രാംനാഥ് കോവിന്ദ് ഇന്ത്യയുടെ 14-ാം രാഷ്ട്രപതി പതിയായി

ന്യൂഡല്‍ഹി ; രാംനാഥ് കോവിന്ദ് ഇന്ത്യയുടെ 14-ാം രാഷ്ട്രപതി പതിയായി .വ്യാഴാഴ്ച 11ന് പാര്‍ലമെന്റ് മന്ദിരത്തില്‍ ആരംഭിച്ച വോട്ടെണ്ണല്‍ വൈകിട്ട് നാലോടെ പൂര്‍ത്തിയായി.പാ​ർ​ല​മ​െൻറി​ലും നി​യ​മ​സ​ഭ​ക​ളി​ലു​മാ​യി ന​ട​ന്ന വോ​െ​ട്ട​ടു​പ്പു​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ സം​യു​ക്​​ത പ്ര​തി​പ​ക്ഷ സ്​​ഥാ​നാ​ർ​ഥി മീ​ര കു​മാ​റി​നെ മൂ​ന്നി​ൽ ര​ണ്ട്​ വോ​ട്ടി​ന്​ എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി പി​ന്ത​ള്ളി.എന്‍ഡിഎ സ്ഥാനാര്‍ഥിയായ കോവിന്ദിന് 65.6 ശതമാനം വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിന് 34.35 ശതമാനം വോട്ടും ലഭിച്ചു. ലോക്സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയാണ് ഫലം പ്രഖ്യാപിച്ചത്.തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 776 എം.​പി​മാ​രും 4,120 എം.​എ​ൽ.​എ​മാ​രും വോ​ട്ട​ർ​മാ​രാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യു​ക്​​ത രാ​ഷ്​​ട്ര​പ​തി​ക്ക്​ ല​ഭി​ച്ച​ത്​ 7,02,044 വോ​ട്ടു​മൂ​ല്യം വ​രു​ന്ന 2,930 വോട്ട് .25ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കോവിന്ദിന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.ബിഹാര്‍ ഗവര്‍ണറായിരിക്കെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി കണ്ടെത്തിയ കോവിന്ദ് (71) ദളിത് വിഭാഗത്തില്‍നിന്ന് രാഷ്ട്രത്തലവനാകുന്ന രണ്ടാമത്തെ നേതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *