ആരോഗ്യത്തിന് ചിക്കൻ സൂപ്പ്

ചിക്കന്‍ സൂപ്പ്;. ആരോഗ്യകാര്യത്തിൽ ചിക്കൻ സൂപ്പ് ഏറെ മുന്നിലാണ് .ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് കഴിഞ്ഞേ മറ്റെന്തെങ്കിലുമുള്ളു. വേനൽക്കാലത്തും മഴക്കാലത്തും സൂപ്പ് കഴിക്കുന്നത് നല്ലതാണ്.

തണുപ്പ് കാലത്ത് ശരീരത്തിനു ചൂടുപകരാന്‍ സഹായിക്കുന്ന ഒന്നാണ് സൂപ്പാണിത്. വിശപ്പുമാറാനും, അസുഖം തടയാനും, തടി കൂടാതിരിക്കാനും ദഹനം എളുപ്പമാക്കാനും ഇത് സഹായിക്കും. ചിക്കന്‍ കഷണങ്ങള്‍ കഴുകി പാത്രത്തിലിട്ട്‌ 6 കപ്പ്‌ വെള്ളം ഒഴിച്ച്‌ വേവിക്കുക.

തിളയ്ക്കുമ്പോള്‍ ഉള്ളി തൊലിച്ചതും മസാലപ്പൊടി, കുരുമുളക്പൊടി, മഞ്ഞള്‍പ്പൊടി, ജീരകം എന്നിവ ഇട്ട്‌ തിളപ്പിക്കണം. 6 കപ്പ്‌ വെള്ളം വറ്റിച്ച്‌ 2 കപ്പാക്കി അരിച്ച്‌ എടുത്ത്‌ ഉപയോഗിക്കാം. ഇത് ശരീരത്തില്‍ വളരെ നല്ലതാണ്. ചിക്കന്‍ സൂപ്പ് കുട്ടികള്‍ക്ക് ദോഷങ്ങളില്ലാതെ ചിക്കന്‍ കൊടുക്കാന്‍ പറ്റിയ ഒരു വഴി കൂടിയാണ്.കടപ്പാട് pachakam
ചിക്കന്‍ സൂപ്പ്
ചേരുവകള്‍
1. കോഴിയിറച്ചി -250 ഗ്രാം
2. സവാള -2
3. മസാലപ്പൊടി -അര ടീസ്പൂണ്‍
4.മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
5.കുരുമുളകുപൊടി -അര ടീസ്പൂണ്‍
6.കോണ്‍ ഫ്ളവര്‍-2 ടേബിള്‍സ്പൂണ്‍
7.വെണ്ണ -1 ടേബിള്‍സ്പൂണ്‍
8.ഉപ്പ്,കറിവേപ്പില -പാകത്തിന്
9. ഇഞ്ചി പേസ്റ്റ്- 1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം:
വൃത്തിയാക്കിയ ഇറച്ചി ചെറു കഷണങ്ങള്‍ ആക്കുക. ഇറച്ചി കഷണങ്ങള്‍ ഇഞ്ചി പേസ്റ്റ് , മസാലപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി വെള്ളമൊഴിച്ച് നന്നായി വേവിക്കുക.നന്നായി വെന്തുടഞ്ഞു
കഴിയുമ്പോള്‍ സൂപ്പ് അരിച്ചു മാറ്റി വെയ്ക്കുക.ഒരു പാത്രത്തില്‍ വെണ്ണ ചൂടാക്കി അതില്‍ അരിഞ്ഞ സവാളയും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് അരിച്ചെടുത്ത സൂപ്പും കോണ്‍ഫ്ളവര്‍ കലക്കിയതും ചേര്‍ത്തിളക്കി തിളപ്പിക്കുക. പാകത്തിന് കുറുകുമ്പോള്‍ കുരുമുളകുപൊടി വിതറി വാങ്ങി വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *