ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്നു കോടതി ഉത്തരവിട്ടു.

ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരേ നല്‍കിയ ഹരജിയില്‍ പി.യു ചിത്രയ്ക്ക് അനുകൂല വിധി. ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്നു കോടതി ഉത്തരവിട്ടു. മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു. ഇടക്കാല ഉത്തരവിലാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേസില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *