international

ലോക സഞ്ചാരികൾക്കായി ഒരുങ്ങി ദുബായ് ;25 മത് ഷോപ്പിംഗ് ഫെസ്റ്റിവലിന് തിരി തെളിയാൻ ഇനി ദിവസങ്ങൾ മാത്രം

മനം കുളിർപ്പിക്കുന്ന ശീത കാലത്തു ലോക സഞ്ചാരികളെ ദുബായിലേക്ക് ആകർഷിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഈ മാസം 2019 ഡിസംബര്‍ 26-മുതൽ 2020 ഫെബ്രുവരി 1 വരെ ആണ് സംഘടിപ്പിക്കുന്നത് . . ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്‍റ് (ഡി.എഫ്.ആര്‍.ഇ) ആണ് ഷോപ്പിംഗ് ഉത്സവത്തിന്‍റെ സംഘാടകര്‍.ഫെസ്റ്റിവൽ ആദ്യം ആരംഭിച്ചത് 1996 ഫെബ്രുവരി 16 നാണു .ഇങ്ങനീ ഒരു മേളയെക്കുറിച്ചു ആദ്യ ആശയം സൃഷ്ഠിച്ചതു യൂ എ ഇ വൈസ് പ്രസിഡന്റ്ഉം പ്രധാനമന്ദ്രിഉം ദുബായ് ഭരണാധികാരിയയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആണ് .ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഒന്നിലതിതികം ലോക റെക്കോർഡുകൾ ദുബായിൽ സ്ഥാപിച്ചു .2001 ൽ ഏറ്റവും വലിയ ധൂപവർഗം,ഷോപ്പിംഗ് ബാഗ്‌സ് ,ബിരിയാണി പാത്രം എന്നിവ മേളയിൽ ഉണ്ടായിരുന്നു.
ഇരുപത്തിയഞ്ചാം പതിപ്പ് എല്ലാ അര്‍ത്ഥത്തിലും മികവുറ്റതാക്കാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകര്‍. പ്രശസ്തമായ ദുബായ് ഫ്രെയിമില്‍ നടന്ന ചടങ്ങില്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ കലണ്ടര്‍ അവതരിപ്പിച്ചു.

38 ദിവസം നീളുന്നതാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആഘോഷം. ലോകപ്രശസ്തരായ കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും വമ്ബിച്ച ആദായ വില്‍പനകളും കരിമരുന്ന് കലാ പ്രകടനവുമൊക്കെ ഇത്തവണ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട 12 മണിക്കൂര്‍ നീളുന്ന ഫ്‌ളാഷ് വില്‍പനയും ഉണ്ടാകും. മാള്‍ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്‍റര്‍ മിര്‍ദിഫ്, സിറ്റി സെന്‍റര്‍ ദെയ്റ, സിറ്റി സെന്‍റര്‍ മെയ്സെം, മൈ സിറ്റി സെന്‍റര്‍ ബര്‍ഷ എന്നിവിടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് 90 ശതമാനം വരെ വിലക്കിഴിവും, മറ്റ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളുടെ പാവലിയനുകളും മേളയിൽ ഉണ്ടാകും.ഓരോ രാജ്യത്തിന്റെയും സംസ്കാരവും പൈതൃ കവും നിറഞ്ഞു നിൽക്കുന്ന വസ്തുക്കൾ അവിടെ ഉണ്ടാകും.25 മത് ഷോപ്പിംഗ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടു സന്ദർശകർക്കായി ദാരാളം വിനോദ പരിപടികളും ഇവനറ്റുകളും വാഗ്‌ദാനം ചെയ്യുന്നു വിവിധ വിഭാഗകാർക്ക് ആയി നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയം; മാമാങ്കം പടയ്‌ക്കൊരുങ്ങുന്നു

നാല് ഭാഷകളിലായി ഒരുപോലെ ഒരുക്കുന്ന മാമാങ്കം മലയാള സിനിമാ ചരിത്രം തന്നെ മാറ്റി മറിക്കാനൊരുങ്ങുന്നു. ‘മാമാങ്ക’ത്തിന് അമേരിക്കയില്‍ വലിയ തയ്യാറെടുപ്പുകള്‍ ആണ് നടക്കുന്നത്. ഡിസംബര്‍ 12ന് ലോകെമെമ്പാടും പ്രക്ഷേപണം ചെയ്യുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കത്തില്‍ നിരവധി പ്രമുഖ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്.
പ്രശസ്ത സംവിധായകന്‍ എം പദ്മകുമാറിന്റെ സംവിധാനത്തില്‍ കാവ്യാ ഫിലിംസിനു വേണ്ടി വേണു കുന്നപ്പള്ളി നിര്‍മിക്കുന്ന ഈ സിനിമ കേരളത്തില്‍ നിന്നും ലോകത്തിനായി അവതരിപ്പിക്കുന്ന സിനിമയായി നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള സിനിമയായി ഇത് ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു.

