സിനിമ ആത്യന്തികമായി ആരുടെ കലയാണ് ? താരങ്ങളുടെയോ അതോ സംവിധായകരുടെയോ??

0
509

മലയാള സിനിമയുടെ സുവർണകാലഘട്ടം ഏതെന്നു ചോദിച്ചാൽ നിസംശയം ആബാല  വൃദ്ധ ജനങ്ങളും പറയും മോഹൻലാൽ മമ്മൂട്ടി കാലഘട്ടം എന്ന് ..സൂപ്പർ താരങ്ങളായി ഇവർ നിലകൊള്ളുമ്പോഴും, മറ്റു ചില താരങ്ങളും മലയാള തിരശീലയിലെത്തി .പിന്നീട് …യുവതാരങ്ങളുടെ വരവായി  .പ്രതിഭാധനന്മാരായ നടന്മാരുടെ മക്കളും അരങ്ങു വാണു …എങ്കിലും മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പ്രതിനായകനായി എത്തി പിന്നീട് താര രാജാവായ മോഹൻലാലിന്റെ താരപ്രഭയിൽ പിടിച്ചു നിൽക്കാനാകാതെ മങ്ങിപ്പോയ ശുദ്ധനായ നായക നടൻ ശങ്കറിന് സംഭവിച്ചത് തങ്ങൾക്കു സംഭവിക്കാതിരിക്കാൻ ബോധപൂർവം അവർ ഒരു അധോലോകം തീർത്തു ….മലയാള സിനിമയിൽ .. രാഷ്ട്രീയക്കാർ പോലും കാണിക്കാത്ത പല കളികളും കളിച്ചു …ഇന്നും അരങ്ങു വാഴുന്ന ആ താരങ്ങളെ താരങ്ങളാക്കിയ ജനപ്രിയ സംവിധായകർ ,ഒരു ജന്മം മുഴുവൻ മലയാള ചലച്ചിത്ര ലോകത്തിനു സംഭാവന ചെയ്ത്  ചില എമ്പോക്കികളെ താരങ്ങളാക്കി, ഒടുവിൽ ദരിദ്ര നാരായണൻ മാരായി വേദിയൊഴിഞ്ഞു കടന്നു പോയ ചില സംവിധായകരുടെ ഭാര്യമാർ ,മക്കൾ ഇവരിലൂടെ മലനാട് ടിവി നടത്തുന്ന അന്വേഷണം …സിനിമ ആത്യന്തികമായി ആരുടെ കലയാണ് ?
താരങ്ങളുടെയോ അതോ സംവിധായകരുടെയോ??

ABOUT THE DIRECTOR

SREKUMARAN THAMPI

SREKUMARAN THAMPI was introduced to the Malayalam film industry in 1966 by P. Subramaniam as a lyricist in the film Kaattumallika. He has produced 25 films, directed 29, and written scripts for 85 films in Malayalam besides writing thousands of songs. He is also the author of the well-known literary work Prem nazir enna prema ganam. His film Kanakkum Kavitayum won the national award while his films Gaanam and Mohiniyattam won state awards.[2]

He is a song writer, screenplay writer, film producer, director and musician, but says he is more of a lyricist than a filmmaker. His songs include “Chandrikayilaliyunna Chandrakaantham”, “Hridayasarasile pranayapushpame” and “Swonthamenna padathinendhartham”. His films Chandrakantham, Gaanam, Mohiniyattam, Maalika Paniyunnavar, Jeevitham Oru Gaanam and Ambalavilakku became artistic successes. His successful box office films include Naayattu, Aakramanam and Idi Muzhakkam.

Thampi is widely known as “Hrudaya Ragangaluday Kavi” (Poet of Love Songs), as the majority of his songs invoke romantic moods. He is known for his obstinate and uncompromising attitude to his work and strives to make his songs blend with the scene.

