പിശാചും ആവുന്നത്? Adv Sangeetha Lakshmana

    0
    412

    കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിക്കുന്ന പീഡനവാർത്തകളുടെ അന്ത്യകൂദാശ നടത്തുന്ന ഏർപ്പാടായിപ്പോയി അഡ്വ സംഗീത ലക്ഷ്മണയുടെ ഫേസ് ബുക്ക് പോസ്റ്റ് ..അൽപ്പം അതിരുകൾ പലയിടത്തും ലംഘിച്ചു എന്നതൊഴിച്ചാൽ എതിരഭിപ്രായമില്ല എന്ന് മാത്രമല്ല ഭോഗാനനന്ദ  സ്വാമിമാർക്കു കാമശമനം  നേടാൻ സർക്കാർ തല വ്യഭിചാരശാലകൾ നടപ്പിലാക്കണമെന്നും കിടപ്പറ പങ്കിട്ട ശേഷം  നിയമം  സാധ്യമാക്കി ശത്രു നിഗ്രഹം നടത്തുന്ന അഭിനവ പീഡന വാദികളോട് പറയാനും ഇത്തരം, വിഷയങ്ങൾ വർത്തകളാക്കുന്ന മാധ്യമസംസ്കാരത്തോടു ചോദിക്കാനും ഉള്ളതെല്ലാം സംഗീത പറഞ്ഞു കഴിഞ്ഞു ..

     

    ഓഫീസ് തിരക്കുകളിൽ പെട്ടുപോയത് കൊണ്ട് 2-3 ദിവസങ്ങളുടെ delay സംഭവിച്ചിട്ടുണ്ട് ഈ പോസ്റ്റിന്.
    അറിയണം ചിലർക്ക്; സഹപ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ അറസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് എൻ്റെ അഭിപ്രായം എന്താണ് ന്ന്. നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളെയും കുറിച്ച് പറയാൻ എനിക്ക് നേരമുണ്ടായി എന്ന് വരില്ല. എങ്കിൽ കൂടി ഇതേ കുറിച്ച് ഇങ്ങോട്ട് ചോദ്യം വന്നത് കൊണ്ടും മറുപടി പറയാനുള്ള ഉത്സാഹം തോന്നുന്നതുകൊണ്ടും ചിലത് പറയാവുന്നതാണ്. 😉
    എൻ്റെ വീട്ടിൽ കുറെ കാലമായി കേബിൾ കണക്ഷനില്ലാത്തത് കൊണ്ട് അടുത്തകാലത്തായി Amal Vishnudas എന്ന മാധ്യമപ്രവർത്തകനെ ഞാൻ ടെലിവിഷനിൽ കണ്ടിട്ടില്ല. എന്നാൽ ഏതാണ്ട് 2-3 വർഷങ്ങൾക്ക് മുൻപ് News TV കണ്ടിരുന്ന കാലത്ത്, കൃത്യമായി പറഞ്ഞാൽ 2014-2015 കാലഘട്ടത്തിൽ എന്നിൽ കൗതുകമുണർത്തിയിട്ടുള്ള ഒരു മുഖവും പുരുഷസൗന്ദര്യവുമായിരുന്നു Amal Vishnudas. അൽപം പതുങ്ങിയ സംസാരരീതിയും കുറുമ്പ് ഒളിപ്പിച്ചു വെച്ച പോലുള്ള അദ്ദേഹത്തിന്റെ കണ്ണുകളും cadbury diary milkന്റെ കഷ്ണം വായിൽ ഇട്ടിരിക്കുന്ന പോലുള്ള പുഞ്ചിരിയും…എല്ലാം എല്ലാം എനിക്ക് വളരെ വളരെ ഇഷ്ടമായിരുന്നു. ഞായറാഴ്ച്ചകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന ഏതോ പരിപാടി കാണുന്നത് എനിക്ക് ഇഷ്ടവിനോദവുമായിരുന്നു. ഏതാണ് ആ പരിപാടി എന്ന് എന്നോട് ചോദിക്കരുത്, അത് എനിക്ക് ഓർമ്മയില്ല!! കാരണം ഞാൻ കാണാനിരുന്നതും കാതോർത്തിരുന്നതും Amal Vishnudas-നെയാണ്. മലയാളം വാർത്താചാനലുകളിൽ അത്തരത്തിൽ ഒരു കൗതകവും താൽപര്യവും എനിക്ക് തോന്നിയിട്ടുള്ള ആകെ, ഏക ടെലിവിഷൻ മുഖവുമാണ് അദ്ദേഹത്തിന്റേത്. അൽപം കൂടി വ്യക്തമായി, തെളിച്ചു തന്നെ പറഞ്ഞാൽ; I found him- Shri.Amal Vishnudas, rather his physical appearance and his extremely masculine physique to be alluringly sexy!! OMG, What a package of a man he is!!!
    അമൽ വിഷ്ണുദാസിനോടുള്ള എൻ്റെ കമ്പവും കൗതുകവും mutual friend കൂടിയായ ഒരു മാധ്യമസുഹൃത്തുമായി ആകാലത്ത് ഞാൻ പങ്കുവെക്കുകയും അദ്ദേഹത്തെ പരിചയപ്പെടാൻ ആഗ്രഹമുണ്ട് എന്നത് അറിയിക്കുകയും ചെയ്തിരുന്നു. അമൽ വിഷ്ണുദാസിനോട് എനിക്ക് തോന്നിയ ‘ചേതോവികാരങ്ങൾ’ എന്നിൽ അത്ര deep-rooted അല്ലാതിരുന്നത് കൊണ്ടോ; അദ്ദേഹത്തിന്റെ ബാഹ്യസൗന്ദര്യപുരുഷരൂപം എനിക്ക് ഇഷ്ടമായിരുന്നു എന്നതിനപ്പുറം ആ വ്യക്തിത്വം എങ്ങനെയെന്ന് അറിയാനുള്ള അവസരം എനിക്ക് ലഭിക്കാതെ പോയത് കൊണ്ടോ; അതോ ഒരുവനെ ഓടിച്ചിട്ട് പിടിക്കാനുള്ള സമയവും സാവകാശവും അന്നെനിക്ക് ഇല്ലാതെ പോയതുകൊണ്ടോ….അധികം താമസിയാതെ ഇതൊക്കെ ഞാൻ മറന്നു പോവുകയും ചെയ്തു. 🙂
    ഇതുവരെ ഞാൻ പറഞ്ഞുവെച്ച backdrop-ൽ നിന്നു കൊണ്ടാവണം തുടർന്നു വായിക്കുന്നത്, ഞാൻ പറയുന്നത് മനസ്സിലാക്കുന്നത് . 😉 ഇനി പറയാനുള്ളത് ഒരു സാങ്കല്പിക കഥയും ചോദിക്കാനുള്ളത് അതിനെ ആസ്പദമാക്കിയുള്ള ചില hypothetical ചോദ്യങ്ങളുമാണ്. ഈ കഥ യാഥാർഥ്യമായിരുന്നെകിൽ എന്ന ആഗ്രഹം എനിക്ക് ഉള്ളതുകൊണ്ടും Amal എന്ന പേരിന് തന്നെ ഒരു sex appeal ഉള്ളത് കൊണ്ടും, കഥയിലെങ്കിലും Amal-ന്റെ ഒപ്പം കൂടാൻ മോഹമുള്ളതുകൊണ്ടും കഥയിലെ കഥാപ്രാത്രങ്ങളെ നമുക്ക് അമൽ എന്നും സംഗീത എന്നും തന്നെ പേരിട്ട് വിളിക്കാം. 😉
    അമലും സംഗീതയും ഹൈക്കോടതിയിൽ ജോലി ചെയ്യുന്ന അഭിഭാഷകരാണ് എന്നു സങ്കൽപ്പിക്കുക. ജോലിയിൽ ആരാണ് ആദ്യം പ്രവേശിച്ചത്, പ്രായം കൊണ്ട് ആരാണ് മൂത്തത് എന്ന അടിസ്ഥാനത്തിൽ അമൽ സീനിയറും സംഗീത ജൂനിയറുമാണ്. രണ്ടുപേരും ഒരേ law-firm ൽ ജോലി ചെയ്യുന്നു. അമലിനെ കുറിച്ച് സംഗീതയ്ക്കും സംഗീതയെ കുറിച്ച് അമലിനും- ചോദിച്ചും പറഞ്ഞറിഞ്ഞും മനസ്സിലാക്കാൻ common/ mutual friends ഒരുപാട് ഉള്ളതാണ്. കൂടാതെ എല്ലാ പ്രവർത്തി ദിവസങ്ങളിലും നേരിട്ട് കാണാനും, സംസാരിക്കാനും ഒരുമിച്ചിരിക്കാനുമുള്ള അവസരങ്ങളുമുണ്ട് രണ്ടുപേർക്കും.അമലിന്റെ കാറിൽ സംഗീതയും സംഗീതയുടെ കാറിൽ അമലും ഒരുമിച്ച് യാത്ര ചെയ്യുക എന്നതിൽ abnormal or illegal ആയി യാതൊന്നും തന്നെയില്ല. സംഗീതയ്ക്ക് ഒരു ഭർത്താവ് കൂടെയില്ല. Unmarried or divorcee എന്നൊരു ചോദ്യമുണ്ടെങ്കിൽ ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. അമൽ married ആണ്, കുട്ടികൾ ഉണ്ടോ ഇല്ലേ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. അദ്ദേഹത്തിന് എന്തൊക്കെയോ family problems ഉണ്ട് എന്നൊരു കേട്ടു കേൾവിയുമുണ്ട്. സംഗീത single ആണ് എന്ന കാര്യവും അമലിന്റേത് ഒരു estranged marriage ആണെന്നുള്ളതും law -firmൽ മാത്രമല്ല, ഹൈക്കോടതിയിലും പൊതുവെ അഭിഭാഷകർക്കിടയിലും അറിവുള്ളതാണ്.
    (ആത്മകഥാംശം കുറച്ചുള്ളത് കൊണ്ട് തന്നെ സംഗീത എന്ന കഥാപാത്രത്തെ ഇനി അങ്ങോട്ടുള്ള text-ൽ first person-ൽ ഞാൻ, എനിക്ക് എന്നൊക്കെയാവും പറഞ്ഞു പോവുക. ശ്രദ്ധിക്കുക….. :p )
    സംഗീത എന്ന ഈ ഞാൻ ബുദ്ധിയും വിവേകവുമുള്ളവൾ എങ്കിൽ എന്തൊക്കെ ചെയ്യും എന്നത് ഒരു ചോദ്യമാണ്. And the answer is thus: കോന്തനായിട്ടെങ്കിലും കൂടെ ഒരു ഭർത്താവ് ഇല്ലാത്ത സ്ത്രീകളെ കുറിച്ച് നമ്മുടെ സമൂഹം വെച്ചുപുലർത്തുന്ന ചില മുൻവിധികൾ ഉണ്ട്. അതുകൊണ്ട് തന്നെ, പുരുഷന്മാരായ സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും ഇടപെഴകുമ്പോൾ ഒരു കരുതലുള്ളത് നല്ലതാണ് എന്ന തിരിച്ചറിവ് എനിക്കുണ്ട്. തികച്ചും വിശ്വാസത്തിലെടുത്ത ശേഷം മാത്രമേ പുരുഷന്മാരുമായി ഔദ്യോഗീകതയ്ക്ക് അപ്പുറമുള്ള കൂട്ടുകെട്ടിന് ഇറങ്ങിപുറപ്പെടുകയുള്ളു എന്ന ഒരു self-protective strategic നിലപാട് ഞാൻ തന്നെ കൈകൊണ്ടിട്ടുണ്ട്.
    അമലിന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ട് എന്ന് എനിക്ക് മനസ്സിലായി കഴിഞ്ഞാൽ safe ആയ ഒരു distance അമലുമായി maintain ചെയ്തുകൊണ്ട് വളരെയധികം ശ്രദ്ധിച്ചു തന്നെയാവും മുന്നോട്ട് പോവുക. കാരണം self-esteem എന്നൊരു സാധനം എനിക്ക് കൈമുതലായി ഉള്ളത് കൊണ്ട്, ഒരു stop-gap fucking arrangement ആയി അമൽ എന്നെ പരിഗണിക്കരുത്, അതിനുള്ള അവസരം ഞാൻ ഉണ്ടാക്കി കൊടുക്കരുത് എന്നത് എനിക്ക് നിർബന്ധമാണ്. അത് കൊണ്ട് തന്നെ അമലും ഞാനും മാത്രമാവുന്ന സാഹചര്യങ്ങളിൽ സ്വയം കൊണ്ടുപോയി നിർത്താതെ മാറി മാറി നടക്കും ഞാൻ. Importantly, I would be adamant and more than vehement about it that our conversations- be it over the phone or otherwise- shall not at any cost or for any reason cross the barriers of formality. ഔദ്യോഗീക ആവശ്യങ്ങൾക്കല്ലാതെ ഒരു call പോലും, ഒരു message പോലും അമലിന്റെ ഫോണിൽ നിന്ന് എൻ്റെ നമ്പറിലേയ്ക്ക് വരില്ല തന്നെ.There will be no second time, because there was no first time at all. Simple.
    ഇതിനപ്പുറത്തേയ്ക്കുള്ള ഒരു format-ലേക്ക് കാര്യങ്ങൾ പോയാൽ, അമൽ എന്ന സീനിയർ സഹപ്രവർത്തകനുമായി ഒരു comfort zone-ൽ ഞാൻ എന്നെ കൊണ്ടു പോയി നിർത്തിയാൽ അതിനൊരു അർത്ഥമേ ഉള്ളു. അദ്ദേഹം വളരെ നല്ല ഒരു വ്യക്തിയാണ്, ഞാൻ അർഹിക്കുന്ന ആദരവ് എനിക്ക് നൽകുന്ന ഒരു നല്ല ചങ്ങാതിയാവും, careerൽ എനിക്ക് ആവശ്യമായ support തന്നെയാവും അദ്ദേഹം, ഞാൻ അനുവദിച്ചു കൊടുക്കുന്ന gap അദ്ദേഹം ദുർവ്യാഖ്യാനം ചെയ്യില്ല എന്നതൊക്കെ ഞാൻ ഉറപ്പുവരുത്തി എന്ന്.
    ഇനി ഇതൊന്നുമല്ല, അമൽ എന്ന സീനിയർ സഹപ്രവർത്തകൻ എന്നോട് അടുപ്പം കൂടാൻ താൽപര്യം പ്രകടപ്പിക്കുകയും അതിനോട് affirmative ആയി reciprocate ചെയ്യാതിരിക്കാൻ എനിക്കാവുന്നില്ല എന്നും സങ്കൽപ്പിക്കുക; എൻ്റെ sexual fantasy എന്ന slot-ൽ അമൽ fit in ചെയ്ത സ്ഥിതിക്ക്, അദ്ദേഹം എനിക്ക് തരുന്ന attention എന്നിലെ സ്ത്രീക്ക് വലിയ ഒരു boost തന്നെയാവും എന്നത് സമ്മതിക്കാതെ വയ്യ. തേൻ ഒലിപ്പിക്കുന്ന സംസാരരീതിയും ശർക്കരപുരട്ടിയ പെരുമാറ്റവും പരസ്പരം സമ്മാനിച്ചുകൊണ്ട് ഒരു ഉശിരൻ take off തന്നെയാവും കാര്യങ്ങൾക്ക് പിന്നെ….. അതിതീവ്രമായ പ്രണയത്തിലേക്ക്!! പ്രണയം അമലിന് എങ്ങനെയാണ് എന്നറിയില്ല. സംഗീത എന്ന എനിക്ക് പ്രണയം എന്നാൽ ഇഷ്ടമാണ്. ഞാൻ കാരണം അമലിന് ഒരു പ്രശ്നവും ഉണ്ടാവരുത് എന്നത് ആ ഇഷ്ടത്തിന്റെ ഭാഗവുമാണ്. ഇഷ്ടമാണ് ഇഷ്ടമാണ് എന്ന് പലവട്ടം പറയുന്നതല്ല, അമലിന് ഞാൻ എങ്ങനെ ഉപകരിക്കാം എന്ന ചിന്ത കൂടി ആ ഇഷ്ടത്തിനൊപ്പമുണ്ട്. ഇതിനിടയിൽ, ഇതിനൊക്കെ ഇടയിൽ ഒരുമിച്ചുള്ള യാത്രകളിൽ, ഒറ്റക്കുള്ള നേരങ്ങളിൽ ആ വിരൽത്തുമ്പുകളുടെ തലോടൽ ഞാൻ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തുവെങ്കിൽ, അത് എനിക്ക് വേണം എന്ന് തോന്നിയിട്ടാണ്. അതല്ലാതെ പിന്നീട് എണ്ണിയെണ്ണി കണക്ക് പറയാനും പ്രതികാരം ചെയ്യാനുമല്ല. പരസ്പരം അയച്ച text മെസ്സേജുകളുടെ screen shots എടുത്ത് വെക്കുക, ശരീരങ്ങൾ തമ്മിൽ responsive ആയിരിക്കുന്ന സമയത്ത് പരസ്പരം പറയുന്ന സംഭാഷണങ്ങൾ record ചെയ്ത് വെക്കുക എന്നൊക്കെയുള്ള low class prostitution tactics-ൽ ഏർപ്പെടുക എന്ന കാര്യം ആലോചിച്ചാൽ തന്നെ ഓക്കാനിക്കും എനിക്ക്! ഉദ്ധാരണനേരത്ത് പരസ്പരം പറയുന്ന വാക്കുക്കൾക്ക് ഉച്ചാരണമാത്രയുടെ ആയുസ്സ് മാത്രമേ ഉള്ളു എന്നത് മനസ്സിലാക്കാനുള്ള വകതിരിവ് എനിക്ക് വളരെ പണ്ട് തന്നെ ഉള്ളതാണ്.
     വ്യക്തിജീവിതത്തിൽ distress അനുഭവിക്കുന്ന സീനിയർ സഹപ്രവർത്തകന്റെ മാനസികാവസ്ഥ മുതലെടുത്തുകൊണ്ട് ഒരു ജൂനിയർ സഹപ്രവർത്തക അദ്ദേഹത്തിന് ആവശ്യമുള്ളത് വച്ചുനീട്ടി അദ്ദേഹത്തെ കൊണ്ട് ചോദിപ്പിച്ച ശേഷം വഴങ്ങി കൊടുത്തതിൽ എവിടെയാണ് പീഡനം? അടച്ചുറപ്പുള്ള ഒരു മുറിയുടെ, ഒരു വാഹനത്തിന്റെ ഒക്കെ secrecyയിൽ സംഭവിക്കുന്ന oral or quickie sexual encounters എന്നു പറയുന്നവ, തമ്മിൽ അടുപ്പവും പരിചയവുമുള്ള ഒരു പുരുഷനും സ്ത്രീക്കും ഇടയിൽ ജോലിസ്ഥലങ്ങളിൽ സംഭവിക്കുന്നത് സ്ത്രീ അതിന് അനുവാദവും സമ്മതവും കൊടുക്കുന്നത് കൊണ്ട് തന്നെയാണ്.

    അത് കൊണ്ട് മാത്രമാണ്. അതും അവൻ്റെ വിവാഹവാഗ്ദാനം എന്ന ക്രെഡിറ്റ് കാർഡ് വാങ്ങി അവൾ purseൽ വെച്ച ശേഷം, അവളുടെ സ്ത്രീത്വം അവന് blank cheque ആയി കൊടുത്ത ശേഷം നടന്ന ലൈംഗീക ഇടപെടലുകൾക്കും ഇടപാടുകൾക്കും എങ്ങനെയാണ് അവന് മാത്രം culpability ഉണ്ടാവുന്നത്, അവൾക്ക് മാത്രം നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്നത്?

    അവളുടെ സ്ത്രീത്വം അവൻ ദുര്യുപയോഗം ചെയ്തുവെങ്കിൽ അവന്റെ പുരുഷത്വം അവൾ കവർന്നെടുക്കുകയും ആസ്വദിക്കുകയും ചെയ്തതല്ലേ? അങ്ങനെയെങ്കിൽ, എങ്ങനെയാണ് അവൾ മാലാഖയും അവൻ പിശാചും ആവുന്നത്?

    ഭർത്താവില്ലാത്ത സ്ത്രീയുടെയും ഭാര്യ കൂടെയില്ലാത്ത പുരുഷന്റെയും ശരീരത്തിന്റെ ദാഹം എങ്ങനെയാണ്, എന്തിനാണ് രണ്ടുതരം അളവുകോൽ കൊണ്ട് അളക്കുന്നത്? ആണിന്റേതായാലും പെണ്ണിന്റേതായാലും കഴപ്പ് കഴപ്പ് തന്നെയല്ലേ? എല്ലാത്തിനും equality വേണം എന്ന് മുറവിളി കൂട്ടുന്ന ഫെമിനിസ്റ്റ് കൂട്ടങ്ങൾക്ക് കഴപ്പിനു മാത്രം ഒരു discriminationന്റെ protection ഇരുകൈയും നീട്ടി ഇരന്നുവാങ്ങാൻ നാണമാവുന്നില്ലേ ഇതുങ്ങൾക്ക്? ഹ്ഹ് !!
    വിവാഹവാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ചു എന്ന് പെണ്ണ് പറയുമ്പോൾ, മറുഭാഗത്തുള്ള പുരുഷൻ മറ്റൊരു സ്ത്രീയുടെ നിയമപരമായ ഭർത്താവാണ് എന്നിരിക്കെ ആ ബന്ധത്തിൽ നിന്നിറങ്ങിയാലുടൻ അവനെ സ്വന്തമാക്കാം, അവന്റെ തോളത്തൊട്ട് കയറാം എന്ന ദുരുദ്ദേശ്യത്തോടെ അവന് തുണി ഉരിഞ്ഞിട്ട് കൊടുത്ത് അവന്റെ പുരുഷത്വവും അവന്റെ ശരീരഭാഗങ്ങളും സ്വന്തം സുഖത്തിനായി ഉപയോഗപ്പെടുത്തിയവളെ നമ്മൾ എന്ത് പേരിട്ടു വിളിക്കണം? നാട്ടിൽ വേറെ ആണുങ്ങൾ ഇല്ലാത്തത് കൊണ്ടാണോ ഇജ്ജാതി സ്ത്രീകൾ പുരുഷന്മാർ വിവാഹമോചനം നേടി പുറത്തിറങ്ങാൻ കാത്തുകെട്ടി ക്യൂ നിന്നു കൊണ്ടുപോയി ‘കൊടുപ്പ്’ നടത്തുന്നത്?? ഇത്തരം സ്ത്രീകൾക്കെതിരെയും നിയമം കൊണ്ട് വരണം. സ്ത്രീസുരക്ഷയ്ക്കായി ഉടച്ചുവാർത്ത് പുറത്തിറക്കുന്ന പുതിയ നിയമങ്ങൾ നേർവഴിക്കല്ല. അടിത്തറയിളക്കി കൊണ്ടുള്ള ഈ വിപ്ലവം നല്ലതിനുമല്ല. നാട്ടിലെ സ്ത്രീസുരക്ഷാനിയമങ്ങൾ പൊളിച്ചെഴുതണം. അത്യാവശ്യം അതാണ്. ഉടനെ. With immediate effect.
    —————————————————————————
    # പുരുഷന്മാരെ അങ്ങോട്ട് ഇടിച്ചു കയറി പരിചയപ്പെടുക, അതുവഴി അവരുമായി സൗഹൃദവുവും ‘മറ്റുചിലതും’ സ്ഥാപിച്ചെടുക്കുക എന്നത് എൻ്റെ രീതിയല്ല. എന്റെ സൗഹൃദവലയത്തിൽ വലിയ ഒരു അനുപാതം തന്നെ കീഴടക്കിയ എൻ്റെ പുരുഷസുഹൃത്തുക്കൾ സ്വാഭാവികമായി സംഭവിച്ചുകിട്ടുന്ന പരിചയപ്പെടലുകൾ പോകെപോകെ എക്കാലത്തെയും നല്ല ചങ്ങാത്തമായി ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. I must say here that each one of them, every one of them is precious to me.
    # ഞാൻ പ്രണയിക്കുന്ന, അല്ല….. തെളിച്ചു തന്നെ പറയാം; ഞാൻ വ്യഭിചാരിക്കുന്ന എന്നെ വ്യഭിചരിക്കുന്ന പുരുഷന് എന്നെ വേണം എന്ന് തോന്നിയാൽ എനിക്കവനെ ഒരു ദിവസം മുൻപേ വേണം. അവന് എന്നെ വേണ്ട എന്നെങ്കിൽ, എനിക്കവനെ മൂന്ന് രാത്രികൾക്കും മൂന്ന് പകലുകൾക്കും മുൻപേ വേണ്ട. അവൻ പോയി വേറെ പണി നോക്കട്ടെ പണ്ടാരം!! കൊച്ചി പോലെ ഫാസ്റ്റായ ഒരു സിറ്റിയിൽ എന്റേതു പോലുള്ള profile ഉള്ള ഒരു സ്ത്രീക്ക് പുരുഷനെ കിട്ടാൻ പഞ്ഞമോ? നല്ല കോമഡി!!! 🙂
    # സംഗീത വ്യഭിചാരിച്ചാൽ ഒപ്പം കൂടിയവനും ഈശ്വരനും മാത്രമേ അറിയൂ. കെട്ടിയോളും കുട്ടികളും ഉള്ള ഒരുവനെ ഞാൻ പ്രണയിച്ചാൽ, അവൻ വെച്ച് നീട്ടുന്ന പ്രണയം ഞാൻ കൈനീട്ടി വാങ്ങിയശേഷം അവനായി ഞാൻ എന്റെ കിടപ്പറ തുറന്നു കൊടുത്താൽ, അവന്റെ കിടക്കയിലേക്ക് അവന് ഞാൻ എന്നെ access കൊടുത്താൽ; ആ പ്രണയത്തിനിടയിൽ നല്ല മനസ്സോടെ, പൂർണ്ണസമ്മതത്തോടെ സുഖവും ആനന്ദവും സന്തോഷവും ഞങ്ങൾ പരസ്പരം സമ്മാനിച്ചാൽ അതിന് ഒരർത്ഥമേ ഉള്ളു….എനിക്ക് അവനെ മുഴുവനോടെ വേണ്ട എന്ന്. മുഴുവനോടെ അവനെ എൻ്റെ ജീവിത്തിൽ എടുത്ത് പിടിക്കാനുള്ള worth അവനില്ല എന്ന്. ഏതോ ബൈക്കിന്റെ പരസ്യത്തിൽ ഇന്ധനചിലവിനെ കുറിച്ച് പറയുന്ന പോലെ…..Fill it, shut it, forget it. 🙂

    ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞുള്ള അന്വേഷണത്തിലാണ് സംഗീത ആരാണെന്നു കണ്ടെത്തിയത് ..സാക്ഷാൽ മുൻ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ലക്ഷ്മണയുടെ മകൾ ..വർഗീസ് കൊലപാതകവും ലക്ഷ്മണയും ചേർത്ത് വായിച്ചിരുന്ന നമുക്ക് ഇതാ ആ കേസിൽ അച്ഛന്റെ സ്ഥാനമെന്തെന്നു അന്വേഷിച്ചു കണ്ടെത്തിയ മകളുടെ പോസ്റ്റ് ..രണ്ടും ഏറെ ശ്രദ്ധേയമായതിനാൽ ചേർത്ത് വായിക്കാൻ ഇവിടെ പ്രസിദ്ധീകരിക്കുന്നു

    എന്നെ ഇഷ്ടപ്പെടുന്ന, അതിലേറെ ഞാൻ ഇഷ്ടപ്പെടുന്ന എൻ്റെ പ്രിയപ്പെട്ട ചിലരുടെ അഭ്യർത്ഥന മാനിച്ചു കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്.

    ചോദ്യങ്ങൾ ഇവയാണ്. ശ്രദ്ധിക്കുക, പ്ലീസ്.

    1. സംഗീത ലക്ഷ്മണ ഇങ്ങനെയായതിന് മുൻ ഐ.ജി.ലക്ഷ്മണ എന്ത് പിഴച്ചു? സുരേഷ് കുമാർ IAS എന്തിന് സംഗീതയുടെ പേര് ചുമലിൽ ഇനിയും കൊണ്ടുനടക്കണം?
    2. ലക്ഷ്മണയുടെയും സുരേഷ് കുമാറിന്റെയും ചെയ്തികൾക്ക് സംഗീത എന്തിന് മറുപടി പറയണം?
    3. ഈ രണ്ടുപേരുടെയും സംരക്ഷണമോ സഹായമോ ഇല്ലാതെ സ്വന്തം നിലയിൽ അദ്ധ്വാനിച്ച് ജീവിക്കുന്ന സംഗീതക്ക് എന്തിന് ഇവരുടെ മേൽവിലാസങ്ങൾ മുൾകിരീടമാവണം?

    തുടർന്ന് വായിക്കുക,പ്ലീസ് ;

