ഫേസ്ബുക്ക് ഉപയോഗത്തില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്. 241 മില്യണ്‍ ആക്റ്റീവ് ഉപയോക്താക്കളാണ് ഫേസ്ബുക്കിന് ഇന്ത്യയിലുള്ളത്. അമേരിക്കയിലുള്ളതാകട്ടെ 240 മില്യണും. രണ്ട് ബില്യണിലധികം പ്രതിമാസ ഉപയോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്ന് ഫേസ്ബുക്ക് അടുത്തിടെയാണ് വെളിപ്പെടുത്തിയത്. അമേരിക്കയെ അപേക്ഷിച്ച് സ്ഥിര ഉപയോക്താക്കളുടെ സംഖ്യയില്‍ രണ്ട് മടങ്ങ് വര്‍ധനയുള്ളതായാണ് കണക്കുകള്‍.

കഴിഞ്ഞ ആറ് മാസത്തിനിടെ സ്ഥിര ഉപയോക്താക്കളുടെ സംഖ്യയില്‍ 26 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇന്ത്യയിലുണ്ടായിട്ടുള്ളത്. അമേരിക്കയിലാകട്ടെ ഇത് കേവലം 12 ശതമാനം മാത്രമാണ്. ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പകുതിയിലധികവും 25 വയസിന് താഴെയുള്ളവരാണ്. മുക്കാല്‍ ഭാഗവും പുരുഷന്‍മാരും. എന്നാല്‍ അമേരിക്കയില്‍ കാര്യങ്ങള്‍ തിരിച്ചാണ്. 54 ശതമാനം സ്ഥിര ഉപയോക്താക്കളും സ്ത്രീകളാണ്.

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here