Home News

News

News from all over the world ,Current affairs,political news,political views, kerala news,national ,international news

ഇന്ന് നടതുറക്കാനിരിക്കേ ദുരിതക്കയത്തിലായി അയ്യപ്പന്മാര്‍.

ശബരിമലയില്‍ ഇന്ന് നടതുറക്കാനിരിക്കേ ദുരിതക്കയത്തിലായി അയ്യപ്പന്മാര്‍. പമ്പാ ഗണപതിക്ഷേത്രത്തിന് മുന്നില്‍ വിരി വെയ്ക്കാന്‍ അനുവദിക്കാതെ ഇരുനൂറിലധികം പേരെ പോലീസ് നിര്‍ബ്ബന്ധിതമായി ഒഴിപ്പിച്ചു. ഇവരോട് ഉടന്‍ മണല്‍പ്പുറത്തേക്ക് മടങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. മാറാന്‍ തയ്യാറാകാതെ ഭജനം തുടങ്ങിയ ഇവരെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്. അഞ്ചു ദിവസം...

പോലീസ് സേനയ്ക്ക് തന്നെ അപമാനമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം: അനി വർഗ്ഗീസ്.

തിരുവനന്തപുരം: പോലീസ് സേനയ്ക്ക് തന്നെ അപമാനമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് സംസ്ഥാന ഡി.ജി.പി യോട് ആവശ്യപെട്ടു. പരാതി നല്കി അഞ്ച് മാസം കഴിഞ്ഞിട്ടും മൊഴി പോലും രേഖപെടുത്താത്ത പോലീസ് നടപടി സമഗ്രമായി അന്വേഷിച്ച് നീതി നടപ്പിലാക്കി കൊടുക്കണമെന്ന് കഴിഞ്ഞ...

തൃപ്തി ദേശായിക്കുംകൂട്ടർക്കും പമ്പയിലേക്കെത്തണമെങ്കിൽ പൊലീസ് വാഹനം തന്നെയാണ് രക്ഷ.

ശബരിലമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവും ആക്‌ടിവിസ്‌റ്റുമായ തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതോടെ പ്രശ്‌നങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്. നാമജപവും പ്രതിഷേധവുമായി നൂറുകണക്കിന് ഭക്തരാണ് ഇപ്പോൽ ശബരിമലയ്ക്ക് പുറത്ത് കൂടിയിരിക്കുന്നത്.യാത്രാസൗകര്യം ഒരുക്കാതെ ടാക്‌സി ജീവനക്കാർ നിൽക്കുമ്പോൾ ഇനി തൃപ്‌തിക്കും കൂട്ടർക്കും പമ്പയിലേക്കെത്തണമെങ്കിൽ പൊലീസ് വാഹനം തന്നെയാണ് രക്ഷ....

ശബരിമലയില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ

പത്തനംതിട്ട: മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് തുറക്കാനിരിക്കെ ഇന്ന് അർധരാത്രി മുതൽ ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബര്‍ 22 വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുക. ജില്ലാ കലക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തീർത്ഥാടകർക്കും വാഹനങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ട് തവണ നട...

ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വംബോർഡ് സാവകാശഹർജി നൽകാൻ സാധ്യത.

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വംബോർഡ് സാവകാശഹർജി നൽകാൻ സാധ്യത. നാളെ മണ്ഡല-മകരവിളക്ക് കാലത്തിനായി നട തുറക്കുമ്പോൾ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ ദേവസ്വംബോർഡ് യോഗം തിരുവനന്തപുരത്ത് യോഗം ചേരുകയാണ്. നേരത്തേ തന്ത്രി, രാജകുടുംബാംഗങ്ങളുമായുള്ള ചർച്ചയ്ക്കിടെ ദേവസ്വംബോർഡിന് സാവകാശഹർജി നൽകാൻ അവകാശമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാരിന്...

