മോട്ടോ ഇഫോര്‍ പ്ലസ് എന്ന ഫോണ്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഫ്ളിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന. 9,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 5,000 എം.എ.എച്ച് ബാറ്ററിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ട് ദിവസം വരെ ചാര്‍ജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനൊപ്പം 10വാട്ടിന്‍റെ റേപിഡ് ചാര്‍ജറും കമ്പനി നല്‍കുന്നു. ഗ്രെ, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.ആന്‍ഡ്രോയിഡിന്‍റെ ലേറ്റസ്റ്റ് പതിപ്പായ 7.1.1 നൊഗാട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5.5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ (720*1280 പിക്‌സല്‍ സ്‌ക്രീന്‍ റെസലൂഷന്‍),3 ജിബി റാം, 32ജിബി ഇന്‍റേണല്‍ സ്റ്റോറേജ്, ക്യാമറ (13 മെഗാപിക്‌സല്‍) സെല്‍ഫി ക്യാമറ (5 മെഗാപിക്‌സല്‍) ഡബിള്‍ സിം, ഫോര്‍ ജി, ക്വാര്‍ഡ് കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 427 പ്രൊസസര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here