ലോകത്തിലെ ആദ്യപഞ്ചമുഖ ബ്രഹ്മക്ഷേത്രത്തിലെ ബ്രഹ്മോത്സവം

0
242

തമിഴ്നാട് ;തമിഴ്നാട്ടിലെ തെങ്കാശി കീഴ്പാട്ടുകുറിശ്ശിയിലെ പഞ്ചമുഖബ്രഹ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ ബ്രഹ്മോത്സവം വളരെയധികം ഭംഗിയായി നടത്താൻ തീരുമാനിച്ചിരിക്കുന്നു .2017 സെപ്തംബർ ഒന്ന് വെള്ളിയാഴ്ചമുതൽ 2017 സെപ്തംബർ പത്ത്‌ ഞാറാഴ്ച വരെയാണ് ആഘോഷം നടക്കുക .


2017 ഏപ്രിൽ പന്ത്രണ്ടിന് ജാതിനിർമ്മാർജ്ജനത്തിനെതിരെ ഇന്ത്യ മുഴുവൻ ഒറ്റയ്ക്കു സഞ്ചരിച്ച ഒറ്റയാൾ പട്ടാളം ബ്രഹ്മ ശ്രീ അഡ്വ ;കെ കെ ശരത്ചന്ദ്രബോസ്സിന്റെ നേത്രത്വത്തിൽ ഭക്തർക്കായി തുറന്നുകൊടുത്ത പഞ്ചമുഖ ബ്രഹ്മക്ഷേത്രം പ്രപഞ്ചത്തിലെ ആദ്യത്തെ ബ്രഹ്മക്ഷേത്രമാണ് തമിഴ്നാട്ടിലെ ഈ ക്ഷേത്രം.

ഇതിനോടകം തന്നെ ഈക്ഷേത്രം വളരെയധികം പ്രസിദ്ധി ആർജിച്ചു കഴിഞ്ഞു .ദേശത്തിന്റെ നാനാഭാഗത്തുനിന്നും ധാരാളം ഭക്തർ ഇവിടെ ദർശനം നടത്താറുണ്ട് .ബ്രഹ്മാവിന്റെ അഞ്ചു മുഖങ്ങൾ ഉത്പത്തിയുടെ അഞ്ചു തത്വങ്ങളെ പ്രതിനിദാനം ചെയുന്നു .പ്രപഞ്ചസ്രെഷ്ടാവായ ബ്രഹ്മാവിനെ കൂടാതെ മറ്റ് ഉപദേവന്മാരായ നവഗ്രഹങ്ങൾ ,നഗർ ,ഗണപതി,മുരുകൻ .അയ്യപ്പൻ , ആജ്ഞനേയൻ ,മഹാവിഷ്ണു ,ശിവൻ ,സരസ്വതി ദേവി,മഹാലക്ഷ്മി ,മഹാശക്തിദേവിഎന്നീ ദേവീദേവന്മാരും പൂർണ്ണ ചൈതന്യത്തോടെ ഈ ദേവസന്നിധിയിൽ കുടികൊള്ളുന്നു ദേവപ്രതിക്ഷ്ഠകളുടെ കുംഭാഭിഷേകവും പത്തുദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര ബ്രഹ്മഗായത്രി മഹായാഗവും വേദകാലത്തിനുമുന്പുള്ള ആചാര അനുഷ്ടാനങ്ങൾ അനുസരിച്ഛ് 2017 ഏപ്രിൽ മൂന്നുമുതൽ പന്ത്രണ്ടു വരെ പത്തുദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ നടത്തുകയുണ്ടായി .ബ്രഹ്മഗായത്രി മഹായാഗത്തിന്റെ ഉത്ഘാടനം 2017 ഏപ്രിൽ മൂന്നിന് മുൻ ബീഹാർ മുഖ്യ മന്ത്രി ശ്രീമാൻ ജിതൻ രാം മഞജി നിർവഹിക്കുകയുണ്ടായി .

പത്തുദിവസത്തെ മഹായാഗത്തിലും പ്രാണപ്രതിക്ഷ്ഠയിലും ലക്ഷകണക്കിന് ഭക്തർ പങ്കെടുത്തു .വിഗ്രഹങ്ങളുടെ പ്രാണപ്രതിക്ഷ്ഠ ബ്രഹ്മ ശ്രീ അഡ്വ; കെ കെ ശരത്ചന്ദ്ര ബോസ് നിർവഹിച്ചു .രണ്ടേക്കർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന ബ്രഹ്മലോകം സ്വരോർജ്ജ വിളക്കുകൾ ,പശുക്കൾക്കും കിടാങ്ങൾക്കുമുള്ള ഗോശാല ,മുഴുവൻ സമയ നിരീക്ഷണത്തിനുള്ള സി സി ടിവി ക്യാമറകളും വെള്ളംകൊണ്ടും ഇ ക്ഷേത്രസന്നിധി സ്വയം പര്യാപ്തമാണ് .ഈ ക്ഷേത്രത്തിലെ മറ്റൊരുക്ഷേത്രത്തിലും ഇല്ലാത്ത എടുത്തു പറയണ്ട ഒരു പ്രത്യേകത സഭാവനകൾക്കായി ഇവിടെ ഭണ്ഡാരങ്ങൾ സ്ഥാപിച്ചിട്ടില്ല ,എന്നുമാത്രമല്ല ഇവിടെ സംഭാവന പണമായി നൽകരുതെന്നും ഭക്തർക്ക് കർശന നിർദേശവും ബ്രഹ്മ ശ്രീ ബോസ് അവർകൾ നൽകിയിട്ടുണ്ട് .അതിനുപകരമായി ,പൂക്കൾ ,പൂച്ചെണ്ടുകൾ ,ചന്ദനത്തിരികൾ ,ചന്ദനം ,കർപ്പൂരം,നെയ്യ്,എണ്ണ ,അരി ,അന്നദാനത്തിനുള്ള ഉൽപ്പന്നങ്ങൾ എന്നിവ ഭക്തർക്ക് സംഭാവനയായി നൽകാവുന്നതാണ് .

ബ്രഹ്മലോകം ക്ഷേത്ര സമുച്ചയം സത്യയുഗത്തിൽ ഭഗവാന് സംഭാവന നൽകിയ മഹാക്ഷേത്രമായി പ്രഖ്യാപിച്ചിട്ടുണ്ട് .വാതിലുകളില്ലാത്ത ഇ ക്ഷേത്രം ഇരുപത്തിനാലുമണിക്കൂറും ഭക്തർക്കായി തുറന്നിട്ടിരിക്കുന്നു .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here