Home News

News

News from all over the world ,Current affairs,political news,political views, kerala news,national ,international news

വേളത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; ഒരാള്‍ അറസ്റ്റില്‍

കുറ്റിയാടി: വേളം പൂമുഖത്ത് സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തീക്കുനിയിലെ ഓങ്ങാരം മീത്തല്‍ ലിജിന്‍ ലാലി (26) നെയാണു എസ് ഐ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പൂമുഖത്ത്‌വച്ചാണു രാജനു വെട്ടേറ്റത്....

ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നാളെ കോണ്‍ഗ്രസ്സ് ഹർത്താൽ

ആലപ്പുഴ;കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രണത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴയിലെ ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നാളെ കോണ്‍ഗ്രസ്സ് ഹര്‍ത്താലിന് ആഹ്വാനംചെയ്തു.കെ.എസ്.യു സംസ്ഥാന വ്യാപകമായപഠിപ്പ്മുടക്കിനും ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഹരിപ്പാട് ടി.കെ.എം.എം കോളേജില്‍ ഉണ്ടായ കെ.എസ്.യു -എസ്.എഫ്.ഐ തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം സംഘര്‍ഷം ഉണ്ടായത്.കോളേജിലും ഹരിപ്പാട് ആസ്പത്രിയിലും ഇന്ന് വിദ്യാര്‍ത്ഥി സംഘട്ടനം നടന്നു.പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്

പുതുവൈപ്പിന്‍ – പോലീസ് നടപടിയെ എതിര്‍ത്ത് ഡിജിപി ജേക്കബ് തോമസ്

പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാന്‍റിനെതിരെ സമരം ചെയ്തവർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയെ വിമശിച്ച് ഡി.ജി.പി ജേക്കബ് തോമസ് രംഗത്തെത്തി. ജനങ്ങളെ മർ‌ദിച്ച നടപടി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, പൊലീസിനെ ന്യായീകരിക്കുന്ന നിലപാടായിരുന്ന ഡി.ജി.പി സെൻകുമാർ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചിരുന്നത്.

പതാഞ്ജലിയുടെ ആറ് ഉത്പ്പന്നങ്ങള്‍ നേപ്പാള്‍ വിലക്കി

ബാബ രാംദേവിന്‍റെ പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളാണ് തിരികെവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാരിന്‍റെ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. നേപ്പാളിലെ വിവിധ വില്‍പനശാലകളില്‍നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചാണ് ഉത്തരാഖണ്ഡില്‍ ഉല്‍പാദിപ്പിച്ച ആറ് ഉത്പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയത്. ഈ മരുന്നുകള്‍ നേപ്പാളിലെ മെഡിക്കല്‍ നിയമങ്ങള്‍...

പഠാന്‍കോട്ട് ഭീകരാക്രമണത്തിനു കാരണം സുരക്ഷാവീഴ്ച്ച

പഠാൻകോട്ട് വ്യോമതാവളത്തിനു നേരെ 2016 ജനുവരിയിൽ ഭീകരർ ആക്രമണം നടത്തിയപ്പോൾ വൻസുരക്ഷാവീഴ്ച സംഭവിച്ചതായി വ്യോമസേനയുടെ അന്വേഷണ റിപ്പോർട്ട്. വിദഗ്ധ സംഘത്തിന്‍റെ കണ്ടെത്തലുകളെ തുടർന്ന് അന്നു താവളത്തിന്‍റെ  മേധാവിയായിരുന്ന എയർ കമഡോർ ജെ.എസ്.ധമൂൺ സർവീസിൽനിന്നു സ്വയം വിരമിച്ചു. ധമൂണിനെ പുറത്താക്കിയതല്ലെന്നും നടപടികൾ തുടരുകയാണെന്നും വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു.   കടപ്പാട് Bini, Banglore

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗം ഇന്ന്

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗം ഇന്ന്. ജെ.ഡി.യു കോവിന്ദിനെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ദേശീയ വക്താവ് എസ്.പി ത്യാഗി ഇന്നലെ അറിയിച്ചിരുന്നു. ജെ.ഡി.യുവിനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസും നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.പ്രതിപക്ഷം ദലിത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയെ...

മെഡിക്കൽ ഇൻഷുറൻസ് സ്കീം : ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിക്കൽ ഇൻഷുറൻസ് സ്കീം നടപ്പിലാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രസിദ്ധീകരിച്ചു. പ്രീമിയം തുകയായ Rs.300 എല്ലാ മാസവും ശമ്പളത്തിൽ നിന്നും ഈടാക്കും. ഔട്ട് പേഷ്യന്‍റ് ചികിത്സയും സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . സർക്കാർ ഉത്തരവ് GO(P) No 54-2017-Fin dated 24-04-2017 തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കും...

ബെന്നി ജനപക്ഷം സ്പീക്കിങ് ഉടൻ സംപ്രേക്ഷണം ആരംഭിക്കും

നിരവധി നിയമയുദ്ധങ്ങളിലൂടെ സാമൂഹിക പ്രവർത്തന രംഗത്തു ഒട്ടേറെ ശ്രദ്ധേയനായ ബെന്നിജോസ്ഫ് ജനപക്ഷം മലനാട് ടിവിയോടൊപ്പം ചേർന്ന് ജനകീയ സംവാദം പരമ്പരയായി സംഘടിപ്പിക്കുകയാണ് ..അഴിമതിരഹിത രാഷ്ട്രമെന്ന സ്വപ്നം ,ഒപ്പം പാർശ്വവൽക്കരിക്കൽകപ്പെട്ടവരുടെ ശബ്ദമായി നിയമ പോരാട്ടം നടത്തി അർഹരായവർക്ക്‌ നീതിനേടിക്കൊടുക്കുക കാലങ്ങളായി നില്നില്ക്കുന്ന പല ചൂഷണ സംവിധാനങ്ങളും നിർത്തലാക്കുക തുടങ്ങി...

ഗംഗേശാനന്ദ സ്വാമിയെക്കുറിച്ച്….

  സ്വാമി ഗംഗേശാനന്ദ... പാരാ മിലട്ടറി ഫോഴ്സില്‍ ഉദ്യോഗത്തിലിരിക്കെ,, ജോലി ഉപേക്ഷിച്ചു പന്മന ആശ്രമത്തില്‍ ചേര്‍ന്ന ശ്രീഹരി എന്ന ഹരിചൈതന്യ ബ്രഹ്മചാരി... തേജസ്വിയും ഊര്‍ജ്ജസ്വലനുമായ ചെറുപ്പക്കാരന്‍, അതിനും മുന്‍പേ രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ വളര്‍ന്ന നല്ല ഒരു സമാജ പ്രവര്‍ത്തകന്‍... 2000മാണ്ടിലാണ്, ഹരി ,പന്മന ആശ്രമത്തില്‍ പൂര്‍ണ്ണമായും അന്തേവാസിയായത്.... എപ്പോളും എല്ലാടത്തും ഓടി...

യോഗാ ബോധവൽക്കരണ ക്ലാസ്സ്

കേരളഫോക്കസ് കൾച്ചറൽ സെന്‍ററിന്‍റെയും പുനലൂർ ശബരിഗിരി സീനിയർ സെക്കണ്ടറി സ്കൂളിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഡോ.വി.കെ.ജയകുമാർ ഹാളിൽ വച്ച് സാംസ്കാരിക സമ്മേളനവും യോഗാ ബോധവൽക്കരണ ക്ലാസും നടന്നു. കവയിത്രി രാധൂ പുനലൂർ അദ്ധ്യക്ഷത വഹിച്ച യോഗം കൊല്ലം ജില്ലാ സബ്ബ് കളക്ടർ ഡോ.ചിത്ര ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീഗംഗ, എൻ.ജനാർദ്ദനൻ എന്നിവർ...

Latest News

Most Read