പുരാതനംവികാരപ്രകാശനത്തിന് മനുഷ്യന് സ്വീകരിച്ച ആദ്യത്തെ മാര്‍ഗ്ഗമാണ് നൃത്തം. അതുകൊണ്ട്് ഇതിനെ കലകളുടെ മാതാവായി ഗണിച്ചുവരുന്നു. അപരിഷ്കൃതരായ മനുഷ്യര്‍ക്ക് ആഹാരസമ്പാദനത്തിനുള്ള സമയം കഴിഞ്ഞാല്‍ പിന്നെ പ്രധാനമായത് നൃത്തമായിരുന്നു. കായികമായ മറ്റു പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ടുതന്നെയായിരിക്കാം ഏതു വികാരത്തിന്റെ പ്രകാശനത്തിനും നൃത്തത്തെത്തന്നെ അവര്‍ ഉപാധിയായി സ്വീകരിച്ചത്. വിവാഹാവസരത്തിലും, മരണത്തിലും നൃത്തം വയ്ക്കുന്ന പതിവ് ഇന്നും നമ്മുടെ കാട്ടുജാതിക്കാരുടെയിടയില് ഉണ്ട്. വയനാട്ടിലെ ജൈനക്കുറുമ്പന്മാരും കാട്ടുനായ്ക്കന്മാരും വിവാഹത്തിനു മുമ്പും പിമ്പും നൃത്തം വയ്ക്കും. തിരുവിതാംകൂറിലെ കാണിക്കാരെന്ന മലവര്‍ഗ്ഗക്കാര്‍ അവരുടെ പരദേവതയായ മാടനു കഴിക്കുന്ന ഉത്സവം ഒരുതരം അപരിഷ്കൃത നൃത്തത്തിന്റെ മാതൃകയിലാണ്. പണിയന്മാരുടെയിടയിലും നൃത്തത്തിന് അതിപ്രധാനമായ ഒരു സ്ഥാനമുണ്ട്. കൊച്ചിയിലെ കാടര്‍ സ്ത്രീകളുടെ നൃത്തം ഇതില്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. അര്‍ധവൃത്തമായി നിന്ന്, വസ്ത്രാംഗം കയ്യിലെടുത്ത് അരയോടുചേര്‍ത്ത് സാവധാനത്തില്‍ അടിവച്ചടിവച്ച് വൃത്താകാരമായി നീങ്ങിപ്പോകുകയാണ് ഇതിന്റെ രീതി. നമ്മുടെ ദൃശ്യകലയുടെ മാതാവായ നൃത്തത്തിന്റെതന്നെ ആദ്യരൂപമാണിതെന്നു പറയപ്പെടുന്നു. ഇവരുടെ പുരുഷന്മാരുടെ നൃത്തത്തിലാകട്ടെ ഈ ശാന്തത ഉദ്ധതവും ഘോഷയുക്തവുമായിത്തീരുന്നു എന്നൊരു വ്യത്യാസമേയുള്ളു.ഈ ജാതി നൃത്തത്തോടനുബന്ധിച്ച് അപരിഷ്കൃതരായ മലവര്‍ഗ്ഗക്കാര്‍ ചില ജന്തുക്കളികള് കൂടി നടത്താറുണ്ട്.
(1) കൂരാന്കളികൂരാന്പന്നിയാണെന്നു ഭാവിച്ച് നാക്കുപുറത്തിട്ട് ഒരുത്തന് പതുങ്ങിപ്പതുങ്ങി നാലുപുറവും നോക്കിനടക്കുന്നു; അതുപോലെ വേറൊരുത്തന് നായയുടെ ഹാവഭാവാദികള്‍ കാണിച്ചുകൊണ്ട് ചാടിച്ചെന്ന് അവനെ പിടിക്കുന്നു. പന്നിയുടേയും നായയുടേയും പരിഭ്രമവും ശ്രദ്ധയും ഇവരുടെ രണ്ടുപേരുടേയും മുഖത്തു സ്ഫുരിക്കുന്നുണ്ടാകും. ഈ സമയത്തെല്ലാം മറ്റുള്ളവര്‍ അട്ടഹസിച്ചു നൃത്തം ചെയ്യും
(2) മാന്കളിഒരുവന് മാനും മറ്റൊരുവന് നായാട്ടുകാരനുമായിട്ടാണ് കരുതുന്നത്. മാന്‍ തീറ്റ തിന്നുകൊണ്ടു നടക്കുമ്പോള്‍ നായാട്ടുകാരന് പുറകേ ചെന്ന് അതിനെ വധിക്കുന്നു.
(3) തവളക്കളിതവളകളെപ്പോലെ ഒന്നിന്റെ പുറത്തുകയറിയിരിക്കുകയും ചാടി നടക്കുകയുമാണ് ഈ കളി.