Thampi has written four novels (Kakkathampuraatti, Kuttanad, Kadalum Karalum and Njanoru Kadha Parayam) and collections of poems Engineerayuday Veena, Neelathaamara, En Makan Karayumpol, Sheershakamillatha Kavithakal, Achante Chumbanam and Ammakkoru Tharaattu). His collection of selected songs, titled Hridaya Sarassu, had three editions in two years.

അഞ്ചു പതിറ്റാണ്ടിൽ ഏറെയായി മലയാള ചലച്ചിത്ര രംഗത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ സംവിധായകൻ ഇരുപത്തിയാറോളം മലയാള ചലച്ചിത്രങ്ങൾ നിര്‍മ്മിക്കുകയും  മുപ്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുകയും രണ്ടായിരത്തോളം ഗാനങ്ങൾ രചിക്കുകയും (അതിലേറെയും മലയാളികളുടെ ഹിറ്റ്‌ ഗാനങ്ങളാണ് ..ഓണപ്പാട്ടുകളടക്കം )സാഹിത്യ മേഖലയില്‍  പുസ്തക രചയിതാവും ചലച്ചിത്ര രംഗത്ത്  ദേശീയ സംസ്ഥാന പുരസ്‌കാര ജേതാവുമായ ശ്രീകുമാരൻ തമ്പിസാറിനെ   ആണ് ഈ പരമ്പരയില്‍ ഞങ്ങള്‍ ആദ്യം തിരഞ്ഞെടുത്തത് ..അദ്ദേഹത്തെ  കാണാൻ എത്തുമ്പോൾ പത്തുമിനിട്ടിനുള്ളിൽ അഭിമുഖം തീർക്കണം എന്നായിരുന്നു നിർദേശം ..ഇരുപതാം വയസിൽ ഗാനരചയിതാവായി ചലച്ചിത്രരംഗത്തെത്തിയ തമ്പിസാറിന്റെ തത്വചിന്താപരമായ എന്നാൽ ശുദ്ധമലയാള കാവ്യങ്ങൾ ഇന്നും മലയാളകാവ്യ  രംഗത്ത് ഏറെ വേറിട്ട് നിൽക്കുന്നവയാണ്

മലയാളി പെണ്ണേ  നിന്റെ മനസ് , ചദ്രികയിലലിയുന്നു ചന്ദ്രകാന്തം തുടങ്ങിയ മനോഹരഗാനങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക ..

തികഞ്ഞ പ്രകൃതി സ്നേഹി കൂടിയാണ് അദ്ദേഹം

“ഭൂമി നമ്മുടെ പെറ്റമ്മ
വാനമല്ലോ വളർത്തമ്മ
വർണ്ണം വിതറുമീ അമ്മമാരുള്ളപ്പോൾ
നമ്മളനാഥരാണോ …
പൂ ചൂടും ചെടിയും പുഴുവും പുൽക്കൊടിയും
പറവയും മൃഗവും കൂടപ്പിറപ്പുകൾ
ഇണങ്ങിയും പിണങ്ങിയും ചിരിച്ചും കരഞ്ഞും
ഇവരൊത്തു കൂടും ഈ അമ്മ തൻ മടിയിൽ
ഉമ്മവച്ചുറക്കുമീയമ്മമാരുള്ളപ്പോൾ
നമ്മളനാഥരാണോ……
ഭൂമിയെക്കുറിച്ചു അദ്ദേഹത്തിന്റെ വീക്ഷണം …

അങ്ങിനെ കാവ്യരചനയിലും ചലച്ചിത്ര സംവിധാനത്തിലും എല്ലാം മലയാള മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഈ സംവിധായകൻ  കൈരളിക്കു  നൽകിയ താരങ്ങളെ കുറിച്ചറിയേണ്ടേ …വില്ലനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മോഹൻലാലിനെ നായകനായി ചിത്രമെടുത്ത ആദ്യ സംവിധായകൻ ഞാനാണ് ..അദ്ദേഹം പറയുന്നു ..ആരാധ്യ സംവിധായകനായിരുന്നു ലാലിന് അന്ന് ഞാന്‍ ..അതിനു ശേഷം വീണ്ടും ഒരു ചിത്രത്തിന് ക്ഷണിക്കുമ്പോൾ തന്റെ മുൻപിൽ കാലുമ്മേൽ കാലുവച്ചു കഥ വായിക്കണമെന്ന് പറഞ്ഞ മോഹൻലാലിനെ പിന്നീട് ഒരു സിനിമയിലേക്കും വിളിച്ചില്ല ..അന്നേ വരെ ശ്രീകുമാരൻ തമ്പിയുടെ സിനിമയിലഭിനയിക്കാൻ സാക്ഷാൽ  നസീർ   സാർ പോലും കഥ കേൾക്കാറില്ലായിരുന്നു അത്രേ ..കാരണം സാഹിത്യകാരനെന്നനിലയിൽ അദ്ദേഹത്തിന്റെ മികച്ച കാവ്യങ്ങളും കഥകളും ഏവർക്കും അന്നേ സുപരിചിതമായിരുന്നു…

കാര്യം സാധിച്ച ശേഷം കരിവേപ്പിലപോലെ താരങ്ങള്‍ തമസ്കരിച്ച സംവിധാന ചക്രവര്‍ത്തിമാര്‍ മനസ് തുറക്കുന്ന അഭിമുഖ പരമ്പരക്ക് മലനാട് ടിവി തുടക്കം കുറിക്കുകയാണ് ..ചലച്ചിത്ര ആചാര്യന്‍ ശ്രീകുമാരന്‍ തമ്പിയുമായി മലനാട് ന്യുസ് നടത്തിയ അഭിമുഖം കാവ്യ രചനയിൽ തുടങ്ങി ചലച്ചിത്ര താര സംഘടനയെക്കുറിച്ചു വരെ വാചാലനായി എല്ലാം തുറന്നു പറഞ്ഞു   ഒരു മണിക്കൂറിലേറെ കഴിഞ്ഞാണ് തമ്പിസാർ അവസാനിപ്പിച്ചത് ..ഒക്കെ വള്ളിപുള്ളി തെറ്റാതെ വായിക്കാം മലനാട് ന്യുസിൽ .