പരാതി നല്കി അഞ്ച് മാസം കഴിഞ്ഞിട്ടും മൊഴി പോലും രേഖപെടുത്താത്തപോലീസ്

എടത്വാ: വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി ഒടുവിൽ നീതി തേടി സംസ്ഥാന മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കി. കഴിഞ്ഞ ഏഴ് വർഷമായി ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ 2018 ജൂൺ മാസം 23 ന് തനിക്ക് നേരിട്ട ശാരീരിക മാനസീക പീഢനം എടത്വാ പോലീസിൽ അറിയിച്ചിട്ട് അഞ്ച് മാസം...

മറയൂരിലെ ഫേസ്ബുക്ക് പ്രേമത്തിന്റെ കഥ

ഫേസ്ബുക്ക് കുടുംബജീവിതത്തില്‍ വില്ലനാകുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലത്ത് കഴിഞ്ഞദിവസം ഫേസ്ബുക്ക് കാമുകന്‍ കാമുകിയുടെ അമ്മയെ കുത്തിക്കൊന്നിരുന്നു. അതിനുപിന്നാലെ ഇടുക്കി മറയൂരില്‍ നിന്നു വരുന്ന വാര്‍ത്ത അതിലും ഭീകരമാണ്.കാമുകീ കാമുകന്മാര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരണം കാമുകിയുടെ കൈപിടിക്കാന്‍ തയാറായില്ല. ഭര്‍തൃമതിയും...

അമ്മായിയച്ഛനെ മരുമകന് അടിച്ചുകൊന്നു

കൊട്ടാരക്കര: വിവാഹം കഴിഞ്ഞ് ആദ്യമായി വീട്ടിലെത്തിയ മകളെയും മരുമനെയും മദ്യ ലഹരിയിൽ അസഭ്യം പറഞ്ഞ അമ്മായിയച്ഛനെ മരുമകന് അടിച്ചുകൊന്നു. കൊട്ടാരക്കരയിൽ കഴിഞ്ഞദിവസം ആറുമണിയോടെയാണ് സംഭവം ഉണ്ടായത്. 70കാരനായ സഹദേവനെയാണ് മകളുടെ ഭർത്താവ് സുകുമാരൻ കൊലപ്പെടുത്തിയത്, വിവഹത്തിന് ശേഷം ആദ്യമായാണ് ഇരുവരും വീട്ടിലെത്തുന്നത്. എന്നാൽ മദ്യപിച്ചെത്തിയ സഹദേവൻ ഇവരെ അസഭ്യം...

അസാന്മാർഗിക വ്യാപാരതന്ത്രം – കൊല്ലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരെ സുപ്രധാന വിധി!

കൊല്ലത്തെ പ്രമുഖ ആശുപത്രിയിൽ (ശങ്കേഴ്സ്) ആൻജിയോപ്ലാസ്റ്റി ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരുന്ന കെ. രാമചന്ദ്രൻ നായർ @ കെ.ആർ.സി.നായർ (റിട്ട പ്രിൻസിപ്പൽ, ദേവസ്വം ബോർഡ് കോളേജുകൾ) 17-06-2012 ൽ ആശുപത്രിയിൽ വെച്ച് പുലർച്ചെ നാല് മണിയോടെ മരണപ്പെട്ടതാണ്. തുടർന്ന് അതിരാവിലെ തന്നെ കംപ്യുട്ടർ പ്രിന്റിൽ ഉള്ള 12891 രൂപയുടെ ഒരു...

വ്യാജ പോലീസിനെ കുടുക്കിയത് മുഖ്യപ്രതിയുടെ മകനും കൂട്ടുകാരനും

കോട്ടയം: പോലീസ് ചമഞ്ഞ് വ്യാജ റിക്രൂട്ടിംഗ് നടത്തിയതിന് അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി. ഷൈമോൻ (40), മൂലേടം കുന്നന്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെയാണ് ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ വാങ്ങി...

Latest News

Most Read