    1985-ൽ വിവാഹിതയാവുമ്പോൾ ഞാൻ pre-degree തോറ്റു നിൽക്കുന്ന സമയം. തൊട്ടടുത്ത വർഷം എൻ്റെ മൂത്ത മകനെ പ്രസവിക്കുമ്പോൾ എനിക്ക് പ്രായം വെറും 18 വയസ്സ്. ഇളയ മകൻ ജനിക്കുന്നത് എനിക്ക് 23 വയസ്സുള്ളപ്പോൾ. നീണ്ട 14 വർഷത്തെ ദാമ്പത്യത്തിനു ശേഷം വിവാഹമോചനത്തിനായുള്ള നടപടികൾ ആരംഭിക്കുമ്പോൾ ഞാൻ LLB അവസാനവർഷം പരീക്ഷയ്ക്കായി കാത്തിരിക്കുന്നു. 1999-ൽ ഹൈക്കോടതിയിൽ practice ആരംഭിച്ചതാണ് ഞാൻ. തൊട്ടടുത്ത രണ്ട് വർഷങ്ങളിലായിട്ടാണ് എൻ്റെ വിവാഹമോചനകേസും മക്കളുടെ custody സംബന്ധിച്ച ഏറെ വിവാദമുണ്ടാക്കിയ കേസുമൊക്കെ എൻ്റെ ജോലിസ്ഥലം കൂടിയായ ഹൈക്കോടതിയിൽ നടക്കുന്നത്. ഈ പറഞ്ഞ കേസുകളുടെ അവസാനം എൻ്റെ മക്കൾ അവരുടെ അച്ഛനോടൊപ്പം പോയപ്പോൾ കൊച്ചി നഗരത്തിലും അതിലേറെ ജീവിതത്തിലും ഞാൻ തനിച്ചായി. ഇതിനിടയിൽ 2000-ൽ സ്വന്തമായ ഓഫീസ് തുടങ്ങി 2003 ആയപ്പോഴേക്കും കേരളാ ഹൈക്കോടതി അഭിഭാഷകരുടെ കൂട്ടത്തിൽ ‘The First Independent Lady Criminal Lawyer’ എന്ന വിശേഷണം ഞാൻ സ്വന്തമാക്കിയിരുന്നു. ക്രിമിനൽ കോടതികളിൽ സജീവസാന്നിദ്ധ്യമായിരുന്ന ഞാൻ 2005-ൽ എത്തിയപ്പോൾ Shri. T.V.Prabhakaran, Shri. T.R.Raman Pillai, Shri. M.N. Sukumaran Nair, അദ്ദേഹത്തിന്റെ മകനും മറ്റൊരു പ്രഗത്ഭ അഭിഭാഷകനുമായ Shri. Vijaya Kumar, Shri Janardhana Kurup, Shri. Veerachandra Menon, Shri. Achutha Kurup എന്നിവർ ഉൾപ്പടെ ഹൈക്കോടതിയിൽ അന്നുണ്ടായിരുന്നതും പിന്നീട് ഇപ്പോഴുള്ളതുമായ സീനിയർ ക്രിമിനൽ അഭിഭാഷകർ എല്ലാവരുടെയും, ഒന്നൊഴിയാതെ എല്ലാവരുടെയും കൂടെ ചെറുതും വലുതുമായ കേസുകളിൽ അവർക്കൊപ്പം ഹാജരാവുകയും ചെയ്തു. ഹൈക്കോടതിയുടെ സുപ്രധാനവിധികൾ പ്രസിദ്ധീകരിക്കുന്ന law journals-ൽ, ഞാൻ കൂടി ഭാഗമാവുന്ന കേസുകളുടെ വിവരണങ്ങൾ എത്രയോ വട്ടം അച്ചടിച്ചു പുറത്തുവന്നിരിക്കുന്നു. അവയിൽ ചിലതെങ്കിലും ഹൈകോടതിയുടെ പ്രമാണവിധികളാവുകയും വരുംതലമുറയ്ക്ക് മാർഗദർശിയാവുന്നതുമായ വിധികളാണ് എന്നതും എൻ്റെ അഭിമാനം.

    ഇതിനിടയിൽ 2004-ലാണ് എന്ന് തോന്നുന്നു- ’25 വർഷത്തെ അഭിനയജീവിതത്തിന്റെ തികവ് ആഘോഷിക്കുന്ന’ പത്മശ്രീ മോഹൻലാൽ, ‘സംസ്ഥാന രാഷ്രീയത്തിൽ കോളിളക്കമുണ്ടാക്കി കൊണ്ട് വിദ്യുച്ഛക്തി മന്ത്രിയായി ചുമതലയേറ്റ’ ശ്രീ. കെ.മുരളീധരൻ, ‘മനുഷ്യമുഖമുള്ള സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ച് ശ്രദ്ധേയനായ’ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ശ്രീ കെ.ടി. തോമസ് എന്നിങ്ങനെയുള്ള പ്രഗത്ഭരെ ഇന്റർവ്യൂ ചെയ്തുകൊണ്ട് “Point Blank” എന്ന ടെലിവിഷൻ പരിപാടി ഞാൻ അവതരിപ്പിക്കുന്നത്. അഭിഭാഷകവൃത്തിയിൽ എനിക്ക് തിരക്കേറിവരികയും ഒപ്പം ചാനൽ മാനേജ്മന്റ് മാറുകയും ചെയ്തതുകൊണ്ടും മാത്രം നിന്നുപോയതാണ് ഏറെ ശ്രദ്ധയാകർഷിക്കുകയും ജനപ്രീതി നേടുകയും ചെയ്ത, ഞാൻ hostess ആയിട്ടുള്ള ഈ പറഞ്ഞ ടെലിവിഷൻ പരിപാടി.

    അധികം താമസിയാതെ ക്രിമിനൽ കേസുകൾക്ക് പുറമെ സർവീസ്, കുടുംബകോടതി കേസുകൾ കൂടി നടത്തി തുടങ്ങിയ ഞാൻ ഹൈക്കോടതിക്ക് എതിരെ ഹൈക്കോടതി തന്നെ വിധി പുറപ്പെടുവിച്ച ഒരു കേസിൽ ഹാജരായതിനെ തുടർന്നാണ് എന്നാണ് ഓർമ്മ, ആദ്യമായി അഭിഭാഷക എന്ന നിലയിൽ ദൃശ്യ-പത്രമാധ്യമങ്ങളിൽ ശ്രദ്ധേയമായ സ്ഥാനം ലഭിക്കുന്നത്. അന്നുമുതൽ പിന്നീട് നിരവധി തവണ, എണ്ണംപോലും എനിക്കെന്നോ വിട്ടുപോയ അത്രയും തവണകൾ നിയമപരവും സാമൂഹ്യപരവുമായ വിഷയങ്ങളിൽ ഞാൻ അഭിപ്രായങ്ങൾ പറയുകയും അവയൊക്കെ ചർച്ച ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്. നവമാധ്യമങ്ങളുടെ വരവോടെ അവയിലും ഞാൻ എന്നും സജീവമായിരുന്നു. എനിക്ക് നേരിട്ടറിവുള്ളതോ വ്യക്തമായ ധാരണയുള്ളതോ ആയ കാര്യങ്ങളെ കുറിച്ച് മാത്രമാണ് ഞാൻ പരസ്യമായി സംസാരിക്കുക. വിഷയത്തെ കുറിച്ച് അറിയില്ല എന്നതു കൊണ്ട് മാത്രം ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കാനുള്ള ക്ഷണം എത്രയോ തവണ ഞാൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്.

