ഹൃദയം ധമനികൾ വഴിയാണ് ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം എത്തിക്കുന്നത്. മിനിട്ടിൽ 70 തവണയോളം ഹൃദയം രക്തം പമ്പ് ചെയ്യുന്നുണ്ട്. ധമനികളിലൂടെ രക്തം പ്രവഹിക്കുമ്പോൾ അതിന്‍റെ ഭിത്തിയിൽ ഏൽപ്പിക്കുന്ന സമ്മർദമാണ് രക്തസമ്മർദം.120/80 മില്ലീമീറ്റർ എന്ന അളവ് നാം വിശ്രമിക്കുമ്പോൾ മാത്രമുള്ള സമ്മർദമാണ്. വേഗം നടക്കുക, ഓടുക, പടി കയറുക തുടങ്ങിയ കാര്യങ്ങൾക്ക് പേശികളിൽ ധാരാളം രക്തം എത്തിക്കണമെന്നുണ്ടെങ്കിൽ ഹൃദയം വേഗത്തിലും ശക്തിയിലും രക്തം പമ്പ് ചെയ്യേണ്ടിവരും.

കേരളത്തിലെ ഏകദേശം 12% പേരിലും വിശ്രമിക്കുമ്പോൾ രക്തസമ്മർദത്തിന്‍റെ അളവ് കൂടുന്നതായി കാണപ്പെടുന്നു. വിശ്രമ വേളകളിൽ രക്തസമ്മർദം 120/80 മില്ലീിമീറ്റർ മെർക്കുറിയിലധികമായി ഉയരുന്നുവെങ്കിൽ അതിനെ രോഗമായി കണക്കാക്കണം. ശരീരഭാരം നിയന്ത്രിക്കുക, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, ആഹാരത്തിലെ ഉപ്പിന്‍റെ അളവ് കുറയ്ക്കുക എന്നിവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. മരുന്നുകൾ ശരീരത്തിനു പ്രയോജനപ്പെടണമെങ്കിൽ മേൽപ്പറഞ്ഞ കാര്യങ്ങളാണ്. ക്തസമ്മർദം 120/80 നും 140/90 നും മധ്യേ നിലനിർത്തുക എന്നതാണ് ചികിത്സയുടെ ഉദ്ദേശ്യം. മരുന്നും അതിന്‍റെ അളവും ഓരോ രോഗിയിലും വ്യത്യാസപ്പെട്ടിരിക്കും. നിരന്തര പരിശോധനകളിലൂടെ മാത്രമേ മരുന്നു നിർണയം സാധ്യമാകൂ. മരുന്നിന്‍റെ അളവ് നിശ്ചയിച്ചു കഴിഞ്ഞാൽ അതു അതു മുടങ്ങാൻ പാടില്ല. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ മരുന്നിന്‍റെ അളവ് നിയന്ത്രിക്കാം. ശരീര ഭാരം കൂടാതെ നോക്കുക, ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഇതിൽ പ്രധാനം.

 

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here