technology

കൊച്ചി ടെക്നോ സിറ്റി അടുത്തമാസം

പിറവം ടെക്നോ ലോ‍ഡ്ജുമായിച്ചേ‍ന്ന് കൊച്ചി എച്ച്എംടി ഇൻഡസ്ട്രീസിലാണ് ടെക്നോ സിറ്റി അടുത്തമാസം മുതൽ പ്രവ‍‍ര്‍ത്തനം ആരംഭിക്കുന്നത്. ഐടി,മാനുഫാക്ചറിങ് സ്റ്റാർട്ടപ്പുകൾക്കാണ് ഇവിടെ മുൻതൂക്കം.സ്റ്റാ‍‍‍‍ര്‍ട്ടപ്പ് സംരംഭക‍ര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരു കുടക്കീഴിൽ
ടെക്നോസിറ്റിയിൽ ലഭിക്കും എന്നതാണ് പ്രധാന സവിശേഷത. കേരള സ്റ്റാ‍ര്‍‍ട്ടപ്പ് മിഷൻ, നാസ്കോം തുടങ്ങിയവയുടെ പിന്തുണയും ലഭിക്കും.

കൊച്ചി: കേരളത്തിലെ സാറ്റാ‍ര്‍ട്ടപ്പ് സംരംഭക‍ര്‍ക്ക് കരുത്തേകാനും ദിശാബോധം നൽകാനും ഒരു സ്ഥാപനം കൂടി ഉടലെടുക്കുകയാണ്. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻറെ(കെഎസ്എസ്ഐഎ) സ്റ്റാ‍‍‍ര്‍ട്ടപ്പ് പദ്ധതിയായ ടെക്നോ സിറ്റിയാണ് നവസംരംഭക‍‍‍ര്‍ക്കായി കൊച്ചിയിൽ ഒരുങ്ങുന്നത്.

പിറവം ടെക്നോ ലോ‍ഡ്ജുമായിച്ചേ‍ന്ന് കൊച്ചി എച്ച്എംടി ഇൻഡസ്ട്രീസിലാണ് ടെക്നോ സിറ്റി അടുത്തമാസം മുതൽ പ്രവ‍‍ര്‍ത്തനം ആരംഭിക്കുന്നത്. ഐടി,മാനുഫാക്ചറിങ് സ്റ്റാർട്ടപ്പുകൾക്കാണ് ഇവിടെ മുൻതൂക്കം.

സ്റ്റാ‍‍‍‍ര്‍ട്ടപ്പ് സംരംഭക‍ര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരു കുടക്കീഴിൽ
ടെക്നോസിറ്റിയിൽ ലഭിക്കും എന്നതാണ് പ്രധാന സവിശേഷത. കേരള സ്റ്റാ‍ര്‍‍ട്ടപ്പ് മിഷൻ, നാസ്കോം തുടങ്ങിയവയുടെ പിന്തുണയും ലഭിക്കും.

നൂതന ആശയങ്ങളുമായി എത്തുന്നവ‍ര്‍ക്ക് ആശയങ്ങളെ ഉത്പന്നമോ സേവനങ്ങളോ ആയി വള‍ര്‍ത്തുന്നതിന് പരിചയ സമ്പന്നരായ അംഗങ്ങളെ ഉൾപ്പെടുത്താനും അവസരം ഉണ്ടായിരിക്കും.
മുൻ നിര സംരംഭകരും വ്യവസായികളും ഒക്കെയായി ആശയ വിനിമയം നടത്താനുള്ള സൗകര്യങ്ങളും ടെക്നോസിറ്റിയിൽ ലഭ്യമാണ്.

