പത്തനാപുരത്ത് പെൺകുട്ടി കിടപ്പുമുറിയിൽ മരിച്ച നിലയില്‍ ; കൊലപാതകമെന്ന് സംശയം

0
1070

പത്തനാപുരത്ത് പെൺകുട്ടി കിടപ്പുമുറിയിൽ മരിച്ച നിലയില്‍ ; കൊലപാതകമെന്ന് സംശയം

പത്തനാപുരത്ത് പെണ്‍കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെയാണ് (16) മരിച്ച നിലയില്‍ കിടപ്പു മുറിയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ അമ്മ ബീനയാണ് മൃതദേഹം കണ്ടത്.റിന്‍സിയുടെ മുറിയ്ക്ക് രണ്ട് വാതിലാണുള്ളത്. ഇതില്‍ പുറത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട ബീന സംശയം തോന്നി വീടിനുള്ളിലെ വാതില്‍ തുറന്ന് നോക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ കഴുത്തിലും,ശരീരത്തിലും മുറിവുള്ളതായി പോലീസ് പറയുന്നു.കലഞ്ഞൂര്‍ ഗവ ഹയര്‍സക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.ആന്‍സിയാണ് സഹോദരി.പുനലൂര്‍ പോലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here