ആകര്‍ഷകമായ ഓഫറുകളുമായിട്ടാണ് BSNL മുന്നേറാന്‍ ശ്രമിക്കുന്നത്. നിലവിലെ മറ്റ് കുത്തക കന്പിനികള്‍ക്കൊപ്പം തന്നെയാണ് BSNL മുന്നേറുന്നത്.
599 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ‍് ഓഫറുമായി ബിഎസ്എന്‍എല്‍. 2എംബിപിഎസ് മുതല്‍ 24 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഇന്‍റര്‍നെറ്റാണ് ബിഎസ്എന്‍എല്ലിന്‍റെ ഈ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഇതിന് പുറമേ മറ്റ് ചില ബ്രോഡ്ബാന്‍ഡ‍് സേവനങ്ങളുടെ നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ 1199 രൂപയുടെ പ്ലാനിലാണ് സമാന ഓഫര്‍ ബിഎസ്എന്‍എല്‍ നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുക. മറ്റ് ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലുള്ളവര്‍ക്കും 599 രൂപയുടെ പ്ലാനിലേയ്ക്ക് മാറാം.
ഇതിനെല്ലാം പുറമേ ബി​എസ്എന്‍എല്‍ ഒരു മാസത്തേയ്ക്ക് റെന്‍റല്‍ സര്‍വ്വീസ് ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വാങ്ങിയ ബി​എസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കാണ് പ്രത്യേക ഓഫര്‍ ആനുകൂല്യം ലഭിക്കുക. ബിഎസ്എന്‍എല്‍ പോര്‍ട്ടലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ട്വിറ്റര്‍, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകള്‍ വഴി ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കും.
ലാന്‍ഡ് ഫോണില്‍ ലഭിക്കുന്ന രാത്രികാല സൗജന്യ കോളും ഞായറാഴ്ചകളില്‍ മാത്രം ലഭ്യമാകുന്ന 24 മണിക്കൂര്‍ സൗജന്യ കോളുകളും 599 രൂപയുടെ പ്ലാനില്‍ ലഭിയ്ക്കും. 675 രൂപയുടെ പ്ലാനില്‍ നല്‍കിവന്നിരുന്ന അഞ്ച് ജിബി ഡാറ്റ ഓഫര്‍ 10 ജിബിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് ബ്രോഡ് ബാന്‍ഡ് ഇല്ലാതെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിന് 240 രൂപയുടെ പ്രതിമാസ ബില്ലിനൊപ്പം ഒന്‍പത് രൂപ മാത്രം അധികം നല്‍കിയാല്‍ മതി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here