ഒരു ജില്ലാ കളക്ടർക്ക് എന്തൊക്കെ നാടിനുവേണ്ടി ചെയ്യാൻ കഴിയും എത്രത്തോളം ജനസമ്മതൻ ആകാൻ പറ്റും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് കോഴിക്കോട് ജില്ലാകളക്ടർ പ്രശാന്ത്‌ നായർ

പ്രശാന്ത്‌ നായർ എന്ന കളക്ടർ എല്ലാവരിൽനിന്നും എത്രമാത്രം വ്യത്യസതനായിരിക്കുന്നു .ജനങ്ങളെ ബോധവല്ക്കരിക്കുന്നതിനുവേണ്ടി അദ്ദേഹം കരുണചെയ്യുവാൻ എന്ന ഷോർട്ട്ഫിലിം എഴുതുകയും സംവിധാനം ചെയ്യുകയും ആ സന്ദേശം മാക്സിമം സോഷ്യൽമീഡിയ വഴിയും അല്ലാതെയും ജനങ്ങളിൽ എത്തിക്കുവാനും കഴിഞ്ഞു .ഇങ്ങനെ ഒരു  കളക്ടർ ഉണ്ടായതിൽ നമുക്ക് അഭിമാനിക്കാം .ജനങ്ങൾക്ക്‌ പ്രയോജനകരമായ ഒരുപാടുകാര്യങ്ങൾ അദ്ദേഹത്തിന് കോഴിക്കോട്ട് ചെയ്യാൻ കഴിഞ്ഞു .എല്ലാവർക്കും ബ്രോ എന്നുവിളിക്കാൻ അവകാശമുള്ള ഒരുകളക്ടർ പ്രശാന്ത്‌നായർ  മാത്രം

ജനങ്ങൾക്ക്‌ എന്ത് പരാതിയും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തോട് പറയാം .എല്ലാവരേയും പോലെ കേട്ടിട്ട് അത് മാറ്റിവയ്ക്കാറില്ല .അതിനു പരിഹാരവും അദ്ദേഹം കാണും .ഫേസ്ബുക്കിലും അദ്ദേഹം ജനങ്ങൾക്ക്‌ പ്രയോജനപ്രദമായ കാര്യങ്ങൾ അദ്ദേഹം പങ്കുവച്ചിരുന്നു .അദ്ദേഹത്തിനോട് നമ്മൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അങ്ങനെയും ആകാം .ഏകദേശം ഒരുലക്ക്ഷത്തിൽ പരം ആൾക്കാർ അദ്ദേഹത്തെ ഫേസ്ബുക്കിൽ പിൻതുടരുന്നുണ്ട് . അത് അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കൊണ്ടല്ലേ ?നമ്മുടെ കൊച്ചു ഇന്ത്യയിൽ ഇന്റർനെറ്റിന്റെ ഉപയോഗം കൂടുന്നതനുസരിച്ച് അദ്ദേഹം പുതിയ രീതിയിലുള്ള നിർദ്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നു ..

ഇത്രമാത്രം പ്രവർത്തനനിരതനായ കളക്ടറെ രാഷ്ട്രീയക്കാർ എന്നും വിമർശിച്ചിരു ന്നു .അദ്ദേഹത്തെ കോഴിക്കോട്ടുനിന്ന് സ്ഥലം മാറ്റാൻ വരെ തീരുമാനിച്ചിരുന്നു .കോഴിക്കോട് ജില്ലയിലെ ക്വാറി മാഫിയയ്ക്കെതിരെ അദ്ദേഹം ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്നു .അതിന്റെ പരിണിത ഫലമാണോ അദ്ദേഹത്തിന്റെ സ്ഥലം മാറ്റാൻ തീരുമാനിച്ചതെന്നുംറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .കോഴിക്കോട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലൂടെ ജനങ്ങൾക്കുണ്ടായ പരാതികൾ കേൾക്കാൻ തയ്യാറാകുകയും അത് പരിഹരിക്കാൻ അദ്ദേഹം പരമാവധി  മുൻകയ്യ് എടുക്കുകയും  ചെയ്തു ..കോഴിക്കോട് കുളങ്ങൾ വ്യത്തി ആക്കുന്നവബിരിയാണി വാങ്ങികൊടുത്ത് അദ്ദീഹം മാതൃകയായി .അത് വലിയ ചർച്ചയുമായി .ജനങ്ങളെ ഒത്തുചേർത്ത് അത് വിജയിപ്പിക്കുവാൻ സാധിച്ചത് അദ്ദേഹത്തിന്റെ കഠിന പ്രയത്നം കൊണ്ട് മാത്രമാണ് .

കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തിൽ നാല്പ്പത് വർഷമായി നടത്തിവരുന്ന ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തുവാൻ അദ്ദേഹം മുൻ കയ്യ് എടുത്തു .അത് വിജയിപ്പിക്കുകയും ചെയ്തു ..കോഴിക്കോട്ടുള്ള കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തിൽ നാല്പ്പത് വർഷമായി നടത്തിവരുന്ന ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തുവാൻ അദ്ദേഹം മുൻ കയ്യ് എടുത്തു .അത് വിജയിപ്പിക്കുകയും ചെയ്തു.കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ 600 ഓളം അന്തേവാസികൾക്ക് മുനാസ് എന്നു പറഞ്ഞ വ്യക്തി മുൻകയ്യ് എടുത്തപ്പോൾ ആ നന്മ നിറഞ്ഞ പ്രവർത്തനം കാണാൻ കോഴിക്കോടിന്റെ സ്വന്തം കളക്ടർ തന്നെ എത്തി .ഇങ്ങനെയൊക്കെ ആകാൻ കഴിയുക നമ്മുടെ കളക്ടർ ബ്രോ യ്ക്കല്ലേ പറ്റു .സ്നേഹവും ആർദ്രതയുമാണ് ക്രിസ്തുവിന്റെ സന്ദേശം എന്നും ക്രിസ്തുമസിന് കരുണാർദ്രമായ ഒരു പ്രവർത്തി ആയിക്കൂടെ എന്ന് ചോദിക്കാൻ അദ്ദേഹത്തിനു മാത്രമല്ലെ കഴിയു .കോഴിക്കോട് മാനസിക ആശുപത്രിയിൽ ചികിത്സ പൂർത്തിയാക്കിയ ഒരാൾക്ക് മൂത്രസംബന്ദമായ അസുഖത്തിന് ഒരു ശസ്ത്രക്രിയ അവിശ്യമുണ്ട് അദ്ദേഹത്തിന്റെ കൂടെ നില്ക്കാൻ ബന്ധുക്കളില്ല .പകഷേ എല്ലാവരും കൂടി ഓരോ ദിവസമായി കൂട്ടുനിന്നാൽ അയാളുടെ ശസ്ത്രക്രിയ നടക്കും എന്ന് പറഞ്ഞ നമ്മുടെ സ്വന്തം ബ്രൊ .

 

കോഴിക്കോട് ബീച്ചിന്റെ വികസനത്തിനായി IIM കോഴിക്കോടിന്റെ സഹായത്തോടെ തയ്യാറാക്കിയ ഒരു സമഗ്ര മാസ്റ്റർ പ്ലാൻ സ്വകാര്യ സംരംഭകരുടെ സഹായത്തോടെ നടപ്പിലാക്കാൻ അദ്ദേഹം മുൻകയ്യ് എടുത്തു .ചെന്നയിലെ പ്രളയത്തിൽ പെട്ടവർക്കും ബ്രോ സഹായിയായി .നാടിനുവേണ്ടി ജീവൻ ബലികഴിച്ച സുമേഷിന്റെ വീട്ടിൽ അദ്ദേഹം സന്ദർശിച്ചു .പൊതു സ്ഥലങ്ങളില് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വ്യത്തി കേടക്കുന്നവർക്കെതിരെ കർശനനടപടികൾ അദ്ദേഹം സ്വീകരിച്ചു അങ്ങനെ എന്തെല്ലാം … കോഴിക്കോട് ചാർജെടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞെന്നു തോന്നുന്നു എന്റെ സുഹൃത്തിന്റെ കോളേജിൽ പഠിപ്പിച്ച മാഷ് കളക്ടറെ കാണാൻ ഒന്ന് രണ്ടു തവണ സമയം ചോദിച്ചിരുന്നു .അദ്ദേഹം നടത്തുന്ന പ്രശാന്തി എന്നാ സ്ഥാപനത്തിലേക്ക് ക്ഷെണിക്കാനായിരുന്നു .സംസാരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്നിച്ച നമ്മുടെ കളക്ടർ നമ്മുടെ തലമുറയ്ക്ക് മാതൃക ആകട്ടെ ….

 

 

 

 

Share this post

Leave a Reply

Your email address will not be published. Required fields are marked *