(4) ഐവര്കളിആശാരി, മൂശാരി, കരുവാന്‍ (കൊല്ലന്), തട്ടാന്‍, കല്ലാശാരി എന്നീ അഞ്ചു ജാതി കമ്മാളരുടെയും ഇടയില്‍ നിലവിലിരിക്കുന്ന ഒരു ഗ്രാമീണ നൃത്തമാണ് ഇത്. അറ്റത്ത് ചെറിയ ചിലമ്പുകള്‍ ഘടിപ്പിച്ചിട്ടുള്ള കോലുകള്‍ പിടിച്ച് കിലുക്കി ചുവടുവച്ചു വട്ടത്തില്‍ നടക്കുകയാണ് ഈ കളിയുടെ രീതി. വാദ്യം ഇതിനാവശ്യമില്ല.
(5) കോതാമ്മൂരിഉത്തരകേരളത്തിലെ മലയരുടെ ഇടയില്‍ ആണ് ഇതിപ്പോള്‍ നടപ്പുള്ളത്. ഒരു ചെറിയ കുട്ടി പാളകൊണ്ടു കെട്ടിയുണ്ടാക്കിയ കാളരൂപം വഹിച്ചുകൊണ്ട് അതിനു പിന്നാലെ മുഖത്തു പാളവച്ചുകെട്ടി കുരുത്തോലയുടുത്തു ചെണ്ടയും കിണ്ണിയും കൊട്ടിപ്പാടിക്കൊണ്ടുനടക്കുന്നതാണ് കോതാമ്മൂരിക്കളി. കോത എന്ന വാക്കിനു കുട്ടിയെന്നും മൂരിയെന്ന വാക്കിനു കാളക്കുട്ടി എന്നുമാണ് ഇവിടെ അര്‍ഥം.
(6) പൂരക്കളിവടക്കേ മലബാറിലെ തീയരുടെ ഇടയിലാണ് ഇതു നടപ്പിലിരിക്കുന്നത്. മീനമാസത്തിലെ കാര്ത്തികനാളില് തുടങ്ങി പൂരംനാളില്‍ അവസാനിപ്പിക്കത്തക്കവണ്ണം ഭഗവതി ക്ഷേത്രങ്ങളിലാണ് ഈ കളി നത്തുന്നത്. ഒരു പണിക്കരുടെ കീഴില്‍ അഭ്യാസം നടത്തിയവര്‍ നിലവിളക്കു കത്തിച്ചുവച്ചുകൊണ്ടു രാത്രിയിലാണ് ഈ കളി നടത്തുന്നത്ഇതിന് പതിനെട്ടു രംഗങ്ങളുണ്ട്. ഒരോ രംഗത്തിനും വിറം എന്നു പറയുന്നു. ഈ കളിതന്നെ ഒന്നിലധികം സംഘങ്ങള്‍ ചേര്‍ന്നു മത്സരിച്ചു നടത്താറുണ്ട്
.(7) പുറാട്ടുനാടകംഇത് തമിഴ്നാട്ടില്‍ ഉത്ഭവിച്ച കളിയാണെന്നു പറയപ്പെടുന്നു. ഹാസ്യരസമാണ് ഇതിന്റെ ജീവന്.
(8) ദേശത്തുകളിനായന്മാരുടെ ഒരു വിനോദമാണിത്. ആണ്ടിപ്പാട്ട്, വള്ളോമ്പാട്ട്, മലമപ്പാട്ട് ഇങ്ങനെ മൂന്നു ദിവസത്തെ കളിയാണിതിലുള്ളത്. അഭിനയവും അഭ്യാസവും ഒത്തിണങ്ങിയനടന്മാര്ക്കേ ഇതില്‍ ശോഭിക്കാന്‍ കഴിയൂ
.2. മധ്യകാല വിനോദങ്ങള്‍ നമ്പൂതിരിമാരുടെ കേരള പ്രവേശത്തിനു തൊട്ടു മുമ്പു മുതല്‍ അവര്‍ ഇവിടെ ആധിപത്യം നേടുന്നതുവരെയുള്ള ഏഴെട്ടു ശതാബ്ദക്കാലങ്ങളില് കേരളത്തില്‍ ഉണ്ടായിട്ടുള്ള ദൃശ്യകലകളാണ് മധ്യകാലവിനോദങ്ങള് എന്ന പേരില്‍ അറിയപ്പെടുന്നത്. പുരാതനകാലത്തേതെന്നതുപോലെ തന്നെ ഈ കാലഘട്ടത്തേയും പല ദൃശ്യവിനോദങ്ങളും കാലത്തിന്റെ ചുരുളുകളില്‍ മറഞ്ഞുകഴിഞ്ഞിരിക്കുന്നു. ചിലതെല്ലാം കാലത്തെ അതിജീവിച്ച് മാറ്റങ്ങളോടെ നിലനില്ക്കുകയും ചെയ്യുന്നു. പ്രചാരലുപ്തങ്ങളായ ദൃശ്യകലകള്‍ എന്നും അതുകൊണ്ട് പറയാം.പ്രചാരലുപ്തങ്ങളായ ദൃശ്യകലകള്ആര്യസംസ്കാരം കേരളത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയ കാലത്ത് ഇവിടെ ഏതെല്ലാം ദൃശ്യകലകള്‍ നിലനിന്നിരുന്നു എന്നുള്ളതിനു വ്യക്തമായ തെളിവുകള്‍ നമുക്കില്ല. തമിഴ് സംഘം കൃതികളില്‍നിന്നു ഏതാനും ചിലതിന്റെ ഏകദേശരൂപം മാത്രം നമുക്കു ലഭിച്ചിട്ടുണ്ട്. ചിലപ്പതികാരത്തിന്റെ ആനം ഗാഥയില്‍, മാധവി ഇന്ദ്രോത്സവാവസരത്തില് കണ്ടാനന്ദിച്ചു എന്നു പറയുന്ന പതിനൊന്നു നൃത്തങ്ങളും അന്നു ചേര രാജ്യത്ത് നടപ്പുള്ളതായിരുന്നിരിക്കണം.
1. കൈകൊട്ടി നൃത്തംത്രിപുരാന്തകനായ ഭഗവാന് വിജയോന്മത്തനായി കൈകൊട്ടികൊണ്ടാണീ നൃത്തമാടിയത്. ഈ അവസരത്തില്‍ ഉമാദേവി കൂടെനിന്നു പാണി, തുര്ക്കൂ, ചീര് എന്നീ താളങ്ങള്‍ പിടിച്ചുകൊണ്ടിരുന്നു
2. പാണ്ഡരംഗനൃത്തംസാരഥിയായ ചതുര്‍മ്മുഖന്‍ കാണത്തക്കവണ്ണം ഭൈരവിയുടെ രൂപമെടുത്ത് ഭഗവാന് ആടിയതാണ് ഈ നൃത്തം.
3. അല്ലിയതൊകതിരാമകൃഷ്മണന്മാരെ വധിക്കാന്‍ വേണ്ടി കംസന് നിര്‍ത്തിയിരുന്ന ആനയുടെ കൊമ്പു പറിച്ചെടുക്കുവാനാണ് കൃഷ്ണന് ഈ നൃത്തമാടിയതത്രെ.
4. മല്ലനാട്ടംബാണാസുരനെ ജയിക്കാന്‍ ഇതു കൃഷ്ണനാടിയതാണ്
.5. തുടിസുരപത്മാസുരനെ തോല്പിച്ച സുബ്രഹ്മണ്യന് ആഴിത്തിരയെ അരങ്ങാക്കിയാണീ നൃത്തമാടിയത്.
കടക്കൂത്ത്പോര്ക്കളത്തില്വച്ച് അസുരന്മാര് പ്രയോഗിച്ച ആയുധങ്ങള്‍ ഫലിക്കാതിരിക്കുന്നതിനുവേണ്ടി സുബ്രഹ്മണ്യന് കുട ചെരിച്ചുകൊണ്ടാടിയതാണീ നൃത്തം
7.കുടമെടുത്താട്ടംബാണന് കാരാഗൃഹത്തിലാക്കിയ തന്റെ പൗത്രനെ വീണ്ടെടുക്കുവാന്‍ ശോണാപുരവീഥിയില് കടന്നുചെന്നു ശ്രീകൃഷ്ണനാടിയതാണിത്.
8. പെടിയാട്ടംഅനിരുദ്ധനെ രക്ഷിക്കുന്നതിനുവേണ്ടി ശോണപുരിയില് സ്ത്രീത്വവും പുരുഷത്വവും ഒരുപോലെ പ്രകാശിക്കുന്ന രൂപം ധരിച്ച് കാമദേവനാടിയ നൃത്തമാണിത്.
9. പൊയ്ക്കാലാട്ടംശത്രുക്കളായ അസുരന്മാര് പാമ്പ്, തേള് തുടങ്ങിയ ജന്തുക്കളായി ദുര്‍ഗാദേവിയെ ദംശിക്കാന്‍ വന്നപ്പോള്‍ മരക്കാലില്‍ നിന്നുകൊണ്ടാണീ നൃത്തമാടിയത്.
10. മോഹിനിയാട്ടംദൈവതേയന്മാര് പടക്കോപ്പണിഞ്ഞു നിന്നപ്പോള്‍ അവര്‍ മോഹിച്ചു വീഴത്തക്കവണ്ണം മലമകള് ആടിയ നൃത്തമാണിത്.
11. കടച്ചിയാട്ടംബാണാസുരന്റെ രാജധാനിയുടെ വടക്കേകോട്ടവാതുക്കല് ഇന്ദ്രാണിയുടെ ആട്ടം.വേണ്ട ആഭരണങ്ങളെല്ലാം ഉപയോഗിച്ച് താളമേളാദികളോടു പുരാതന ചേരരാജ്യത്ത് നൃ ത്തം ഇങ്ങനെ പതിനൊന്നു സാങ്കേതിക മാര്‍ഗങ്ങളനുസരിച്ച് അഭിനയിച്ചു വന്നിരുന്നു എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.