പ്രാരംഭ മൂലധനം സമാഹരിക്കുന്നതിനും മറ്റുമായി വിവിധ പിച്ചിങ് സെക്ഷനുകളും ഉണ്ടായിരിക്കും.തദ്ദേശീയരായ നിക്ഷേപകര്‍ക്ക് സ്റ്റാ‍‍ര്‍ട്ടപ്പ് കമ്പനിയിൽ മുതൽ മുടക്കാനുള്ള അവസരവും ഉണ്ട്. കമ്പനികളുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി കെഎസ്എസ്ഐഎ ജനറല്‍ സെക്രട്ടറി എ നിസാറുദ്ധീൻ അറിയിച്ചു.വിവരങ്ങൾക്ക് 0484 2953768, 9447710078

ഓൺലൈൻ ടീച്ചറാകാൻ “ഡിജിറ്റൽ സിറ്റിസൺ” ശില്പശാല

Digital Citizenship Training, VUP
www.oeru.org/LiDA

സ്വതന്ത്ര സൗജന്യ പാഠഭാഗങ്ങൾ ആസ്‌പദമാക്കി, ഡിജിറ്റൽ സിറ്റിസൺ സൗജന്യ വിശദീകരണയോഗം ഈ വരുന്ന ശനിയാഴ്ച 26 ന്, ഉച്ചതിരിഞ്ഞു 3 മണിക്ക്, മലനാട് വിർച്വൽ യൂണിവേഴ്‌സിറ്റി പ്രോഗ്രാം ഭാഗമായി മലനാട് ടിവി സ്റ്റുഡിയോയിൽ നടത്തുന്നു. യുനെസ്കോയുടെ സുസ്ഥിര വികസന സ്ത്രീ ശാക്തീകരണ പരിപാടിയാണ് ഇത്.

  • ജോലി തേടുന്നവർക്ക്, ഇന്റർവ്യൂവിൽ വിജയിക്കാൻ ഈ സർട്ടിഫിക്കറ്റ് ഉപകരിക്കും.
  • സുരക്ഷിതമായി കംപ്യുട്ടർ ഉപയോഗിക്കാൻ അറിയും എന്നതിന് തെളിവായി, അന്തർദേശീയ കമ്പനികൾ ഈ സർട്ടിഫിക്കറ്റ് സ്വീകരിക്കും.
  • ഉന്നത വിദ്യാഭ്യാസം നേടാനായി വിദേശങ്ങളിൽ ചെല്ലുമ്പോൾ, ഈ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പ്രത്യേക പരിഗണന ലഭിക്കും.

ജോലിയെടുക്കുന്നവരുടെ അജ്ഞത മൂലം കമ്പനിയുടെ ഏറ്റവും വലിയ സമ്പത്തായ വിവരശേഖരം (Big Data) കേടാവുകയില്ലെന്നും, ജോലിക്കാരുടെ അറിവില്ലായ്‌മ മൂലം നഷ്ടപ്പെടുകയില്ലെന്നും കമ്പനിയ്ക്കു വിശ്വാസം നൽകുന്ന ഈ പഠന പരിപാടിയിൽ, കംപ്യുട്ടർ ഉപയോഗിച്ച് ജോലി ചെയ്യുന്ന, ഏതൊരാൾക്കും പങ്കെടുക്കാം.

ഈ സർട്ടിഫിക്കറ്റ് നേടിയവരെ മാത്രമേ മലനാട് വിർച്വൽ യൂണിവേഴ്‌സിറ്റി തുടങ്ങുന്ന  ഇ-ലേർണേഴ്‌സ് ഹബ്ബുകളിൽ ജോലി ചെയ്യുവാനും, പഠിക്കുവാനും, പഠിപ്പിക്കുവാനും, ബിസിനസ് ചെയ്യുവാനും അനുവദിക്കുകയുള്ളൂ.

സൗജന്യ ശില്പശാലയിലേയ്ക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ, ഫോൺ: 6282260057
Sebastian Panakal, Facilitator, Open Educational Resources University.

Wikipedia’s Employment Workshop by Malanadu Virtual University Program

CSR project of Malanadu TV
     Malanadu TV’s 8th Birthday Gift to Kerala

Virtual University Program of Malanadu News offer hand-holding to start e-Learners’ Hubs in Kerala. Women groups, can run these Common Service Centers, as working partners.