    അടുത്ത കാലത്തായി, ആക്ഷൻ ഹീറോ ബിജു എന്ന സിനിമയെ കുറിച്ചുള്ള എൻ്റെ റിവ്യൂ, നടി കൽപനയുടെ മരണശേഷമുള്ള എൻ്റെ അനുശോചനകുറിപ്പ് എന്നിവ ഉൾപ്പടെ എന്റെ പോസ്റ്റുകൾ പലതും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ഹൈക്കോടതിയിലെ കുറച്ച് അഭിഭാഷകരും ചില മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ പ്രശ്നങ്ങൾ, വടക്കാഞ്ചേരി സ്ത്രീപീഡനകേസ്, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ നിരോധിച്ചത്, കേരള ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം എന്നിങ്ങനെ പല വിഷയങ്ങളിലുള്ള എൻ്റെ പ്രതീകരണങ്ങൾ വലിയ കോലാഹലം ഉണ്ടാക്കിയതാണ്. എൻ്റെ പോസ്റ്റുകൾ എന്റെ അനുവാദമോ സമ്മതമോ ചോദിക്കാതെ, എന്നോട് പറയുക പോലും ചെയ്യാതെ ഷെയർ ചെയ്തും embedded പോസ്റ്റായും ഒക്കെ കൊണ്ടുപോയി online news portals ഉൾപ്പടെ പലരും പലയിടത്തും publish ചെയ്യുന്നതും പലപ്പോഴും സംഭവിച്ചിട്ടുള്ളതാണ്. സമൂഹ മദ്ധ്യത്തിൽ ചർച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങളുടെ സാധ്യമായ എന്നാൽ അധികമാരും തുറന്നു പറയാൻ മുതിരാത്ത മറ്റൊരു വശം തുറന്നു പറയുന്നു എന്നതാണ് എന്റെ പോസ്റ്റുകളുടെ പ്രത്യേകത എന്നത് ഞാൻ തിരിച്ചറിയുന്നത് കൊണ്ടും വിഷയത്തിന്റെ ആ സാധ്യത കൂടി സമൂഹം ചർച്ച ചെയ്യേണ്ടതുണ്ട് എന്ന ആഗ്രഹം എനിക്ക് ഉള്ളത് കൊണ്ടും എനിക്ക് അതിൽ പരാതിയില്ല. എന്നാൽ കൗതുകകരവും അത്ര തന്നെ പരിതാപകാരവുമെന്ന് പറയേണ്ടിവരുന്നത്- ഇവിടെ ഫേസ്ബുക്കിലും ടെലിവിഷൻ ചർച്ചകളിലുമൊക്കെ ഞാൻ ഉന്നയിക്കുന്ന എൻ്റെ അഭിപ്രായങ്ങളെയും, വിശകലനങ്ങളെയും നിഗമനങ്ങളെയും പ്രതിഷേധങ്ങളെയും കുറിച്ചോക്കെ എതിരഭിപ്രായമുള്ള ചിലർ, ഞാൻ പറഞ്ഞതിനെ ഖണ്ഡിക്കുന്ന നിലയിൽ യാതൊന്നും പറയുന്നില്ല എന്ന് മാത്രമല്ല, ഞാൻ പറയുന്നത് ഒന്ന് ഇക്കൂട്ടർ മനസിലാക്കുന്നത് വേറെ മറ്റെന്തോ ഒന്ന്. എന്നിട്ട് ഞാൻ പറഞ്ഞതിനെയല്ല, പകരം എന്നെ വ്യക്തിപരമായി ആക്രമിക്കാൻ കാണുന്ന ആയുധമോ? രാജൻ കേസിലെ ലക്ഷ്മണയുടെ, വർഗീസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊലയാളി ലക്ഷ്മണയുടെ മകൾ; ഐ.എ.എസ് കാരൻ സുരേഷ് കുമാർ ഉപേക്ഷിച്ചവൾ എന്നും. ഞാൻ അഭിപ്രായം പറഞ്ഞ വിഷയത്തിനെ കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ലാതെ, എൻ്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നോ ഞാൻ കടന്നുവന്ന വഴി എങ്ങനെയെന്നോ ഒന്നും അറിയാതെയാണ് ഇക്കൂട്ടർ ഇത് പറയുന്നതെന്ന് ഓർക്കുക. നമ്മുടേത് പോലുള്ള ഒരു സമൂഹത്തിൽ ഭർത്താവില്ലാതെയുള്ള ജീവിതം ഒരു സ്ത്രീക്ക് അത്ര എളുപ്പമല്ല എന്നും; അഭിഭാഷകവൃത്തിയിൽ ഇപ്പോഴുള്ള എന്റെ മേൽവിലാസവും കരുത്തും നേടിയെടുത്തതിന് പിന്നിൽ അനേകം വർഷങ്ങളുടെ പ്രയത്നവും കഠിനാധ്വാനവും ഉള്ളതാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ?
    —————————-
    ഇനിയും തുടർന്ന് വായിക്കുക, പ്ലീസ് ;

    നക്സൽ നേതാവ് ശ്രീ. എ. വർഗീസ് വയനാട്ടിലെ തിരുനെല്ലിക്കാട്ടിൽ വെച്ച് 18.02.1970 തീയതി കൊല്ലപ്പെടുമ്പോൾ എനിക്ക് പ്രായം മൂന്ന് വയസ്സ്. അതിനു ശേഷം അടിയന്തരാവസ്ഥ കാലത്ത് നടന്ന രാജൻ കേസിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി രാജനെ അന്നത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത് 03.01.1976 തീയതി. അന്ന് എനിക്ക് എട്ട് വയസ്സ് പ്രായം. അഭിഭാഷകയായ ശേഷം ഞാൻ പിൽകാലത്ത് അച്ഛനോട് ചോദിച്ചു മനസ്സിലാക്കിയത് ഇതാണ്- രാജൻ കേസിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതികൾ. ലക്ഷ്മണ അതിൽ മൂന്നാം പ്രതി. പ്രതികളെല്ലാം സ്വാധീനമുള്ള ഉയർന്ന പോലീസ് ഉദോഗസ്ഥരായത് കൊണ്ട് അന്ന് കേസിന്റെ വിചാരണ നടന്നത് കോയമ്പത്തൂർ സെഷൻസ് കോടതിയിലാണ്. മൂന്നാം പ്രതിയായ ലക്ഷ്മണ ഉൾപ്പടെ നാല് പ്രതികളെ സെഷൻസ് കോടതി വെറുതെ വിടുകയും മൂന്ന് പേരെ ശിക്ഷിക്കുകയും ചെയ്തു. നാല് പ്രതികളെ വെറുതെ വിട്ടത്തിന് എതിരെയും ശിക്ഷിച്ച മൂന്ന് പ്രതികളുടെ ശിക്ഷാ കാലയളവ് വർദ്ധിപ്പിക്കാനും വേണ്ടി മദ്രാസ് ഹൈക്കോടതി മുൻപാകെ സംസ്ഥാന സർക്കാരും രാജൻ്റെ അച്ഛൻ ശ്രീ. ഈച്ചരവാര്യരും വെവ്വേറെ അപ്പീലുകളിൽ നൽകി. കോയമ്പത്തൂർ സെഷൻസ് കോടതി വെറുതെ വിട്ടത് ശരിവെക്കുകയും ശിക്ഷാ കാലയളവ് വർദ്ധിപ്പിക്കാനായുള്ള അപ്പീലുകൾ തള്ളുകയുമാണ് മദ്രാസ് ഹൈക്കോടതി ചെയ്തത്. ഇതിനെതിരെ സംസ്ഥാന സർക്കാരും രാജൻ്റെ അച്ഛൻ ശ്രീ. ഈച്ചരവാര്യരും വെവ്വേറെ അപ്പീലുകളുമായി സുപ്രീം കോടതിയിൽ എത്തിയെങ്കിലും മദ്രാസ് ഹൈക്കോടതിയുടെ വിധി ശരിവെക്കുകയാണ് ഉണ്ടായത്. ഇതാണ് രാജൻ കേസിന്റെ നിയമവശം എന്നിരിക്കെ എന്തുകൊണ്ടാണ് പതിറ്റാണ്ടുകൾക്ക് ശേഷവും രാജൻ കേസ് എന്നാൽ ലക്ഷ്മണ എന്നും ലക്ഷ്മണ എന്നാൽ രാജൻ കേസ് എന്നുമൊക്കെ ചിലരെങ്കിലും പറഞ്ഞുപോവുന്നത്?

