Home News

News

News from all over the world ,Current affairs,political news,political views, kerala news,national ,international news

പട്ടാള കാന്റീനിൽനിന്ന് വാങ്ങുന്ന മദ്യം മറിച്ചുവിൽക്കുന്നവർക്കെതിരെ കർശന നടപടി

  പട്ടാള കാന്റീനിൽനിന്ന് വാങ്ങുന്ന മദ്യം മറിച്ചുവിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മുന്നറിയിപ്പ്. ഇതുൾപ്പെടെ അഴിമതി തടയാൻ ലക്ഷ്യമിട്ടുള്ള 37 നിർദ്ദേശങ്ങളാണ് ജനറൽ റാവത്ത് സേനാംഗങ്ങൾക്കു നൽകിയിരിക്കുന്നത്. സേനയിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച പരാതികൾ കണക്കിലെടുത്താണ് ഇത്തരത്തിലുള്ള നടപടികൾക്ക് തുടക്കം. വിരമിച്ച ഓഫിസർമാരെ...

കുമ്പസാരരഹസ്യം;ഫാ.ജോബ് മാത്യു കീഴടങ്ങി.

കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ഓർത്തഡോക്സ് സഭയിലെ ഒരു വൈദികൻ കീഴടങ്ങി. കേസിലെ രണ്ടാം പ്രതിയായ ഫാ.ജോബ് മാത്യുവാണ് അന്വേഷണചുമതലയുള്ള ഡിവൈഎസ്പി ജോസി കെ ചെറിയാന് മുൻപിൽ കീഴടങ്ങിയത്.കൊല്ലം ഡിവൈഎസ്പി ഓഫീസിലെത്തിയാണ് വൈദികൻ കീഴടങ്ങിയത്. പ്രതികളായ മൂന്നു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ...

ഫോര്‍മലിന്‍ കണ്ടെത്തിയതിനെ തുടർന്ന് മീൻ ഇറക്കുമതി നിർത്തിവച്ചു

രാസപരിശോധനയില്‍ മീനില്‍ ഫോര്‍മലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്ത 10 ദിവസത്തേക്ക് സംസ്ഥാനത്തേക്കുള്ള മീന്‍ ഇറക്കുമതി അസം സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ആന്ധ്രയില്‍ നിന്ന് ഇറക്കുമതി ചെയ്ത മീനിലാണ് ഫോര്‍മലിന്‍ കണ്ടെത്തിയത്. കേരളത്തില്‍ ഫോര്‍മലിന്‍ കലര്‍ത്തിയ മീന്‍ കണ്ടെത്തിയത് വാര്‍ത്തയായപ്പോള്‍ തന്നെ മീന്‍ പരിശോധനയ്ക്ക് അയച്ചിരുന്നുവെന്നും ഫലം ഇപ്പോഴാണ് വന്നതെന്നും ആരോഗ്യ...

മുംബൈയിൽ കനത്ത മഴയിൽ ട്രെയിനുകളിൽ കുടുങ്ങിയത്‌ 2000 പേർ

  ശക്തമായ മഴയെത്തുടർന്ന് ഗുജറാത്തിൽ നിന്നു മുംബൈയിലേക്ക് വരുന്ന മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസ്, വഡോദര എക്സ്പ്രസ് ട്രെയിനുകളിൽ കുടുങ്ങിയ രണ്ടായിരം യാത്രക്കാരെ രക്ഷിച്ചത് ദേശീയ ദുരന്ത നിവാരണ സേന. നാലസൊപാര-വസായ് സ്റ്റേഷനുകൾക്കിടയിൽ കുടുങ്ങിയ യാത്രക്കാരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിനിൽ നിന്ന് പുറത്തെത്തിച്ചത്. ദുരന്തനിവാരണസേന, പൊലീസ്, അഗ്നിശമനസേന എന്നിവർ...

