.

 

തെന്‍മല : ജൂണ്‍ അവസാനിക്കും മുന്പ് ഇടമണ്‍ മുതല്‍ ആര്യങ്കാവ് വരെയുള്ള ഭാഗത്ത് ട്രാക്ക് പണികള്‍ പൂര്‍ത്തികരിക്കാന്‍ റയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. ഇതിനായി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ശങ്കരനാരയണന്‍ പാതയിലാകെ നടന്നു പരിശോധിച്ചു. കഴുതുരുട്ടിയിലെ മൂന്ന് പാലങ്ങളില്‍ ട്രക്ക് സ്ഥാപിക്കാനായി സ്ലീപ്പറുകളും മറ്റും കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. തുരങ്കങ്ങളിലും ഏതാനും കിലോമീറ്ററുകളിലുമായുള്ള പാതകളിലാണ് അങ്ങിങ്ങായി ട്രാക്ക് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
ഇടമണിനും ആര്യങ്കാവിനുമിടയില്‍ പാത പൂര്‍ത്തിയാക്കി ജൂണില്‍ തീവണ്ടി ഓടിക്കും എന്നായിരുന്നു നേരത്തേ റെയില്‍വേ അറിയിച്ചിരുന്നത്. ട്രാക്ക് സ്ഥാപിച്ചു കഴിഞ്ഞാല്‍ ജൂലൈ ആദ്യവാരത്തില്‍ പായ്ക്കിങ്ങും ട്രയല്‍ റണ്ണും നടത്താനാണ് ആലോചന. ഓഗസ്റ്റില്‍ തീവണ്ടി ഓടിക്കാമെന്നും കരുതുന്നു. ആര്യങ്കാവിനും ഇടമണിനും ഇടയില്‍ പാതപൂര്‍ത്തിയായാല്‍ കൊല്ലത്തു നിന്ന് ദീര്‍ഘദൂര തീവണ്ടികള്‍ക്ക് ചെങ്കോട്ടവഴി സര്‍വ്വീസ് നടത്താനാകും.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here