    ഇതേ കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി രാജൻ കേസിന്റെ രേഖകൾ പ്രത്യേകിച്ച് കോയമ്പത്തൂർ സെഷൻസ് കോടതിയുടെയും മദ്രാസ് ഹൈകോടതിയുടെയും വിധിപ്പകർപ്പുകൾ ഞാൻ പലവട്ടം ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത് അതൊന്നും അദ്ദേഹത്തിന്റെ കൈവശം ഇല്ല എന്നാണ്. അതിനൊക്കെ എത്രയോ മുൻപുള്ള electricity ബില്ലുകൾ മുതൽ വീട്ടിലുള്ളവരെ സംബന്ധിക്കുന്ന സകല കടലാസുകളും സൂക്ഷിച്ചു വെക്കുന്ന സ്വഭാവക്കാരനായ അച്ഛന്റെ കൈവശം അദ്ദേഹത്തിന് ഇത്രയേറെ ദുഷ്പേരുണ്ടാക്കിയ കേസിൽ വിടുതൽ കിട്ടുകയും മേൽക്കോടതികൾ അത് ശരിവെക്കുകയും ചെയ്ത വിധിപ്പകർപ്പുകൾ കൈവശമില്ല പോലും!! ആ പറഞ്ഞത് ഞാൻ വിശ്വസിച്ചിട്ടില്ല. വിശ്വസിക്കാൻ തയ്യാറുമല്ല. ഇന്റർനെറ്റിൽ പരതിയാൽ ലഭ്യമാവുക വിചാരണയ്ക്ക് മുൻപ് നടന്ന ഹേബിയസ് കോർപ്പസ് കേസിലെ വിധി മാത്രമാവും. മറ്റുവഴിക്ക് രാജൻ കേസിന്റെ വിധിപ്പകർപ്പുകൾ തേടിപോയ എനിക്ക് അത് കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

    നക്സൽ വർഗീസ് കേസിൽ ശിക്ഷിക്കപ്പെട്ട് 2010 ഒക്ടോബർ മാസം എൻ്റെ അച്ഛൻ ശ്രീ. കെ. ലക്ഷ്മണ ജയിലിലാവുകയും 2013 ജൂലൈ മാസം അദ്ദേഹം ജയിൽ മോചിതനാവുകയും ചെയ്യുന്നതിനിടയിലെ കാലയളവിൽ അദ്ദേഹത്തിന്റെ ഭാഗം പറയാനായി ദൃശ്യ-പത്ര-നവ മാധ്യമങ്ങളിൽ ഞാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാഗം പറയാതെയുള്ള ചർച്ചകൾ ഒഴിവാക്കാൻ വേണ്ടി മാത്രമാണ് അന്ന് ഞാൻ അതിന് തയ്യാറായത്. എന്നാൽ ഒരിക്കൽ പോലും ഒരു തവണ പോലും ശ്രീ. കെ. ലക്ഷ്മണ നിരപരാധിയാണെന്നോ കുറ്റവാളിയല്ലന്നോ ഞാൻ വാദം ഉന്നയിച്ചിട്ടില്ല. സംഭവം നടന്നു നീണ്ട 40 വർഷങ്ങൾക്ക് ശേഷം, കേസ് സംബന്ധിക്കുന്ന inquest, post-mortem, ballistic, forensic reports ഉൾപ്പടെയുള്ള സുപ്രധാന രേഖകൾ പലതും കാലഹരണപ്പെട്ട ശേഷമാണ് കേസ് കോടതിയിൽ എത്തിയത് എന്നത് കൊണ്ട് അദ്ദേഹത്തിന് നീതിയുക്തമായ, ന്യായമായ ഒരു വിചാരണയ്ക്കുള്ള അവസരം ലഭിച്ചിരുന്നില്ല എന്നും; കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ ഒരു വെറും ജൂനിയർ Dy.S.P-യായ ശ്രീ. ലക്ഷ്മണ മാത്രം ശിക്ഷിക്കപ്പെടുകയും മറ്റു ഉയർന്ന ഉദ്യോഗസ്ഥരും അന്നത്തെ ഭരണനേതൃത്വവും വിചാരണയിൽ നിന്നും ശിക്ഷയിൽ നിന്നുമൊക്കെ രക്ഷപെട്ടു പോവുകയും ചെയ്തത് നീതിയല്ല എന്നാണ് ഞാൻ പറഞ്ഞത്.

    എറണാകുളം സി.ബി.ഐ കോടതി മുതൽ സുപ്രീം കോടതി വരെയുള്ള കേസ് നടത്തിപ്പിൽ അദ്ദേഹത്തിന് വേണ്ടി കേസ് നടത്തിയ സീനിയർ അഭിഭാഷകരുടെ ഓഫീസുകൾ കയറി ഇറങ്ങിയതും ഞാൻ തന്നെയാണ്. കൂടാതെ അദ്ദേഹം ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹത്തിന് പരോൾ ലഭിക്കാനും പിന്നീട് ജയിൽ മോചിതനാവാനും വേണ്ടുന്ന ജോലികൾ ചെയ്തത് ഞാൻ തന്നെ. എന്നാലിത് അദ്ദേഹം എന്റെ അച്ഛനായത് കൊണ്ടും, ഞാൻ അത് ചെയ്തില്ല എങ്കിൽ ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് വേണ്ടി കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് മറ്റാരും ഉണ്ടായിരുന്നില്ല എന്നത് കൊണ്ടും മാത്രമാണ്. എങ്കിൽ കൂടി, എന്നിരുന്നാലും; രാജൻ കേസിലെ രാജന്റെയും വർഗീസ് കേസിലെ വർഗീസിന്റെയും മരണത്തിന്റെ ഉത്തരവാദികളായവർ വേറെ എത്ര പേരുണ്ടായാലും, ആ ഉത്തരവാദിത്വത്തിൽ നിന്ന് ശ്രീ. ലക്ഷ്മണയ്ക്ക് ഒഴിഞ്ഞു മാറാനാവില്ല എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ തന്നെയാവും ഞാൻ നിൽക്കുന്നത്.

    സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്ന ഒരു കുടുംബത്തിൽ ജനിച്ച അച്ഛൻ കാസർകോട് ഹോസ്ദുർഗ് സ്വദേശിയാണ്. അവിടെ നീലേശ്വരം സർക്കാർ സ്കൂളിലും മംഗലാപുരം St. Aloysius College-ലുമായിരുന്നു വിദ്യാഭ്യാസം. എക്കണോമിക്സിലും പൊളിറ്റിക്സിലും ബിരുദം നേടി, കൊച്ചിൻ കസ്റ്റംസിൽ ജോലി ചെയ്ത ശേഷമാണ് 1960-ൽ Dy.S.P ആയി കേരള പോലീസിൽ ചേരുന്നത്. ആറ് പതിറ്റാണ്ടുകൾക്ക് മുൻപ്, അക്കാദമിക് കാര്യങ്ങളെ കുറിച്ചും തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നതിനെ കുറിച്ചുമൊക്കെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ ആരുമില്ലാത്ത ഒരു ചുറ്റുപാടിൽ ജനിച്ചു വളർന്ന ഒരു ഹരിജൻ പയ്യനായിരുന്നു അന്ന് ശ്രീ.ലക്ഷ്മണ എന്നത് പ്രത്യേകം പറയേണ്ടതുണ്ട്. 1971-ൽ IPS കേഡറിൽ പ്രവേശിക്കുകയും 1976-ൽ സീനിയർ സ്കെയിൽ ലഭിക്കുകയും ചെയ്തപ്പോൾ ആദ്യത്തെ മലയാളി ഹരിജൻ IPS ഉദ്യോഗസ്ഥൻ എന്ന പദവി ലക്ഷ്മണയ്ക്ക് സ്വന്തം. Dy.S.P ആയിരുന്ന കാലത്ത് അച്ഛൻ അന്വേഷണം നടത്തി അദ്ദേഹം തന്നെ തയ്യാറാക്കിയിട്ടുള്ള ചില കേസുകളുടെ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകൾ (വർഗീസ് കേസ് നടക്കുന്ന കോടതിയിൽ സി.ബി.ഐ ഹാജരാക്കിയത്) എനിക്ക് കാണാനും വായിക്കാനും സാധിച്ചിട്ടുണ്ട്. IPC, Cr.P.C, Indian Evidence Act, Kerala Police Manual എന്നിവയെല്ലാം അരച്ചുകലക്കി വെള്ളം തൊടാതെ വിഴുങ്ങിയ നിയമപരിജ്ഞാനവും ഇന്നത്തെ ശശി തരൂരിന്റെ എഴുത്തിനെ വെല്ലുന്ന ഇംഗ്ലീഷ് നൈപുണ്യവും ഞാൻ വായിച്ച റിപ്പോർട്ടുകളിലെല്ലാം പ്രകടമായിരുന്നു.