മലനാട് ടിവിയ്ക്കുവേണ്ടി ആർ ജയേഷ് നടത്തിയ

അഭിമുഖത്തിൽ നിന്നും
ആർ. ജയേഷ് : മലയാള സിനിമയിൽ ഏവരും ധിക്കാരി എന്ന് പറയുന്നു ശ്രീകുമാരൻ തമ്പിസാറിനെ കുറിച്ച് ..
തമ്പിസർ: എങ്ങിനെ പറയാതിരിക്കും ..കുലപതികൾ വാഴുന്ന മലയാള സിനിമയിൽ ഒരു ഇരുപതുകാരൻ പാട്ടെഴുതാൻ പറ്റുമോ? സിനിമ നിർമ്മിക്കാൻ സാധിക്കുമോ ,സംവിധാനം ചെയ്യാമോ ..ഈ പ്രായത്തിൽ ഒക്കെ ചെയ്തില്ലേ സ്വന്തമായി ..അപ്പോൾ ധിക്കാരിയായി  ..അതെ ഞാൻ അല്പം ധിക്കാരിയാണ് ..എനിക്കാരുടെയും സർട്ടിഫിക്കേറ്റ് വേണ്ട ..
ആർ ജയേഷ് :മോഹൻലാലിനെയും മമ്മൂട്ടിയെയും വച്ച് ഇനി സിനിമ എടുക്കില്ല എന്ന് കേൾക്കുന്നു അതെന്താണ് ?
തമ്പിസർ: വില്ലൻ മാത്രമായി അഭിനയിച്ചു കൊണ്ടിരുന്ന മോഹൻലാലിന് വില്ലനല്ലാത്ത ഒരു വേഷം നൽകിയത് ഞാനാണ് ..നായകനാക്കി അന്ന് സിനിമയെടുക്കുമ്പോൾ വിനയാന്വിതനായി പെരുമാറിയ  ഒരു ചെറുപ്പക്കാരനായിരുന്നു ലാൽ ..
പിന്നീടുള്ള സിനിമയിൽ വീണ്ടും വേഷം നൽകി . അന്നത്തെ കാലത്ത് പതിനായിരം രൂപയാണ് നൽകിയത് ..ആദ്യമായി ലാൽ അത്രയും തുക കൈപ്പറ്റുന്നത് എന്റെ കൈയിൽ നിന്നാണ്
അന്നൊക്കെ താരങ്ങളല്ല    സംവിധായകരാണ് സിനിമ നിയത്രിക്കുന്നത് ..സംവിധായകരുടെ പേരിലാണ് സിനിമ തീയറ്ററിൽ ഓടുന്നത് തന്നെ .പിന്നീട് നിറയെ ചിത്രങ്ങൾ കിട്ടിയ ലാലിനെ വച്ച് വീംണ്ടും ഒരു സിനിമ ഞാൻ പ്ലാൻ ചെയ്തു …അന്ന് കാലിന്മേൽ കാൽ കയറ്റിവച്ചു എന്നോട്കഥ കേൾക്കണമെന്ന് പറഞ്ഞു..ആ ദാർഷ്ട്യം എനിക്കിഷ്ടപ്പെട്ടില്ല ,..മലയാള സിനിമ താരങ്ങൾ നിയന്ത്രിക്കുന്നു എന്ന് കണ്ടപ്പോൾ ഞാൻ സിനിമ നിർമാണം നിർത്തി ..!ഇനി എന്റെ ചിത്രത്തിൽ സൂപർ താരങ്ങളുണ്ടാകില്ല

ആർ ജയേഷ് :

സിനിമയുടെ നിലനിൽപ് താരങ്ങളെ സംബന്ധിച്ചുള്ളതുമാത്രമാണ്  എന്ന് പറയാൻ പറ്റുമോ ?
തമ്പിസർ:

അതെ ..ഇന്ന് മലയാള സിനിമ ചെയ്യാൻ പണം ആവശ്യമില്ല ..മോഹൻലാലിന്റെ ഡ്രൈവറായിരുന്ന ആന്റണി പെരുമ്പാവൂർ സിനിമ ചെയ്യുന്നത് എങ്ങിനാണെന്നറിയാമോ ..മോഹൻലാലിന്റെ കാൾഷീറ്റാണ് ആന്റണി പെരുമ്പാവൂരിന്റെ കാപ്പിറ്റൽ

ആർ ജയേഷ് : മലയാള സിനിമയുടെ പോക്ക് എങ്ങോട്ടാണ് ..താരങ്ങൾ നിയന്ത്രിക്കുന്ന സിനിമ ഇന്ന് ചൂതാട്ടമേഖലയെക്കാളും കഷ്ടമല്ലേ
തമ്പി സർ : അതെ മലയാള സിനിമ ചില കോക്കസ് ആണ് നിയന്ത്രിക്കുന്നതു ..തീർച്ചയായും അധോലോകത്തെ വെല്ലുന്ന നീക്കങ്ങളാണ് ഇവിടെ താരങ്ങൾ നടത്തുന്നത് ..താരങ്ങളെ താരങ്ങളാക്കിയിരുന്ന സംവിധായകർ ഇവിടെ വെറും കളിപ്പാവകളാണ് ..
എന്നെ ഇവിടാര്‍ക്കും  പിടിക്കില്ല കാരണം ഞാൻ ചിലതൊക്കെ വിളിച്ചു പറയും
ആർ ജയേഷ് : അതെ ..ആ ‘ചില  ‘  കാര്യങ്ങൾ നമുക്ക് അടുത്ത ദിവസം കേൾക്കാം
പരമ്പര തുടരും

 

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here