സൂര്യഗ്രഹണത്തെ തുടര്‍ന്നുണ്ടാവുന്ന നിഴല്‍ സോളാര്‍ ഊര്‍ജോല്‍പാദനത്തെ ബാധിക്കുന്നതിനാല്‍ അടുത്തമാസം വരാനിരിക്കുന്ന സൂര്യഗ്രഹണം അമേരിക്കയിലെ 7 ദശലക്ഷം വീടുകളിലേക്കുളള വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് 21 നാണ് അമേരിക്കയില്‍ സൂര്യഗ്രഹണം ദൃശ്യമാവുക. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകീട്ട് 4.09 വരെയാണ് സൂര്യഗ്രഹണത്തിന്‍റെ ദൈര്‍ഘ്യം.വലിയതോതില്‍ സോളാര്‍ വൈദ്യുതി ഉപഭോഗമുള്ള നോര്‍ത്ത കരോലിന, ന്യൂജേഴ്‌സി എന്നിവിടങ്ങളിലെ ഉര്‍ജ്ജ വിതരണത്തെ സൂര്യഗ്രഹണം സാരമായി ബാധിച്ചേക്കും. ചന്ദ്രന്‍ സൂര്യനെ മറയ്ക്കുമ്പോള്‍ 113 കിലോമീറ്ററോളം ഭൂപ്രദേശത്തെ നിഴലിലാക്കപ്പെടും. അമേരിക്കയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഊര്‍ജ്ജ വിതരണത്തെയായിരിക്കും ഇത് കാര്യമായി ബാധിക്കുക. അമേരിക്കയില്‍ വിവിധയിടങ്ങളിലായുള്ള വലിയ സോളാര്‍ പാടങ്ങളില്‍ നിന്നും മേല്‍ക്കൂരകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളില്‍ നിന്നുമായി 9000 മെഗാവാട്ടിന്‍റെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ വലിയതോതിലുള്ള ഊര്‍ജ്ജനഷ്ടം സൂര്യ ഗ്രണത്തിലൂടെ ഉണ്ടാവുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. സോളാര്‍ ഊര്‍ജ്ജ ക്ഷാമം ഫോസില്‍ ഇന്ധനങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കും. പ്രത്യേകിച്ചും അമേരിക്കയില്‍ വേനല്‍ കാലമായതിനാല്‍. ഇത് ഊര്‍ജ്ജ വില വര്‍ധനയ്ക്കിടയാക്കിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here