രാജ്യത്തെ ക്രൂസര്‍ ബൈക്ക് നിരയില്‍ മത്സരം കടുപ്പിക്കാന്‍ ജാപ്പനീസുകാരന്‍ സുസുക്കി എത്തുന്നു. ബജാജ് അവെഞ്ചറിനെ നേരിടാന്‍ എന്‍ട്രി ലെവല്‍ സ്‌മോള്‍ ചോപ്പര്‍ GZ 150 സുസുക്കി അധികം വൈകാതെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇൻഡൊനീഷ്യ, ചൈന, വിയറ്റ്‌നാം തുടങ്ങി ഏഷ്യന്‍ രാജ്യങ്ങളില്‍ GZ 150 നേരത്തെ വരവറിയിച്ചിരുന്നതാണ് . എന്‍ട്രി ലെവല്‍ ക്രൂസര്‍ ശ്രേണിയില്‍ 149 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ പരമാവധി 8000 ആര്‍പിഎമ്മില്‍ 15.4 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 15.4 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 11.2 എന്‍എം ടോര്‍ക്കുമേകും.  5 സ്പീഡാണ് ട്രാന്‍സ്മിഷന്‍ നിലവില്‍ മികച്ച വില്‍പ്പന തുടരുന്ന ജിക്‌സര്‍ സീരീസിനൊപ്പം താരതമ്യന കുറഞ്ഞ വിലയിലാകും GZ 150-യും നിരത്തിലെത്തുക. ഏകദേശം 75000-80000 രൂപയ്ക്കുള്ളിലാകും ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഒന്നിലധികം മോഡലുകളുമായി ക്രൂസര്‍ ബൈക്കില്‍ ആധിപത്യം തുടരുന്ന ബജാജിനെ പിന്നിലാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയൊരു ശ്രേണിയിലേക്ക് സുസുക്കിയുടെ ചുവടുവയ്പ്പ് ക്ലാസിക് രൂപത്തില്‍ ബജാജ് അവേഞ്ചറിനെക്കാള്‍ ഒരുപടി മുകളില്‍ സുസുക്കി GZ 150 സ്ഥാനംപിടിക്കും. 2250 എംഎം നീളവും 900 എംഎം വീതിയും 1160 എംഎം ഉയരവും 1460 എംഎം വീല്‍ബേസും 150 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്.മെച്ചപ്പെട്ട റൈഡിങ് ആസ്വദിക്കാന്‍ 710 എംഎം ആണ് ക്രൂസറിന്‍റെ  സീറ്റ് ഹൈറ്റ്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 16 ഇഞ്ചുമാണ് ടയറുകള്‍. 137 കിലോഗ്രമാണ് വാഹനത്തിന്‍റെ ആകെ ഭാരം. സിറ്റിയില്‍ 40-45 കിലോമീറ്ററും ഹൈവേയില്‍ 45-50 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ മുന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുണ്ടെങ്കിലും പിന്നില്‍ ഡ്രം ബ്രേക്ക് മാത്രമാണ് സുരക്ഷാ ചുമതല നിറവേറ്റുക.

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here