എസ്.എസ്‌.എൽ .സി ചോദ്യപേപ്പര്‍ ചോർന്നു

0
178

കണ്ണൂർ : ഈ വർഷത്തെ എസ്‌.എസ്‌.എൽ .സി ഐ.ടി പ്രാക്‌ടിക്കൽ  പരീക്ഷയുടെ ചോദ്യപേപ്പർ  ചോർന്നുവെന്ന്‌ റിപ്പോർട്ടുകള്‍. കണ്ണൂര്‍ പയ്യന്നൂരിലുള്ള ഒരു എയ്‌ഡഡ്‌ സ്‌കൂളില്‍ നിന്നാണ്‌ ചോദ്യപേപ്പറുകള്‍ ചോർന്നത്‌.

ചോദ്യപേപ്പറുകള്‍ സി.ഡിയിലാക്കി എല്ലാ സ്‌കൂളുകള്‍ക്കും കൊടുക്കുകയാണ്‌ ചെയ്യുന്നത്‌. പരീക്ഷ ഡ്യുട്ടിക്ക്‌ നിയമിതരാകുന്ന അദ്ധ്യാപകർക്ക്‌ കൊടുക്കുന്ന പാസ്‌വേഡ്‌ ഉപയോഗിച്ചാണ്‌ ചോദ്യപേപ്പറുകള്‍ ഉപയോഗിക്കുക.

സ്‌കൂളിലെ കുട്ടികളുടെ രജിസ്‌റ്റര്‍ നമ്പരും ഈ സോഫ്‌റ്റ്വെയറില്‍ ചേർക്കണം.

തിങ്കളാഴ്‌ച്ചയാണ്‌ ഇന്‍വിജിലേറ്റര്‍മാരായ അദ്ധ്യാപകര്‍ക്ക്‌ രജിസ്‌റ്റർ  നമ്പർ  അടക്കമുള്ള സാങ്കേതിക പ്രവർത്തനങ്ങൾ  നടത്താൻ അവസരം നല്‍കിയത്‌. അപ്പോഴാകാം ചോദ്യപേപ്പർ  ചോർന്നതെന്ന്‌ സംശയിക്കുന്നു.പാസ്‌വേഡും കുട്ടികളുടെ രജിസ്‌റ്റർ  നമ്പരും ഉപയോഗിച്ച്‌ ചോദ്യപേപ്പർ  തുറന്നശേഷം ഇവയുടെ സ്‌ക്രീന്‍ ഷോട്ട്‌ എടുത്താണ്‌ ചോദ്യപേപ്പർ  ചോർത്തിയതെന്നാണ്‌ റിപ്പോർട്ടുകള്‍. അദ്ധ്യാപകരാണ്‌ കുട്ടികളുടെ കൈയ്യില്‍ ചോദ്യപേപ്പറിന്റെ പകർപ്പ്‌ കണ്ടെത്തിയത്‌.

 

 

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here