നാല്‍പത്തി അഞ്ച് രാജ്യങ്ങളില്‍ ആദ്യമായാണ് ഒരു മലയാള സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. അമേരിക്കയിലെ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന എല്ലാ സിറ്റികളിലും ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നു എന്ന പ്രത്യേകത ചരിത്രത്തില്‍ ആദ്യമായി ഈ സിനിമക്കുണ്ട്.

ഫാര്‍സ് ഫിലിംസ് ആണ് ഈ സിനിമയുടെ രാജ്യാന്തര വിതരണക്കാര്‍. ഹിന്ദി, മലയാളം, തമിഴ്, തെലുഗ് എന്നീ ഭാഷകളിലാണ് സിനിമ ഇറങ്ങുന്നത്. ഉണ്ണി മുകുന്ദന്‍, അനു സിത്താര, കനിഹ, സിദ്ദീഖ്, സുരേഷ് കൃഷ്ണ എന്നിങ്ങനെ നിരവധി പേരും ഈ സിനിമയിലുണ്ട്. ആദ്യമായി പ്രാചി തെഹ്ലാന്‍ എന്ന തെന്നിന്ത്യന്‍ നടി മമ്മൂട്ടിയുടെ നായികയായി രംഗപ്രവേശം ചെയ്യുന്നു.

ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയം ആയിരിക്കും മാമാങ്കം എന്ന് സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രഖ്യാപിക്കുന്നു.

എന്താണ് മാമാങ്കം . അതറിയാന്‍ പോകാം ചരിത്രത്തിന്റെ വഴികളിലൂടെ…..

അതാ അവിടെ ഒരു രക്തസാക്ഷി മണ്ഡപം. ആ ചാവേര്‍ തറയുടെ മുന്നിലെ ചെറിയ ബോര്‍ഡില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
.
‘വള്ളുവനാടിന്റെ അഭിമാനസംരക്ഷനത്തിന് നൂറുകണക്കിന് ചാവേര്‍ പടയാളികള്‍ തിരുനാവായയിലെ മാമാങ്കങ്ങളില്‍ പട വെട്ടു ആത്മാഹുതി അനുഷ്ട്ടിച്ചുക്കൊണ്ട് വീരസ്വര്‍ഗം പ്രാപിച്ചു .കേരളചരിത്രത്തിന്റെ താളുകളില്‍ ധീരതയുടെ പര്യായങ്ങളായി മിന്നിത്തിളങ്ങുന്ന ആ ധീര ദേശാഭിമാനികളുടെ ശാശ്വത സ്മരണകള്‍ ഈ രക്തസാക്ഷി മണ്ഡപത്തില്‍ ഉറങ്ങി കിടക്കുന്നു’

മാമാങ്കത്തിന്റ ചരിത്രം തേടിച്ചെലുമ്പോള്‍ മുന്നില്‍ നിരക്കുന്ന രേഖകളും കേട്ടറിവുകളും വിരല്‍ ചൂണ്ടുന്നത് പല അഭിപ്രായങ്ങളിലേയ്ക്കാണ്.
ബുദ്ധന്റെ ജനനത്തെ അനുസ്മരിച്ച് ബൗദ്ധര്‍ക്കിടയില്‍ നടന്ന ഒരു ആഘോഷമാണ് മാമാങ്കമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മഹാകുംഭമേളയിലെയും മറ്റും പന്ത്രണ്ടു വര്‍ഷത്തിന്റെ കണക്കും ഈ ഊഹാപോഹങ്ങളെ കൂടുതല്‍ ശക്തമാക്കുന്നു.
പിന്നീട് ബുദ്ധസന്യാസിമാരെ അപ്രത്യക്ഷ്യമാക്കി നടന്ന ബ്രാഹ്മണവല്‍ക്കരണത്തിന്റെ ഭാഗമായി ക്ഷത്രിയരായി അവരോധിക്കപ്പെട്ട നാട്ടുരാജാക്കന്മാര്‍ തങ്ങളുടെ സൈനികാശക്തി തെളിയിക്കാന്‍ നടത്തിയ ആഘോഷമായും മാമാങ്കത്തെ കാണുന്നു.