കൂട്ടമരണം ആത്മഹത്യ തന്നെയെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

  ദില്ലി: ബുരാരിയിലെ കൂട്ടമരണം ആത്മഹത്യ തന്നെയെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പത്ത് പേരുടെ റിപ്പോർട്ടാണ് പുറത്ത് വന്നത്. എന്നാല്‍ മുതിർന്ന അംഗം നാരായണി ദേവിയുടെ മരണകാരണത്തിൽ വ്യക്തതയില്ല. ഇവരുടെ മരണകാരണം സംബന്ധിച്ച് ഡോക്ടർമാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ദില്ലിയിലെ ബുരാരിയിലെ 11 അംഗ കുടുംബത്തിന്‍റെ കൂട്ടമരണം തീരുമാനിച്ചുറപ്പിച്ച കൂട്ട ആത്മഹത്യയെന്ന്...

നിർഭയ കേസിൽപ്രതികൾക്ക് വധശിക്ഷ ;സുപ്രീം കോടതി

രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസിൽ പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്. ശിക്ഷ പുന:പരിശോധിക്കാൻ തക്ക കാരണങ്ങൾ ഒന്നും തന്നെ ചൂണ്ടിക്കാട്ടാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. വിധിയിൽ...

ഇന്ത്യന്‍ കമ്പനികളിൽ ജി‌ഡി‌പി‌ആറിന്‍റെ സാന്നിധ്യവും സ്വാധീനവും;എന്താണ് ജിഡിപിആര്‍?

ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയും എന്നത് പ്രധാനമാണ്, പ്രത്യേകിച്ചും ഡിജിറ്റല്‍ കാലഘട്ടത്തില്‍ ആഗോള തലത്തില്‍ സമ്പദ്‌വ്യവസ്ഥകളെ മുന്നോട്ടു നയിക്കുന്നതിനുള്ള ചാലകശക്തിയായി ഡാറ്റ പ്രവര്‍ത്തിക്കുമ്പോള്‍. 2018 മെയ് 25-ന്, പൂര്‍ണ്ണമായ പ്രഭാവത്തോടെ ജിഡിപിആര്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ ഇതിന് നേതൃത്വം നല്‍കി. അത് യൂറോപ്യന്‍ യൂണിയനിലുടനീളം ഡാറ്റ സംരക്ഷിത...

രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലേക്ക്

  ബാങ്കോക്ക്: വടക്കന്‍ തായ്‍ലന്റിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ ടീമിലെ ഒരു കുട്ടിയെ കൂടി രക്ഷപ്പെടുത്തി. ഇതോടെ പുറത്തെത്തിയവരുടെ എണ്ണം 11 ആയി. ഒരു കുട്ടികളും പരിശീലകനുമാണ് ഇനി ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ട രക്ഷാപ്രവർത്തനം തുടരുകയാണ്. എല്ലാവരെയും ഇന്ന് തന്നെ പുറത്തെത്തിക്കാനാകുമെന്നാണ്...

വീട്ടുജോലി വാഗ്ദാനം ചെയ്ത്വിദേശത്തുകൊണ്ടുപോയി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി

ജോലി വാഗ്ദാനം ചെയ്ത ശേഷം യുവതിയെ വിദേശത്തേക്ക് കടത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന് കൊല്ലം സ്വദേശിനിയുടെ പരാതി. മസ്കറ്റിലെത്തിയ യുവതിയെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. 2015 ലാണ് കൊല്ലം കാ‍ഞ്ഞാവെളി സ്വദേശിയായ യുവതിയെ ഒമാനിലേക്ക് ഇവരുടെ ബന്ധുവായ സ്ത്രീ കൊണ്ട് പോകുന്നത്....

ആചാരങ്ങളുടെ പേരിൽ സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ ആർക്കും അധികാരമില്ലെന്ന് സിപ്രീം കോടതി

ഡൽഹി: ചേലാകർമ്മം വിലക്കണമെന്ന് സുപ്രിം കോടതി. മതപരമായ ആചാരങ്ങളുടെ പേരിൽ സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ ആർക്കും അധികാരമില്ലെന്ന് സിപ്രീം കോടതി പറഞ്ഞു. വിശ്വാസങ്ങളുടെ പേരിൽ സ്ത്രീയുടെ ശരീരഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് അനുവദിക്കാനകിലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചേലകർമം അനുശാസിക്കുന്ന മതാചാരങ്ങൾ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ 25ആം...

Latest News

Most Read