Home News

News

News from all over the world ,Current affairs,political news,political views, kerala news,national ,international news

ദില്ലിയിലെ സി ജി ഒ കോംപ്ലക്സിൽ തീപിടുത്തം

ദില്ലി സി ജി ഒ കോംപ്ലക്സ് കെട്ടിടത്തിൽ തീപിടുത്തം. പണ്ഡിറ്റ്‌ ദീൻ ദയാൽ അന്ത്യോദയ ഭവന്‍റെ അഞ്ചാം നിലയിലാണ് രാവിലെ എട്ടുമണിയോടെ തീ പടർന്നത്. ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സാമൂഹിക നീതി വകുപ്പിന്‍റെ ഓഫീസിലും തീ പടർന്നു. തീ നിയന്ത്രണ...

കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (PM SYM)യുടെ...

കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (PM SYM)യുടെ യോഗ്യതകൾ പ്രഖ്യാപിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയാണ് 2019ലെ കേന്ദ്ര ബഡ്ജറ്റിൽ മന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രാം...

ഇന്ന് മഹാശിവരാത്രി: ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണം തുടങ്ങി

കൊച്ചി: ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണം തുടങ്ങി. ഇന്ന് രാവിലെ മുതൽ പെരിയാന്‍റെ തീരത്ത് വലിയ ഭക്തജനതിരക്കാണ്. പ്രളയ ശേഷമെത്തുന്ന ആദ്യ ശിവരാത്രിയിൽ കനത്ത സുരക്ഷയും മണപ്പുറത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.ബലിതർപ്പണചടങ്ങുകൾക്കായി 176 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. പ്രളയശേഷമെത്തുന്ന ആദ്യ ശിവരാത്രിയിൽ വിശ്വാസികൾക്ക് അസൗകര്യങ്ങൾ ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം...

പ്രയാഗ അര്‍ധ കുംഭമേള ഇന്ന് സമാപിക്കും

പ്രയാഗ്‍രാജ: പ്രയാഗ് രാജിലെ അര്‍ധ കുംഭമേള ഇന്ന് സമാപിക്കും. ജനുവരി പതിനഞ്ചിനാണ് കുംഭമേള തുടങ്ങിയത്. മഹാ ശിവരാത്രി ദിവസമായ ഇന്ന് ആറാമത്തെയും അവസാനത്തെയും സ്നാനം തീര്‍ഥാടകര്‍ ത്രിവേണി സംഗമത്തിൽ നടത്തും. 22 കോടി തീര്‍ഥാടകര്‍ കുംഭമേളയ്ക്കെത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്. ഏറ്റവും വലിയ ഗതാഗത സംവിധാനം, ജനത്തിരക്ക് നിയന്ത്രണം,...

തോന്നും പോലെ ഉപേക്ഷിക്കാൻ ഇനി പറ്റില്ല

വിവാഹമോചനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ സ്വീകരിച്ച് കേന്ദ്ര ഗവൺമെന്റ്. NRI വിവാഹങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന അവസരത്തിലാണ് ഇത്തരമൊരു നീക്കം. ഭാര്യമാരെ ഉപേക്ഷിച്ചു മാറിയ 45 NRI കളുടെ പാസ്പോർട്ട് റദ്ദാക്കിക്കൊണ്ടാണ് നടപടികളുടെ തുടക്കമായത്. കേന്ദ്രമന്ത്രി മേനകാ ഗാന്ധി തന്നെയാണ് വാർത്ത പുറത്തുവിട്ടതും....

കേരളത്തിൽ കർഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം ഇല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ .

കർഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. സംസ്ഥാനത്ത് കടക്കെണിയെ തുടർന്ന് കര്‍ഷകര്‍ തുടര്‍ച്ചയായി ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.പ്രളയ ശേഷം സംസ്ഥാനത്ത് പതിനൊന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കര്‍ഷക സംഘടനകളുടെ കണക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കിയിൽ മാത്രം മൂന്ന്...

ലോക്സഭാ തെരഞ്ഞെടുപ്പ് :തിരുവനന്തപുരം മണ്ഡലത്തിൽ സി ദിവാകരൻ എംഎൽഎ .

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാല് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി സിപിഐ. തിരുവനന്തപുരം മണ്ഡലത്തിൽ സി ദിവാകരൻ എംഎൽഎ മത്സരിക്കും. തൃശ്ശൂരിൽ രാജാജി മാത്യു തോമസും മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും വയനാട്ടിൽ പിപി സുനീറും മത്സരിക്കുമെന്നാണ് ധാരണ. രണ്ട് സിറ്റിംഗ് എംഎൽഎമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് തിരുവനന്തപുരത്ത് ചേര്‍ന്ന...

സംസ്ഥാനത്ത് അടുത്ത ആഴ്ച ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ചൂട് കൂടി സംസ്ഥാനത്ത് അടുത്ത ആഴ്ച ഉഷ്ണതരംഗം വരെ ഉണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മലബാർ മേഖലയിലാണ് ചൂട് ഏറ്റവും ശക്തമാവുക. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കുന്നു. കോഴിക്കോടാണ് നിലവിൽ താപനിലയിലെ വർധനവിൽ മുന്നിൽ. മൂന്ന് ദിവസം...

കാസര്‍കോട് ഇരട്ടക്കൊലപാതകം : ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കാസര്‍കോട് ഇരട്ടക്കൊലപാതകക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആദ്യം അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസ് കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് നാളെ അപേക്ഷ നല്‍കും.അതേസമയം കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ല. സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് അവരുടെ...

കാസർകോട് സ്ത്രീയെയും പുരുഷനെയും കലുങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസർകോട് മുള്ളേരിയക്ക് അടുത്ത് പള്ളഞ്ചിയിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം സ്വദേശികളായ തങ്കമ്മയെയും തങ്കച്ചനെയുമാണ് കലുങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസർകോട് കുറ്റിക്കോൽ ചാടകത്ത് വാടകക്ക് താമസിക്കുന്നവരാണിവർ. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതതാണെന്നാണ് പ്രാഥമിക വിവരം. വാടക വീടിനടുത്തെ റോഡിനടിയിലെ കലുങ്കിൽ നിന്നാണ് മൃതദേഹങ്ങൾ...

Latest News

Most Read