    എന്റെ മുൻ ഭർത്താവ് ശ്രീ. കെ. സുരേഷ് കുമാർ IAS, സ്‌കൂൾ പഠനകാലത്തിൽ ഉടനീളം മുടങ്ങാതെ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിന് SSLC പാസായ വർഷം തിരുവനന്തപുരം St.Joseph’s School-ൽ നിന്ന് ഒരു പ്രത്യേകം പുരസ്കാരം കൂടി നേടിയാണ് അദ്ദേഹം അവിടെ നിന്ന് ഇറങ്ങിയത്. പിന്നീട് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് Electronics-ൽ ബിരുദം നേടി കെൽട്രോണിലും വിദ്യുച്ഛക്തി വകുപ്പിലും ജോലി ചെയ്ത ശേഷം Kerala Public Service Commission നടത്തിയ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി കളക്ടർ കൂടിയായി അദ്ദേഹം. പിന്നീട് അങ്ങോട്ട് ചേർന്നെത്തിയ പദവികളിലെല്ലാം, ചെന്നിരുന്ന തസ്തികകളിൽ ഒക്കെയും ആവശ്യമുള്ള പരിജ്ഞാനം മുഴുവൻ നേടികൊണ്ടാവും ജോലി തുടരുക.

    അങ്ങനെ എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളായ മുൻ ഐ.ജി. ലക്ഷ്മണയും, സുരേഷ് കുമാർ ഐ.എ.എസ് എന്നീ രണ്ട് പേരും അതിബുദ്ധിമാന്മാരും, പ്രാഗൽഭ്യമുള്ളവരും മിടുമിടുക്കന്മാരും ജ്ഞാനികളുമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല. ഇതൊക്കെയായിരുന്നുവെങ്കിലും, അവർ കൂടി ഭാഗമായ ഭരണകൂടത്തിന് പലപ്പോഴും അവർ അനഭിതരായിരുന്നു. അവരുടെ കഴിവുകൾ നേരാംവണ്ണം പ്രയോജനപ്പെടുത്താൻ കഴിയാതെ പോയ സർക്കാർ സർവീസിൽ നിന്ന് അത്രയൊന്നും സന്തോഷത്തോടെയല്ല രണ്ടു പേരും വിരമിച്ചത്. എവിടെയായിരിക്കും ഇവർക്ക് പിഴച്ചത്? എന്ത് കൊണ്ടായിരിക്കും ഇവർ അർഹിക്കുന്ന തോതിലുള്ള അംഗീകാരം ഇവർക്ക് ലഭിക്കാതെ പോയത്? കുശലത, നയോപായം എന്നിവയുടെ കുറവും നിർബന്ധബുദ്ധിയുടെ അതിപ്രസരവും. കൂടാതെ, തങ്ങൾക്ക് ബുദ്ധി അല്പം കൂടുതൽ ഉള്ളത് കൊണ്ട് ചുറ്റുമുള്ളവർ മുഴുവൻ മന്ദബുദ്ധികളാണ് എന്ന ധാരണയുമുണ്ട്. ഇതാണ് കാരണം എന്നാണ് എന്റെ വിലയിരുത്തൽ. പറഞ്ഞുവന്നത് എന്റെ വ്യക്തി ജീവിതത്തിലോ ഔദ്യോഗികതയിലോ ഈ പറഞ്ഞ രണ്ട് പേരും എന്നെ സ്വാധീനിച്ചിട്ടില്ല തന്നെ. മാതൃകയാക്കാൻ പറ്റുന്ന ഘടകങ്ങൾ അധികമൊന്നും എനിക്ക് തന്നെ ഇവരിൽ കാണാൻ കഴിഞ്ഞിട്ടില്ലാത്തത് കൊണ്ടു തന്നെ അവരുടെ സ്വഭാവ സവിശേഷതകൾ എന്നിലേക്ക് എത്തിചേരാതെ ഞാൻ ശ്രദ്ധിച്ചു പോന്നിട്ടുണ്ട്.

    ഒരു വ്യക്തി എങ്ങനെയാവരുത് എന്നത് എൻറെ അച്ഛൻ ലക്ഷ്മണയുടെ പിൽകാലത്തുള്ള ജീവിതം നോക്കി കണ്ടു മനസിലാക്കിയാണ് ഞാൻ പഠിച്ചത്. നിലപാടുകളുടെ, ബന്ധങ്ങളുടെ, മനശക്തിയുടെ, നിസ്വാര്ത്ഥതയുടെ, സൗഹൃദങ്ങളുടെ, സഹാനുഭൂതിയുടെ, ദൃഢതയുടെ അങ്ങനെ മനുഷ്യമനസ്സിനെ സംബന്ധിക്കുന്ന ഏതേതു തലത്തെയും കുറിച്ചുള്ള ഞങ്ങളുടെ മാനദണ്ഡങ്ങൾ തമ്മിൽ ഭൂമി ഒന്ന് കറങ്ങി വന്നാൽ പകുതി ദൂരം താണ്ടി വരേണ്ടുന്ന ദൂരമുണ്ടാവും. അത്രമേൽ വിഭിന്നമാണ് ഞങ്ങളുടെ വ്യക്തിസ്വഭാവങ്ങൾ തമ്മിൽ.

    ജീവിതത്തിൽ തനിച്ചാക്കിയിട്ട് മറ്റു വഴികൾ തേടി പോകാൻ സാധ്യമാവുന്ന തോതിൽ മാത്രം എന്നെ സ്നേഹിച്ചിരുന്ന സുരേഷ് കുമാർ, ഇന്നിപ്പോൾ പരിചയപ്പെടാൻ ഇഷ്ടമില്ലാത്ത ഒരു അപരിചിതനെ പോലെയാണ് എനിക്ക്. എന്നെ അദ്ദേഹം ഓർക്കുന്നു പോലുമുണ്ടാവില്ല ഇപ്പോൾ എന്നാണ് എന്റെ വിശ്വാസം.

    ഇനി പറയൂ…; Lakshmana, Suresh Kumar, Sangeetha Lakshmana എന്നിവർ ഇതേ ക്രമത്തിൽ തന്നെ മൂന്ന് ദ്രുവങ്ങളിലായി ജീവിക്കുന്ന തികച്ചും വിഭിന്നരും വ്യത്യസ്തരുമായ മനസ്സുകളും വ്യക്തികളും ജീവിതങ്ങളുമാണ്. അങ്ങനെയെങ്കിൽ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഈ മൂന്നു പേരുകളും കൂട്ടികുഴച്ചുണ്ടാക്കി മെനക്കെടുന്നവർ അത് ചെയ്യുന്നത് വേറെ ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ടല്ലേ? അല്ലേ?? 😉

     

    Comments

    comments

    SHARE

    LEAVE A REPLY

    Please enter your comment!
    Please enter your name here