ഇന്ന് കാർഗിൽ ദിനം -വീര മൃത്യു വരിച്ച ധീര ജവാൻ സജീവ് ഗോപാല പിള്ളയ്ക്ക് നാടിൻറെ സ്മരണാഞ്ജലി

0
360

 

19

സജീവിന്റെ ചിത്രത്തിനരുകിൽ കുട്ടിയമ്മയോടൊപ്പം മലനാട് ടിവി സീനിയർ റിപ്പോർട്ടർ ദിലീപ് വിളക്കുവട്ടം 

99 ൽ കാർഗിൽ യുദ്ധത്തിൽ വീര മൃത്യു വരിച്ച ധീര ജവാൻ സജീവ് ഗോപാൽ പിള്ളയ്ക്ക് കാർഗിൽ ദിനമായ ഇന്ന് (ജൂലൈ 26) കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് താലൂക് കമ്മിറ്റിയുടെയും പൂർവ സൈനിക സേവാ പരിഷത്തിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ നെടുവന്നൂർ ഗ്രാമം ഈറൻ മിഴികളോടെ സ്മരണാഞ്ജലി അർപ്പിച്ചു. കൊല്ലം ജില്ലയിൽ തലവൂർ പഞ്ചായത്തിൽ ആവണീശ്വരത്തിനടുത്താണ് നെടുവന്നൂർ ഗ്രാമം.
ഇരുപതാം വയസ്സിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി മാറിയ സജീവ് ഗോപാല പിള്ള ,തോക്കേന്തി അതിർത്തി കാക്കുന്ന കാവൽ ഭടനായിരുന്നു .
1999 ലെ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത 527 ജവാന്മാരിൽ ഒരാൾ സജീവായിരുന്നു .
പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ആവണീശ്വരം സ്കൂളിന്റെ മുൻപിൽ പണികഴിപ്പിച്ചിട്ടുള്ള സ്‌മൃതി മണ്ഡപത്തിൽ പുഷ്പങ്ങളർപ്പിച്ച് അനുസ്മരിച്ച് ധീര ജവാനോടുള്ള ആദരവ് വിമുക്ത ഭടന്മാരും നാട്ടുകാരും ഒരുമിച്ച് പ്രകടമാക്കി.
തൊണ്ണൂറു വയസ്സോളം പ്രായമുള്ള കുട്ടിയമ്മയ്ക് , ഓർമകളിൽ ഇപ്പോഴും ജീവിക്കുന്ന മകനെ കുറിച്ച് പറയുവാൻ വാക്കുകളില്ലായിരുന്നു. പറയുവാൻ വെമ്പിയതൊക്കെയും വിതുമ്പലായ് തൊണ്ടയിൽ തങ്ങി ,നനവായ് കണ്ണുകളിൽ പടർന്നു. മകനോടുള്ള അടങ്ങാത്ത വാത്സല്യമെന്നോണം ,മകന് മരണാനന്തര ബഹുമതിയായ ലഭിച്ച വീരചക്രം ആ അമ്മയുടെ കൈകളിൽ അപ്പോഴുമുണ്ടായിരുന്നു .കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് താലൂക്ക് കമ്മിറ്റിയുടെയും പൂർവ സൈനിക സേവാ പരിഷത്തിൻറെയും ഔദ്യോഗിക ഭാരവാഹികൾ കുട്ടിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു .
സജീവിന്റെ മരണത്തോടെ കാർഗിൽ എന്ന പേരിൽ അറിയപ്പെടുന്ന നെടുവന്നൂർ ഗ്രാമവാസികൾ ഭൂരിഭാഗവും സജീവിനെ അനുസ്മരിക്കാൻ ഒത്തുചേർന്നു .
ഈശ്വരപ്രാര്ഥനയോട് കൂടി ആരംഭിച്ച യോഗത്തിന് ആധ്യക്ഷം വഹിച്ചത് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് താലൂക്ക് കമ്മിറ്റിയുടെ പത്തനാപുരം താലൂക് യൂണിയൻ പ്രസിഡന്റ് ശ്രീ .മോഹന പിള്ള ആയിരുന്നു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് സ്വാഗതം ആശംസിച്ചു . കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ .ആർ.ജി .പിള്ള ഉത്‌ഘാടനം ചെയ്തു . കൊല്ലം ജില്ലാ സെക്രട്ടറി ശ്രീ സതീഷ് ചന്ദ്രൻ ,സജീവിനെ അനുസ്മരിച്ച് സംസാരിച്ചു .


