രോഗം മാറാന്‍ മരുന്ന്…. രോഗിയാകാനും മരുന്ന്…

രോഗം മാറാനോ ശമിക്കാനോ നല്‍കുന്ന മരുന്നുകള്‍ അവരെ മറ്റൊരു രോഗിയാക്കുകയാണ്. ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്ന് അവയുടെ അളവ്, പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കുവാനുള്ള സംവിധാനം നമ്മുടെ രാജ്യത്ത് കുറവാണ്. തന്മൂലം രോഗികള്‍ കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമോ അവമൂലം എത്ര ഗുരുതരമായ രോഗങ്ങള്‍ക്ക് നാം അടിമകളാകുമെന്നോ ആര്‍ക്കും തന്നെ അറിയില്ല.

രാജ്യത്ത് ഏകദേശം 35 ശതമാനം ആളുകളും രോഗികളാകുന്നത് മരുന്ന് കഴിച്ചതിന്‍റെ അനന്തരഫലമായിട്ടാണ്. ഒരു രോഗത്തിന് മരുന്ന് കഴിക്കുന്നവര്‍ മറ്റൊരുരോഗത്തിന് പിടിയിലാകുന്നു. ഡോക്ടര്‍ നല്‍കുന്ന മരുന്നിന്‍റെ പ്രവര്‍ത്തനവും അളവും മനസ്സിലാക്കുവാന്‍ ഡോക്ടര്‍മാര്‍ക്കൊപ്പം ഒരു ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് കൂടെയുണ്ടാകണം എങ്കില്‍ മാത്രമേ ഇത് ഒരു പരിധി വരെ പരിഹരിക്കുവാന്‍ സാധിക്കുകയുള്ളു എന്ന് ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. ബി സുരേഷ് പറഞ്ഞു.

വികാസിത രാജ്യങ്ങളില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകളുടെ സഹായം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലും സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ‘ശരിയായ രോഗി, ശരിയായ മരുന്ന് , ശരിയായ അളവ് , ശരിയായ സമയം’. എന്ന രീതിക്കാണ് പ്രാധാന്യംനല്‍കുന്ന പ്രവര്‍ത്തനമാണ് ഫാര്‍മസി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.

മരുന്ന് എടുത്ത് കൊടുക്കുന്നവര്‍ മാത്രമാണ് ഇന്നത്തെ ഫാര്‍മസിസ്റ്റുകള്‍. ഇതിനപ്പുറം മരുന്നിന്‍റെ ഉത്പാദനം മുതല്‍ ശരീരത്തിലെ പ്രവര്‍ത്തനം വരെ പരിശോധിക്കുവാന്‍ സാധിക്കുന്ന വിധത്തിലെ ഫാര്‍‍മസിസ്റ്റുകളെ തയ്യാറാക്കാന്‍ ഫാം ഡി കോഴ്സുകള്‍ കൂടുതലായി ആരംഭിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *