* നിലാവുള്ള രാത്രി ***(കവിത ,സന്തോഷ്‌ രാഘവൻ തലവൂർ )

0
2175

ഒഴുകി ഒഴുകി അലിയുകയോ നീ..

ഓളങ്ങളായി പരക്കുകയോ നീ…

ഓമനതിങ്കളായി വന്നു നീ ചാരേ..

ഓര്‍മ്മയിലെങ്ങോ മറയുകയോ നീ… 

വിരിമാറില്‍ ചായും നിലാവേ..

 

നിന്‍െറ വിരല്‍തുമ്പില്‍ വിരിയും കനവേ…

പുലരിയില്‍ വന്നൊരു പൂമ്പാറ്റയാണോ..

പുതുമഞ്ഞില്‍ കുളിരേകിയ വസന്തമോ നീ…

മധുരസ്വപ്നങ്ങള്‍തന്‍ താഴ്വാരക്കൂട്ടില്‍..

അധരം നുകര്‍ന്നുഞാന്‍ ഉറങ്ങിക്കോട്ടെ …

(കവിത ,സന്തോഷ്‌ രാഘവൻ തലവൂർ )

SHARE

LEAVE A REPLY

Please enter your comment!
Please enter your name here