പൂർവ്വ സൈനിക് സേവാ പരിഷത്തിൽ നിന്നും സംസ്ഥാന ജനറൽ സെക്രട്ടറി മധു വട്ടവിള, ജില്ലാ പ്രസിഡന്റ് ശിവശങ്കര കുറുപ്പ്,കേണൽ കെ .ജോൺ ,കൊടുക്കൽ രാധാകൃഷ്ണ പിള്ള ,രാജേന്ദ്രൻ മുതുപിലക്കാട് ,ജോയ് എൽ ,ആർ. വിശ്വനാഥൻ ,രാധാകൃഷ്ണ പിള്ള ,വാസുദേവൻ പിള്ള ,സൈന്യ മാതൃ ശക്തി സംസ്ഥാന പ്രസിഡന്റ് അനിത അജിത്, സെക്രട്ടറി ഗിരിജ കുറുപ് എന്നിവരും സജീവിനെ അനുസ്മരിച്ച് സംസാരിച്ചു .
.കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് താലൂക്ക് കമ്മിറ്റിയുടെയും പൂർവ സൈനിക സേവാ പരിഷത്തിൻറെയും ഔദ്യോഗിക ഭാരവാഹികൾ കുട്ടിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു .
സജീവിന്റെ മരണത്തോടെ കാർഗിൽ എന്ന പേരിൽ അറിയപ്പെടുന്ന നെടുവന്നൂർ ഗ്രാമവാസികൾ ഭൂരിഭാഗവും സജീവിനെ അനുസ്മരിക്കാൻ ഒത്തുചേർന്നു .
ഈശ്വരപ്രാര്ഥനയോട് കൂടി ആരംഭിച്ച യോഗത്തിന് ആധ്യക്ഷം വഹിച്ചത് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് താലൂക്ക് കമ്മിറ്റിയുടെ പത്തനാപുരം താലൂക് യൂണിയൻ പ്രസിഡന്റ് ശ്രീ .മോഹന പിള്ള ആയിരുന്നു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ബാബുക്കുട്ടി സ്വാഗതം ആശംസിച്ചു . കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ .ആർ.ജി .പിള്ള ഉത്‌ഘാടനം ചെയ്തു . കൊല്ലം ജില്ലാ സെക്രട്ടറി ശ്രീ സതീഷ് ചന്ദ്രൻ ,സജീവിനെ അനുസ്മരിച്ച് സംസാരിച്ചു .


പൂർവ്വ സൈനിക് സേവാ പരിഷത്തിൽ നിന്നും സംസ്ഥാന ജനറൽ സെക്രട്ടറി മധു വട്ടവിള, ജില്ലാ പ്രസിഡന്റ് ശിവശങ്കര കുറുപ്പ്,കേണൽ കെ .ജോൺ ,കൊടുക്കൽ രാധാകൃഷ്ണ പിള്ള ,രാജേന്ദ്രൻ മുതുപിലക്കാട് ,ജോയ് എൽ ,ആർ. വിശ്വനാഥൻ ,രാധാകൃഷ്ണ പിള്ള ,വാസുദേവൻ പിള്ള ,സൈന്യ മാതൃ ശക്തി സംസ്ഥാന പ്രസിഡന്റ് അനിത അജിത്, സെക്രട്ടറി ഗിരിജ കുറുപ് എന്നിവരും സജീവിനെ അനുസ്മരിച്ച് സംസാരിച്ചു .

 