The Channel is implementing UNESCO’s Sustainable Development Goals with the help of WikiEducators (Wikipedia, UNESCO), Hello Little World Skypers and Academic Volunteers International.

e-Learners’ Hubs shall fill in the blanks left by Smart Classrooms at schools – Hubs double as After School Smarter Classrooms.

Channel plans to announce her ambitious Women Empowerment Skill India Project, on 15 November, her 8th birthday. Malanadu is setting up e-Learners’ Hubs, from where women can work online, doing data entry to programming robots, and virtual secretary to digital freelancer.

Wiki Facilitator and Global Teacher Award Winner Sebastian Panakal will mentor women groups to run or individual woman to work at e-Learners’ Hubs.

Student Teachers of Malanadu have already begun,. These women are into regular video conferencing with peers abroad to master online business and service skills. These Momtrepreneurs are excited about the opportunities they court.

  • A middle aged mother is keen to demonstrate cooking online!
  • A young go getter wants her own facebook page to show and sell her Birthday Cakes.
  • A teenager is preparing herself to be a music teacher for her peers in London!

Age or stage do not matter for employment at e-Learners’ Hubs. Senior Citizens at Seniors’ homes in America is already coaching communicative English to school students.

Candidates looking for work (and individuals who need training to work) at e-Learners’ Hubs can attend a FREE WORKSHOP at Malanadu on Saturday 26 October, 3 pm.

Call 6282260057 to register

വരുന്നു കേരളത്തിന്റെ സ്വന്തം ലാപ് ടോപ് ആയ കൊക്കോണിക്സ്‌

മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്‍റെ പഴയ പ്രിന്‍റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാല ഇന്ന് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയായി മാറിക്കഴിഞ്ഞു എന്ന് മുഖ്യമന്ത്രി . കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ ആയ കൊക്കോണിക്സ്‌ ആണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിയിക്കൊണ്ടിരിക്കുന്നത്. “ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്സ്‌ മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച മാതൃക”, എന്നാണ് കേരളത്തിന്‍റെ ഈ പരീക്ഷണത്തെ ഇന്‍റെലിന്‍റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്.

ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട്‌ അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. ഉത്‌പാദനത്തിലും വിലപനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്സ്‌ കേന്ദ്രികരിക്കുന്നത്, പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്.

മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്റെ സ്വന്തം ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു ..

മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണുകള്‍- ചെന്നൈയില്‍ ഉല്‍പ്പാദനം ആരംഭിച്ചു 

രാജ്യത്തെ മൊബൈല്‍ നിര്‍മാണ മേഖലിയല്‍ പുത്തന്‍ ഉണര്‍വു നല്‍കി ബഹുരാഷ്ട്ര മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ആപ്പില്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചു.വൈകാതെ കൈയിലെത്തും, മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണുകള്‍- ചെന്നൈയില്‍ ഉല്‍പ്പാദനം ആരംഭിച്ചു    ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലാണ് ആപ്പിള്‍ ഫാക്ടറിയുള്ളത്.

ചെന്നൈ: രാജ്യത്തെ മൊബൈല്‍ നിര്‍മാണ മേഖലിയല്‍ പുത്തന്‍ ഉണര്‍വു നല്‍കി ബഹുരാഷ്ട്ര മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ആപ്പില്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത് ഐഫോണ്‍ എക്‌സ് ആറിന്റ ഉല്‍പ്പാദനമാണ് ചെന്നൈയില്‍ ആരംഭിച്ചത്. ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലാണ് ആപ്പിള്‍ ഫാക്ടറിയുള്ളത്. ഉല്‍പ്പാദനം കൂടി ഇന്ത്യയിലേക്കു മാറ്റുന്നത് അടുത്ത വിപണിയായി ഇന്ത്യയെ ആപ്പിള്‍ ലക്ഷ്യമിടുന്നു എന്നതിന്റെ സൂചനയാണ്. തായ്‌വാനീസ് മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോന് ആണ് നിര്‍മാണ ചുമതല. ഇന്ത്യയില്‍ നിര്‍മാണം വൈകാതെ ആരംഭിക്കുമെന്ന് നേരത്തെ കമ്പനി ചെയര്‍മാന്‍ ടെറി ഗോ വ്യക്തമാക്കിയിരുന്നു. Also Read – സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗര്‍ കോണ്‍ഗ്രസ് വിട്ടു- പാര്‍ട്ടിയില്‍ ഞെട്ടല്‍ നിലവില്‍ 44900 രൂപയ്ക്കാണ് ഐഫോണ്‍ എക്‌സ് ആര്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നത്. ബൈ ബാക്ക് ഓഫറും നല്‍കുന്നുണ്ട്. അതിനിടെ, ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വൈകാതെ ഇന്ത്യയില്‍ അവരുടെ തന്നെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നു വാങ്ങാനും വഴിയൊരുങ്ങുന്നുണ്ട്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്‌കരണ നയങ്ങളാണ് ആപ്പിള്‍ അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഓഫ്് ലൈന്‍ ഷോപ്പുകള്‍ ആരംഭിക്കുന്നതിന് മുമ്പെ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ തുറക്കാനുള്ള വഴിയൊരുക്കിയത്. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ വ്യാപാര രംഗത്ത് നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങളാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. പുതിയ നയപ്രകാരം വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പെ ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കാം. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയ്ക്ക പുറമേ, ഡിജിറ്റല്‍ മേഖല, ഉത്പാദന മേഖല എന്നിവയിലെ വ്യവസ്ഥകളാണ് ലഘൂകരിച്ചത്.

ബി.എസ്.എന്‍.എല്‍ 4ജി ആക്കുന്നു

ബി.എസ്.എന്‍.എല്‍ 4ജി സൗകര്യം വ്യാപകമാക്കുന്നു. വോള്‍ട്ട് സംവിധാനവും ഇതോടൊപ്പം ലഭ്യമാകും. 4ജി സംവിധാനം വ്യാപകമാകുന്നതോടെ നഷ്ടത്തിലോടുന്ന ബി.എസ്.എന്‍.എല്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. രാജ്യത്തുടനീളം ബി.എസ്.എന്‍.എല്‍ 4ജി നെറ്റ്‌വര്‍ക്ക് കൊണ്ടുവരാനാണ് ഒരുക്കം. 3ജി നെറ്റ്‌വര്‍ക്കുകള്‍ക്ക് പകരം 4ജി അവതരിപ്പിക്കുമെന്ന് ടെലികോം ഓപ്പറേറ്റര്‍ അറിയിച്ചു. ചില സര്‍ക്കിളുകളില്‍ 4ജിലേക്ക് നെറ്റ് വര്‍ക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുക്കങ്ങള്‍ പൂര്‍ത്തിയായാല്‍ എല്ലാ ഉപയോക്താക്കളും 4ജി സിമ്മിലേക്ക് അപ് ഗ്രേഡ് ചെയ്യേണ്ടതായുണ്ട്. ഇതിനായി സൗജന്യ 4ജി സിം കാര്‍ഡ് നല്‍കും.

രാജ്യം 5ജി യിലേക്ക്.സ്പെക്ട്രം വിതരണം ചെയ്തു

രാജ്യം 5 ജി നെറ്റ്‍വര്‍ക്കിലേക്ക് ചുവടു വയ്ക്കുന്നതിന്‍റെ ഭാഗമായി ടെലികോം വകുപ്പ് ടെലികോം കമ്പനികള്‍ക്ക് സ്പെക്ട്രം വിതരണം ചെയ്തതായി സൂചന. 2020-21ഓടെ രാജ്യത്ത് 5 ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയേക്കും. അതിനു മുന്നോടിയായി ഗ്രാമപ്രദേശങ്ങളിൽ 4 ജി സേവനങ്ങൾ എത്തിച്ചേക്കും
ന്യുഡൽഹി : രാജ്യം 5 ജി നെറ്റ്‍വര്‍ക്കിലേക്ക് ചുവടു വയ്ക്കുന്നതിന്‍റെ ഭാഗമായി ടെലികോം വകുപ്പ് ടെലികോം കമ്പനികള്‍ക്ക് സ്പെക്ട്രം വിതരണം ചെയ്തതായി സൂചന. 2020-21ഓടെ രാജ്യത്ത് 5 ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയേക്കും. അതിനു മുന്നോടിയായി ഗ്രാമപ്രദേശങ്ങളിൽ 4 ജി സേവനങ്ങൾ എത്തിച്ചേക്കും

