5വര്‍ഷത്തെ വരവ് ചെലവ് രേഖകള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം സന്നദ്ധ സംഘടനകളോട് വിശദീകരണം ചോദിച്ചു. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘടനകളുടെ 2010 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്.

ജൂണ്‍ 14ന് മുന്പ് സംഘടനകള്‍ക്ക് വിവരങ്ങള്‍ അറിയിക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. നോട്ടീസ് നല്‍കിയ ശേഷവും 5922 സംഘടനകള്‍ അവരുടെ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഇവരുടെ FCRA രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കാനുള്ള കാരണം അറിയിക്കാനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവര്‍ നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തിലാണ് തുടര്‍നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here