പൂക്കാലം

കലാ ചൈതന്യാ ഫിലിംസിന്‍റെ ബാനറില്‍ നിസാം പത്തനാപുരം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് പൂക്കാലം. മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടേയും മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന മക്കളുടേയും പച്ചയായ ജീവിതം പറയുന്നതിനോടൊപ്പം നല്ലൊരു കാമ്പസ് കുടുംബചിത്രം കൂടിയാണ് പൂക്കാലം.

ചിത്രത്തിന്‍റെ ചിത്രീകരണം ഉദ്ഘാടനം പത്തനാപുരം ഗാന്ധിഭവനില്‍ വച്ച് ബഹു. വനം വകുപ്പു മന്ത്രി അഡ്വ. കെ രാജു അവര്‍കള്‍ നിര്‍വ്വഹിക്കുകയും ചലച്ചിത്രതാരം ടി പി മാധവന്‍ ഓഡിയോ റിലീസിങും ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, ശ്രീമതി ഷാഹിത കമാല്‍ ( സാമൂഹ്യക്ഷേമ വകുപ്പ് ബോര്‍ഡ് മെമ്പര്‍) ശ്രീ. സി. ആര്‍. നജീബ് (ഡി.സി.സി. ജനറല്‍ സെക്രട്ടറി) ശ്രീ. ബെന്നി കക്കാട് ( മുന്‍ കെ. എല്‍. ഡി. സി. ചെയര്‍മാന്‍) ശ്രീ നജീബ് മുഹമ്മദ് ( പത്തനാപുരം പഞ്ചായത്ത് പ്രസിഡന്‍റ്) എന്നിവര്‍ പ്രസംഗിക്കുകയും ചെയ്യുന്നു. നിസ്സാം പത്തനാപുരമാണ് നായകന്‍. ഡോക്ടര്‍ വിനയന്‍ മിഠായി, അപ്പു എന്നീ ഇരട്ട കഥാപാത്രങ്ങളേയാണ് നിസ്സാം അവതരിപ്പിക്കുന്നത്. ചാര്‍മിള, ശില്‍പ്പ, സനാ എന്നിവരാണ് നായികമാര്‍, സത്താര്‍, കൊല്ലം തുളസി, കൈനകരി തങ്കരാജ്, ഗിന്നസ് പക്രു, ബിജുക്കുട്ടന്‍, ടി.പി മാധവന്‍, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, ജയന്‍ ചേര്‍ത്തല, ജോബി, കൊച്ചു പ്രേമന്‍, രാജേഷ് ഹെബ്ബാര്‍, രമേശ് വലിയശാല, മധു പുന്നപ്ര, ഞെക്കാട് രാജന്‍, മധു അ‍ഞ്ചല്‍, ജോജോ തിരുവല്ല, മേളം രഘു രംഗാസേട്ട്, പാലാതങ്കം, കനകലത, ഉഷ, കുളപ്പുള്ളി ലീല, മാസ്റ്റര്‍ ആദര്‍ശ്, മാസ്റ്റര്‍ ജിതിന്‍ രാജ്, ടിനു മോള്‍, ദേവി നന്ദന എന്നിവരാണ് പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം                     : പുഷ്പന്‍
ഗാനരചന                              : നിസ്സാം പത്തനാപുരം, എം കെ കരിക്കോട്, അലിയാര്‍                                                     എരുമേലി, ശിവന്‍ വട്ടേക്കുന്നം, രാധു പുനലൂര്‍

സംഗീതം                                 : കേരളപുരം ശ്രീകുമാര്‍

ഗായകര്‍                                 :കേരളപുരം ശ്രീകുമാര്‍, ഇടവാ ബഷീര്‍, ബെന്നി കക്കാട്,                                                   പ്രദീപ് പ്രഭാകര്‍, റിമി ടോമി, നവമി, നമിത, സ്വാതി                                                         എസ്. നായര്‍, അനന്തപത്മനാഭന്‍, അരവിന്ദ്                                                                     ഹരിനാരായണന്‍, ആരതി അഷ്ടമന്‍, ആരഭി ശ്രീകുമാര്‍.

അസ്സോസിയേറ്റ് ഡയറക്ടര്‍     : സുധീര്‍

മേക്കപ്പ്                                    : ലാല്‍ കരമന

സംഘട്ടനം                                 : മാഫിയാ ശശി

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍         : ഇ എ ഇസ്മയില്‍

പി ആര്‍ ഒ                                : റഹീം പനവൂര്‍
യൂണിറ്റ്                                    : ചിത്രാഞ്ജലി

ലക്ഷദ്വീപ്, കുറ്റാലം, തെന്മല, തിരുവനന്തപുരം,ദുബായ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.

Leave a Reply

Your email address will not be published. Required fields are marked *