ഗ്രാമ പ്രദേശങ്ങളില്‍ 4 ജി സേവനങ്ങള്‍ ലഭ്യമാക്കും

രാജ്യത്ത് 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു മുന്നോടിയായി ഗ്രാമപ്രദേശങ്ങളില്‍ 4 ജി സേവനം എത്തിക്കാന്‍ തയ്യാറെടുക്കുകയാണ് ടെലികോം വകുപ്പ്. ഏതാനും വർഷങ്ങൾക്കുള്ളിൽ 40,000 വില്ലേജുകളില്‍ 4 ജി സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗ്രാമ പ്രദേശങ്ങളില്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമാകാന്‍ നോക്കിയ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ടെലികോം കമ്പനികളുടെ ഗ്രാമ പ്രദേശങ്ങളിലെ 4 ജി നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട സപ്ലൈ ഡീലുകള്‍ ഏറ്റെടുക്കാനാണ് കമ്പനി താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനായി നോക്കിയ ടെലികോം കമ്പനികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. എല്ലാ ടെലികോം കമ്പനികളും
വരുമാനം വര്‍ധിപ്പിച്ച് ഉപഭോക്തൃ നിര വിപുലപ്പെടുത്താന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍.

3ജി സേവന ഉപഭോക്താക്കളോട് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ നിര്‍ദേശിച്ച് ടെലികോം കമ്പനിയായ എയര്‍ടെല്‍ ഹരിയാനയില്‍ അടുത്തിടെ 3 ജി സേവനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. വോയിസ് സേവനങ്ങള്‍ മാത്രമാണ് 3 ജി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ കമ്പനി ലഭ്യമാക്കുന്നത്.

ജിയോ ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത ; വോയിസ് കോളുകള്‍ക്ക് പണം ഉടന്‍ ഈടാക്കില്ല

വോയിസ് കോളുകള്‍ക്ക് ജിയോ ഇനിമുതല്‍ പണം ഈടാക്കും എന്ന വാര്‍ത്ത ഉപയോക്തക്കളില്‍ നിരാശ പടര്‍ത്തിയിരുന്നു. എന്നാല്‍ ഉടന്‍ കോളുകള്‍ക്ക് പണം ഈടാക്കി തുടങ്ങില്ല എന്നാണ് ജിയോ വ്യക്തമാക്കുന്നത്. നിലവിലുള്ള ജിയോ പ്ലാന്‍ അവസാനിക്കുന്നത് വരെ വോയിസ് കോള്‍ ഉപയോക്തക്കള്‍ക്ക് സൗജന്യമയി ലഭിക്കും. ബുധനാഴ്ച വരെയുള്ള റീചാര്‍ജുകളിലാണ് ഈ ആനുകൂല്യം ഉണ്ടാവുക. റീചാര്‍ജിന്റെ കാലാവധി അവസാനിച്ചാല്‍ അടുത്ത റീചാര്‍ജ് മുതല്‍ ഔട്ട്ഗോയിംഗ് വോയിസ് കോളുകള്‍ക്ക് മിനിറ്റിന് ആറു പൈസ ജിയോ ഈടാക്കും. ജിയോ ടു ജിയോ കോളുകള്‍ സൗജന്യമായിരിക്കും.