കാർഗിൽ സ്മരണദിനത്തിനു 2015  ൽ കുട്ടിയമ്മയെയും ബന്ധുക്കളെയും ഡൽഹിയിലേക്ക് ക്ഷണിക്കുകയും മകന്റെ റെജിമെന്റുകൾ സന്ദർശിക്കാൻ അവസരം നൽകുകയും ചെയ്തിരുന്നു .കാർഗിൽ മലമടക്കുകളിൽ ആയിരക്കണക്കിന് അടി സമുദ്രനിരപ്പിനുമീതെ തണുത്തുറഞ്ഞ മഞ്ഞുമലകളിൽ മകന്റെ ജീവനപഹരിച്ച  ആ സ്ഥലവും കുട്ടിയമ്മ സന്ദർശിച്ചു ..യുവാക്കളായ പട്ടാളക്കാർക്കുപോലും ശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടുള്ള ഇടങ്ങളിലൂടെ എണ്പത്തിയാറാം വയസിൽ മകന്റെ ജീവന്റെ സ്പന്ദനങ്ങൾ നിറഞ്ഞ മഞ്ഞുമലകളിലൂടെ കുട്ടിയമ്മ ഓടിനടന്നത് ഏവരും അത്ഭുതത്തോടെയാണ് വീക്ഷിച്ചത് ..ഒക്കെ മലനാട് ടിവിയുടെ അഭിമുഖത്തിൽ കുട്ടിയമ്മ പറയുന്നുണ്ട് ..ഒരു സങ്കടം മാത്രം ബാക്കിയാകുന്നു ..കേന്ദ്ര സർക്കാർ ക്ഷണത്തിൽ വിമാനം കയറി ഡൽഹിയിലെത്തി പത്തോളം ദിവസം പട്ടാളത്തിന്റെ അതിഥിയായി നിന്ന് നാട്ടിലെത്തിയപ്പോൾ സ്വന്തം കൈയിലെ കാശാണ് ഉപയോഗിച്ചത് ..രണ്ടു വര്ഷം കഴിഞ്ഞ കാര്യമാണെങ്കിലും ഉണ്ടതിനും ഉടുത്തതിനുമൊക്കെ മന്ത്രിമാർ കാശ് ഈടാക്കുന്ന    ഇന്ത്യയിൽ ഈ അമ്മയുടെ ചോദ്യം ന്യായമാണെന്ന് തോന്നി ..ലക്ഷത്തോളം വിമാനചിലവുമാത്രമായ യാത്ര പക്ഷെ മകൻ തന്നോടൊപ്പമുള്ള നാളുകളാണ് സമ്മാനിച്ചതെന്നും കുട്ടിയമ്മ പറയുന്നു ..

വിമുക്തഭടന്മാരുടെ രണ്ടു സംഘടനക്ക് മുൻപിലും മലനാട് ടിവി ഇക്കാര്യം ഉന്നയിച്ചു ..ഇരുകൂട്ടരും ഇന്നുതന്നെ വേണ്ടതായ നടപടി കൈക്കൊള്ളുമെന്നും വാഗ്ദാനം നൽകിയിട്ടുണ്ട്
മാതൃ രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച്, സ്വന്തം മണ്ണിൽ ,അമ്മയുടെ അരികിൽ അന്ത്യ വിശ്രമം കൊള്ളുന്ന സജീവിന്റെ ശവകുടീരത്തിൽ പുഷ്പങ്ങളും അഭിവാദ്യവും അർപ്പിച്ച് എല്ലാവരും പിരിഞ്ഞു… അപ്പോഴും ഉമ്മറത്ത് ആ അമ്മയുണ്ടായിരുന്നു ,കൈകളിൽഭദ്രമായ് മകൻറെ വീര ചക്രവും .മാതൃ രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച്, സ്വന്തം മണ്ണിൽ ,അമ്മയുടെ അരികിൽ അന്ത്യ വിശ്രമം കൊള്ളുന്ന സജീവിന്റെ ശവകുടീരത്തിൽ പുഷ്പങ്ങളും അഭിവാദ്യവും അർപ്പിച്ച് എല്ലാവരും പിരിഞ്ഞു… അപ്പോഴും ഉമ്മറത്ത് ആ അമ്മയുണ്ടായിരുന്നു ,കൈകളിൽ ഭദ്രമായ് മകൻറെ വീര ചക്രവും .

മലനാട് ടിവിയുടെ ജീവകാരുണ്യ വാർത്താ പരിപാടി കാഴ്ചയിൽ  ഇന്ന് നടന്ന ചടങ്ങുകൾ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട് ..മലനാട് ന്യുസ് ഡോട്ട് കോമിലൂടെയും സിനി ഹോം ,ഇനിഗോ ഐപി ടിവിയുടെയും കൊല്ലം കേബിൾ 35 ലും  കോന്നി എ സി എൻ 902  ,അഞ്ചൽ സിറ്റിവി  3 ലും ഇപ്പോൾ മലനാട് ടിവി ലഭ്യമാണ്

Report : Dileep Vilakkuvattam

Photos : Arun Kottarakkara

DTP : Aparna Mohan

SHARE

LEAVE A REPLY

Please enter your comment!
Please enter your name here