മത്സ്യത്തിന്‍റെ വിഷവും വിലയും ഏറിവരുന്ന ഈ സാഹചര്യത്തില്‍ അടുക്കളക്കുളം എന്ന ആശയത്തിന് വളരെ പ്രാധാന്യമാണുള്ളത്. ബംഗാളിലെ വീടുകളില്‍ ഇത് സാധാരണമാണ്. വീടിനോട് ചേര്‍ന്ന് ചെറിയ കുളങ്ങളില്‍ മീന്‍ വളര്‍ത്തുന്ന രീതിയാണ് അടുക്കളക്കുളം
എന്നു പറയുന്നത്. ഇത് കേടുകൂടാതെ നല്ല ഭക്ഷണം കഴിക്കുന്നതിനു നമ്മെ സഹായിക്കും. കേരളത്തില്‍ വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാന്‍ കഴിയുന്നതാണ്.
ചേറടിഞ്ഞ കുളമാണെങ്കില്‍ ചെറെടുത്തുമാറ്റിയ ശേഷം വേണം കൃഷി ചെയ്യാന്‍. ഒപ്പം മഴക്കാലത്ത് കുളം നിറഞ്ഞ് മീന്‍ വെളിയില്‍പോകാതെ കുളക്കര മണ്ണിട്ട് പൊക്കണം.
വെള്ളം തുറന്ന് വിടുന്നതിനായി ഒരു ഭാഗത്ത് ചീര്‍പ്പ് വാതില്‍ വെയ്ക്കുകയും വേണം. ഈ ചീര്‍പ്പ് വാതില്‍ കമ്പിവലകൊണ്ട് സംരക്ഷിക്കണം. മീനുകള്‍ ഈ ചീര്‍പ്പ് വാതില്‍ വഴി പുറത്തു പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
സസ്യഭുക്കുകളായ മത്സ്യങ്ങളെയാണ് വളര്‍ത്തുന്നതെങ്കില്‍ മാംസഭുക്കുകളായ മത്സ്യങ്ങളെ ഒഴിവാക്കുന്നതാണ് നല്ലത്. കുളത്തിന്‍റെ ഫലപൂഷ്ടി വര്‍ദ്ധിപ്പിക്കുന്നതിന്
കന്നുകാലികളുടെ ചാണകവും മൂത്രവും കലര്‍ന്ന ജലം ചെറിയതോതില്‍ കുളത്തിലേക്ക് ഒഴുക്കിവിടുക. കട്ട്‌ല, മൃഗല എന്നിവയെക്കൂടാതെ വിദേശയിനങ്ങളായ കാര്‍പ്പ്,
തിലോപ്പിയ എന്നിവയും അടുക്കളക്കുളത്തില്‍ വളര്‍ത്തുവാന്‍ നല്ല ഇനങ്ങളാണ്. പിടിച്ച് ഉപയോഗിക്കുന്നതിന് തുല്യം എണ്ണം മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിലേക്ക് വിട്ടുകൊണ്ടിരുന്നാല്‍ എല്ലാ സമയത്തും മീന്‍ ലഭിക്കും.
മീനുകള്‍ക്ക് തവിടും പിണ്ണാക്കുമാണ് ഏറ്റവും യോജിച്ച കൃത്രിമാഹാരം. കൂടാതെ അടുക്കളയില്‍ ശേഷിച്ച പച്ചക്കറികള്‍, ഭക്ഷണ വസ്തുക്കള്‍ എന്നിവയും നല്‍കാവുന്നതാണ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here