പ്രചുര പ്രചാരമുള്ള ചരിത്രം മറ്റൊന്ന്

കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍മാരുടെ പന്ത്രണ്ടു വര്‍ഷത്തെ ഭരണകാലാവധി കഴിയുന്നയുടന്‍ തെരഞ്ഞെടുപ്പ് നടത്തുകയും പഴയ ഭരണാധികാരികളെ കഴുത്തു വെട്ടിക്കൊല്ലുകയും പുതിയ അധികാരികളെ ഭരണത്തിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഏറെ കച്ചവടസാധ്യതകള്‍ ഉണ്ടായിരുന്ന ഒരു വാണിജ്യ ഉത്സവമായിരുന്നു മാമാങ്കം എന്നു പറയപ്പെടുന്നു. പിന്നീട് രണ്ടാം ചേരസാമ്രാജ്യത്തിന്റെ ശൈഥില്യത്തിനു ശേഷം രാജ്യം ചെറിയ ചെറിയ നാടുവാഴികളുടെ കീഴിലായി. ഇതോടെ കൊച്ചി രാജ്യകുടുംബത്തിനാണ് മാമാങ്കം നടത്തുവാനുള്ള അവകാശം ലഭിച്ചത്. കുറച്ചുകാലം അവരുടെ സംരക്ഷണയില്‍ മാമാങ്കം നടത്തുകയുണ്ടായി. എന്നാല്‍ കൊച്ചിക്ക് യുദ്ധങ്ങളും മറ്റും കാരണം സാമ്പത്തികമായി ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ കരാറടിസ്ഥാനത്തില്‍ അധികാരം വള്ളുവക്കോനാതിരിക്ക് കൈമാറി.

13 ആം ശതകത്തിന്റെ അന്ത്യത്തോടെ! തിരുമലശ്ശേരി നമ്പൂതിരിയൂടേയും കോഴിക്കോട് കോയയുടേയും കല്പകഞ്ചേരി തമ്പ്രാക്കളുടേയും മറ്റും സഹായത്താല്‍ വള്ളുവക്കോനാതിരി (വെള്ളാട്ടിരി)യെ തോല്പിച്ച് മാമാങ്കം നടത്തുവാനുള്ള ദൃഢാവകാശം സാമൂതിരി സ്വന്തമാക്കിയെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഉടമ്പടി അപ്പോഴും പ്രാബല്യത്തിലിരുന്നതിനാല്‍ വന്നേരി പ്രദേശം സാമൂതിരി പിടിച്ചടക്കുകയും അത് ഒരിക്കലും കൈവിട്ട് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
പിന്നീടുണ്ടായ സാമൂതിരി വള്ളുവക്കോനാതിരി യുദ്ധങ്ങളായിരുന്നു മാമാങ്കത്തില്‍ ചോര പൊടിച്ച ചരിത്രങ്ങള്‍.
വള്ളുവക്കോനാതിരിയുടെ ചാവേറുകള്‍ എല്ലാ മാമാങ്കക്കാലത്തും സാമൂതിരിയെ ആക്രമിക്കാന്‍ എത്തുകയും എന്നാല്‍ എല്ലാവരും തന്നെ സാമൂതിരിയുടെ കിങ്കരന്മാരുടെ വാളിനിരയാവുകയുമായിരുന്നു പതിവ്.
എന്നാല്‍ 1695ലെ മാമാങ്കത്തില്‍ ചന്ത്രത്തില്‍ ചന്തുണ്ണി എന്ന ചാവേര്‍ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും സാമൂതിരി ഒഴിഞ്ഞുമാറിയതിനാല്‍ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു എന്ന് പറയപ്പെടുന്നു. നിരവധി സൈനികരെയെല്ലാം വധിച്ചാണ് ചന്തുണ്ണി അവിടെവരെ എത്തിയത്. എന്നാല്‍ സാമൂതിരിയുടെ കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരന്‍ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പറഞ്ഞുവരുന്നുണ്ട്. ഇത് 1755 ലെ അവസാനമാമാങ്കത്തിലാണെന്നും ചാവേറിന് പതിനാറ് വയസ്സേ ഉണ്ടായിരുന്നുള്ളുവെന്നും ചില കഥകളില്‍ പരാമര്‍ശമുണ്ട്.

