മത്തിപുളിയിലെ ഔഷധഗുണങ്ങള്‍

നമ്മുടെ ചുറ്റുപാടും മുമ്പ് ഒരുപാടു കണ്ടിട്ടുള്ള സസ്യമാണ് മത്തിപുളി. ഇന്നിത് ആപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു സസ്യമായി മാറിയിരിക്കുന്നു. ഇതിന്‍റെ ഒട്ടേറെ ഔഷധഗുണങ്ങള്‍ ഇപ്പോള്‍ വെളിപ്പെട്ടിട്ടുണ്ട്. മത്തിപ്പുളിയുടെ പുളിരസമുള്ള പുറമിതള്‍ മീന്‍കറിയില്‍ പുളിക്ക് പകരം ചേര്‍ത്തിരുന്നു. കായ് മൂത്ത് താനെ പൊട്ടി പുറത്തുവരുന്ന വിത്ത് വീണാണിത് മുളയ്ക്കുന്നത്. മാംസളമായ പൂക്കളുടെ പുറമിതളിന് നല്ല ചുവപ്പ് നിറമാണ്. ജേണല്‍ ഓഫ് ന്യൂട്രിഷന്‍, ജേര്‍ണല്‍ ഓഫ് എത്തനോഫാര്‍മക്കോളജി, കറണ്ട് മെഡിസിനല്‍ കെമിസ്ട്രി തുടങ്ങിയ ജേണലുകളില്‍ മത്തിപ്പുളിയുടെ മേന്മകളെക്കുറിച്ച് പഠനറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, കൊഴുപ്പുകോശങ്ങളുടെ രൂപംകൊള്ളല്‍ എന്നിവ തടയാന്‍ മത്തിപ്പുളിയിലെ ഘടകങ്ങള്‍ക്കാവുമെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത്. കാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങളും കരളിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നവയും മത്തിപ്പുളിയില്‍നിന്ന് വേര്‍തിരിച്ചു. ബീജത്തിന്റെ ചലനശേഷി മെച്ചപ്പെടുത്താന്‍ ഇതിന്റെ സത്തിനാവുമെന്നാണ് മറ്റൊരു കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *