ലക്ഷം കോടി ടൺ ഭാരമുള്ള മഞ്ഞുമല പശ്ചിമ അന്‍റാർട്ടിക്കയിൽനിന്നു വേർപെട്ടു നീങ്ങിത്തുടങ്ങി.ദക്ഷിണ ധ്രുവത്തിൽ കപ്പലുകൾക്കു വൻഭീഷണി ഉയർത്തിയാണ് 5800 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള മഞ്ഞുമലയുടെ ഒഴുകൽ. ഇതിന് ഇന്തൊനേഷ്യൻ ദ്വീപായ ബാലിയുടെ വലുപ്പമുണ്ടാകും. മഞ്ഞുമലകൾ ഒഴുകിനീങ്ങുന്നത്. അന്‍റാർട്ടിക്കയിൽ സംഭവിക്കാറുണ്ടെങ്കിലും ഇത്രയും ഭീമൻ ഇതാദ്യമാണ്. സമുദ്രഗതാഗതത്തിനു ഭീഷണിയാണിത്. സമുദ്രസഞ്ചാരത്തിനിടെ പല കഷണങ്ങളായി വേർപെട്ടുപോകാനും സാധ്യതയുണ്ട്. ചില മഞ്ഞുമലകൾ മേഖലയിൽത്തന്നെ വർഷങ്ങളോളം തുടരാറുണ്ട്.
വഴിയിലുള്ള സകലതിനെയും തച്ചുതകർക്കാവുന്ന വിധമൊരു ഹിമാനി അഥവാ ഒഴുകുന്ന മഞ്ഞുമല ഇപ്പോൾ അടർന്നു മാറിയിരിക്കുന്നത്. ഏറ്റവും വലിയ നാലാമത്തെ മഞ്ഞുമലയായ ‘ലാർസൻ സി’ ആണ് ഈ ഹിമാനിക്ക് ‘രൂപം’ നൽകിയത്. ലാർസൻ സിയുടെ ഒരു വലിയ ഭാഗമാണ് ഇപ്പോൾ പൊട്ടിയടർന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു വിള്ളലിന്‍റെ നീളത്തിന് അവസാനമായി വർധനവുണ്ടായത്. ഒരുപക്ഷേ ലാർസൻ സി മഞ്ഞുമല മൊത്തമായി ചിതറിത്തെറിച്ചു പോകാനും ഈ വിള്ളൽ മതിയാകും. അങ്ങനെ സംഭവിച്ചാൽ പ്രതിസന്ധി പിന്നെയും രൂക്ഷമാകും. പൊട്ടിത്തകർന്നു രൂപപ്പെടുന്ന വമ്പൻ മഞ്ഞുകട്ടകളുടെ സമുദ്രത്തിലേക്കുള്ള ഒഴുക്കിന്‍റെ വേഗതയും വർധിക്കുമെന്നതാണ് പ്രധാന പ്രശ്നം. അതുവഴി സമുദ്രജലനിരപ്പും വർധിക്കും. 2010ൽ ലാർസൻ എ എന്നറിയപ്പെടുന്ന സമീപമഞ്ഞുമലയിൽ നിന്നും ഒരു വൻഭാഗം അടർന്നുവീണിരുന്നു. ഈ പ്രതിഭാസംസ്വാഭാവികമായി സംഭവിക്കുന്നതാണ്. പക്ഷേ ഇത്രയും വലുപ്പത്തിൽ തകർച്ച സ്വാഭാവികമല്ല.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here