മാമാങ്കം അവസാനം കണ്ടതിങ്ങനെ

മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരലി മലബാര്‍ ആക്രമിച്ചു കീഴടക്കിയതോടെ സാമൂതിരിക്കും വള്ളുവക്കോനാതിരിക്കും അധികാരം നഷ്ട്ടപ്പെട്ടു. അതോടെ മാമാങ്കം ചരിത്രത്തിന്റെ താളുകളില്‍ ചോര ചീന്തിയ ശേഷിപ്പുകളായി തീര്‍ന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തിനുശേഷം നിലച്ചുപോയ മാമാങ്കം ഇന്ന് ഒരു ചടങ്ങുമാത്രമായി അവശേഷിക്കുന്നു

വെളുത്ത വാനോ ഭയക്കണം; ഇവര്‍ മനുഷ്യകടത്തു സംഘങ്ങള്‍

ഭയക്കണം ഈ വെളുത്ത വാനുകളെ. പാര്‍ക്കിങ് ഏരിയയില്‍ നിങ്ങളുടെ വാഹനത്തിനു സമീപം ഒരു വെളുത്ത വാന്‍ ഇടം പിടിച്ചാല്‍ അപകടമാണെന്ന് മനസിലാക്കണം. ആ വാഹനത്തെ മറികടക്കുകയോ നിങ്ങളുടെ വാഹനത്തിനു സമീപം പോകാനോ ശ്രമിക്കരുത്.

ബാള്‍ട്ടിമോര്‍ മേയര്‍ ബെര്‍ണാള്‍ഡ് യുഎസ് ടെലിവിഷന് അനുവദിച്ച ഒരു അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണിത്. ഇത്തരം വാഹനങ്ങളില്‍ വരുന്നവര്‍ മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നും യുവതികളെയും കുട്ടികളെയും തട്ടിയെടുത്തതായും ആളുകള്‍ പറയുന്നു.

 

അന്താരാഷ്ട്രാ ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം ;അന്താരാഷ്ട്രാ ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. ചലച്ചിത്രമേള ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം സംഘടിപ്പിക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് വസ്തുക്കൾ ഉൾപ്പെടെ ഒഴിവാക്കി ചലച്ചിത്ര പ്രേമികൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ ശ്രദ്ധിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു ..
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരികയാണ്. അതിനുള്ള മുന്നൊരുക്കം ആകട്ടെ ചലച്ചിത്ര മേളയുടെ സംഘാടനം എന്നും മുഖ്യമന്ത്രി പറഞ്ഞു .

സൗദിക്കും യു.എ.ഇക്കുമായി ഒറ്റവിസ, പദ്ധതി ; ഇരു രാജ്യങ്ങളും കരാറൊപ്പിട്ടു.

 

സൗദി-യു.എ.ഇ സംയുക്ത വിസ സമ്പ്രദായം അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും സൗദി അറേബ്യയും യുഎഇയും സന്ദർശിക്കാവുന്ന പദ്ധതി പ്രാവർത്തികമാകുന്നതോടെ സന്ദർശകർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ യഥേഷ്ടം സഞ്ചരിക്കാനാകും. യു.എ.ഇ സാമ്പത്തിക മന്ത്രി സുൽത്താൻ അൽ മൻസൂരി പറഞ്ഞതാണ് ഇക്കാര്യം.രണ്ട് രാജ്യങ്ങളും ഒറ്റ വിസകൊണ്ട് സന്ദർശിക്കാൻ കഴിയുന്ന വിസ ലോക വിനോദ സഞ്ചാരികൾക്കും ടൂറിസം വിപണിക്കും വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

ടൂറിസം മേഖലയിലെ സംയോജിത പ്രവർത്ത നങ്ങൾ സമ്പദ് വ്യവസ്ഥക്ക് ഗുണപരമാകുമെന്ന് ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേധാവിക ളുടെ യോഗത്തിൽ സൗദി നേരത്തെ വ്യക്തമാ
ക്കിയിരുന്നു. ഇതിന് പിറകെയാണ് യു.എ.ഇ സാമ്പത്തിക മന്ത്രി സുൽത്താൻ അൽ മൻസൂരി സൗദിയുമായി ചേർന്ന് സംയുക്ത വിസ സമ്പ്രദാ യം നടപ്പിലാക്കുന്ന കാര്യം വെളിപ്പെടുത്തിയത്.സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജും യു എ ഇ യുടെ സാമ്പത്തിക മന്ത്രാലയവും ഈ ലക്ഷ്യത്തോടെ ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് സംയുക്ത വിസ.സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ യുഎഇ സന്ദർശനത്തിനിടെയാണ് ഈ സുപ്രധാന നീക്കം. ആഭ്യന്തര വിനോദ സഞ്ചാര മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടാണിത്.