7999 രൂപക്ക് ഡ്യുവല്‍ റിയര്‍ ക്യാമറയുള്ള റെഡ്മി 8

രു എക്കണോമി സ്മാര്‍ട്ട്ഫോണിനെ കൂടി വിപണിയിലെത്തിച്ച് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ഷവോമി. ഷവോമി 8Aക്ക് പിന്നാലെ 8 സീരീസിലെ അടുത്ത സ്മാര്‍ട്ട്ഫോണായി റെഡ്മി 8നെ ഷവോമി വിപണിയിലെത്തിച്ചിരിക്കുന്നത്

വെറും 7999 രൂപക്ക് ഡ്യുവല്‍ റിയര്‍ ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കുകയാണ് ഷവോമി. ക്യാമറക്ക് കരുത്ത് പകരുന്നതാകട്ടെ സോണിയുടെ ഐഎംഎക്‌സ് 363 സെന്‍സറും. 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്.

3 ജിബി റാം വേരിയന്റിന് 7,999 രൂപയും, 4 ജിബി റാം പതിപ്പിന്, 8999 രൂപയുമാണ് ഇന്ത്യന്‍ വിപണിയിലെ വില. എന്നാല്‍ ആദ്യത്തെ 50 ലക്ഷം റെഡ്മി 8 ഓര്‍ഡറുകളില്‍ 4 ജിബി റാം പതിപ്പ് വെറും 7999 രൂപക്ക് ലഭിക്കും.

അയച്ച സന്ദേശങ്ങള്‍ താനേ അപ്രത്യക്ഷമാവും; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ടെലിഗ്രാം ആപ്പിലെ ഉപകാരപ്രദമായ ഫീച്ചറുകളിലൊന്നാണ് സെൽഫ് ഡിസ്ട്രക്റ്റിങ് ടൈമർ. ഒരാൾക്ക് അയച്ച സന്ദേശങ്ങൾ നിശ്ചിത സമയം കഴിഞ്ഞാൽ നീക്കം ചെയ്യപ്പെടും. ഇതിന് സമാനമായ ഡിസപ്പിയറിങ് മെസേജസ് എന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പും. നിശ്ചിത സമയത്തിനുള്ളിൽ അയച്ച എല്ലാ സന്ദേശങ്ങളും നീക്കം ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കും.ടെലിഗ്രാമിൽ പേഴ്സണൽ ചാറ്റുകളിൽ മാത്രമേ ഈ ടൈമർ സംവിധാനമുള്ളൂ. അതുപോലെ വാട്സാപ്പിൽ ഗ്രൂപ്പ് ചാറ്റിൽ മാത്രമേ ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ലഭ്യമാവൂ.ഈ ഫീച്ചർ നിലവിൽ വന്നുകഴിഞ്ഞാൽ ഗ്രൂപ്പിൽ വരുന്ന സന്ദേശങ്ങൾ എത്രനേരം പ്രദർശിപ്പിക്കണം എന്ന് ഗ്രൂപ്പ് അഡ്മിൻമാർക്ക് തീരുമാനിക്കാം. അഞ്ച് സെക്കന്റ് മുതൽ ഒരു മണിക്കൂർ നേരം വരെ സമയം നിശ്ചയിക്കാനുള്ള സൗകര്യമേ ഇപ്പോഴുള്ളൂ എന്ന് വാബീറ്റാ ഇൻഫോ എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നൂ. എന്നാൽ ഫീച്ചർ നിലവിൽ വരുന്നതോടെ കൂടുതൽ സമയം അനുവദിക്കാനും സാധ്യതയുണ്ട്.ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത് എങ്കിലും പേഴ്സണൽ ചാറ്റുകളിലും ഈ സൗകര്യം എത്തിയേക്കാം.വാട്സാപ്പ് സ്റ്റാറ്റസ് മറ്റ് ആപ്പുകളിലേക്ക് ഷെയർ ചെയ്യാനുള്ള സൗകര്യം അടുത്തിടെ ലഭ്യമാക്കിയിരുന്നു. ഇങ്ങനെ സുപ്രധാനമായ പല പുതിയ സൗകര്യങ്ങളും അവതരിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. വാട്സാപ്പ് സ്റ്റാറ്റസ് വഴിയുള്ള പരസ്യ വിതരണം അതിലൊന്നാണ്. ഇത് കൂടാതെ ഡാർക്ക് മോഡ് സൗകര്യവും താമസിയാതെ എത്തും.