പദ്ധതി പ്രാവർത്തികമാകുന്നതോടെ സൗദി സന്ദർശിക്കുന്നവർക്ക് യു.എ.ഇയും, യു.എ.ഇ സന്ദർശിക്കുന്നവർക്ക് സൗദിയും സന്ദർശിക്കാൻ അനുമതിയുണ്ടാകും. 2020ൽ തന്നെ പദ്ധതി നടപ്പിലാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനായി ഇരു രാജ്യങ്ങളി ലെയും ഉദ്യോഗസ്ഥർക്കിടയിൽ സംയുക്ത യോഗങ്ങളും ചർച്ചകളും നടന്നുവരികയാണ്.

ഇരു രാജ്യങ്ങളിലേയും ദേശീയ വിമാന കമ്പനി കൾക്ക് നേട്ടമാകും വിധത്തിൽ വിമാന സർവ്വീ സുകളുടെ എണ്ണം വർധിപ്പിക്കുവാനും ടൂറിസം-ഹോട്ടൽ മേഖലകൾക്ക് പുത്തനുർവ്വേകാനും പദ്ധതി സഹായകരമാകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിലെ ടൂറിസ്റ്റുക ൾക്കായി സൗദി ഇത് വരെ ഒരു ലക്ഷത്തോളം (96,000) വിസകളാണ് അനുവദിച്ചത്.രണ്ട് രാജ്യങ്ങളുടെയും അതിർത്തി കവാടങ്ങളിലും വിമാനത്താവളങ്ങളിലും നടപടികൾ എളുപ്പത്തിലാക്കുന്നതാണ് പുതിയ സംവിധാനം.വിസ, എമിഗ്രേഷൻ നടപടികളിലെ സങ്കീർണതകൾ ഒഴിവാകും. ഇരു രാജ്യങ്ങളിലും താമസിക്കുന്നവർക്ക് വളരെ എളുപ്പം അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാൻ കഴിയും വിധം ഒറ്റ വിസ എന്ന സംവിധാനമാണ് കൊണ്ടുവരുന്നത്.

കേരളത്തില്‍ മെഡിക്കൽ നിക്ഷേപം നടത്താൻ ജപ്പാൻ

ജപ്പാൻ ;ജപ്പാനിലെ കാനഗവായില്‍ സ്ഥിതി ചെയ്യുന്ന ടെറുമൊ പ്രാനെക്സ് റിസര്‍ച്ച് ആന്‍ഡ്‌ ഡെവലപ്പ്മെന്‍റ് സെന്‍റര്‍ മുഖ്യമന്ത്രി സന്ദർശിച്ചു . ടെറുമൊ അധികൃധരുമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവരുടെ ഉല്‍പനങ്ങളായ വിവിധ മെഡിക്കല്‍ ഉപകരണങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി. മെഡിക്കല്‍ സാങ്കേതികവിദ്യാ രംഗത്ത് കേരളത്തില്‍ നിക്ഷേപം നടത്തുവാനുള്ള താല്പര്യം അവര്‍ പ്രകടിപ്പിച്ചു.കേരളത്തിലേക്ക് അവരെ സ്വാഗതം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു .

പ്രവാസി ഇന്ത്യാക്കാരില്‍ നിന്ന് തിരിച്ചറിയല്‍ രേഖയായി ആധാര്‍ ആവശ്യപ്പെടരുത്; ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണം

വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനായി പ്രവാസി ഇന്ത്യാക്കാരില്‍ നിന്ന് തിരിച്ചറിയല്‍ രേഖയായി ആധാര്‍ ആവശ്യപ്പെടാതെ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ഉത്തരവ് എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പാലിക്കണമെന്ന് ഇലക്‌ട്രോണിക്‌സ് ആന്റ് ഐ.ടി വകുപ്പ് അറിയിച്ചു.

ആധാര്‍ ആക്ട് 2016 പ്രകാരം താമസക്കാരായ വ്യക്തികള്‍ക്ക് (റസിഡന്റ്‌സ്) മാത്രമേ ആധാര്‍ നമ്പര്‍ നല്‍കാവൂ എന്ന നിയമമുള്ളതിനാല്‍ പ്രവാസികള്‍ക്ക് (എന്‍.ആര്‍.ഐ, പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) ആധാര്‍ എണ്‍റോള്‍മെന്റിന് യോഗ്യരല്ല. അതുകൊണ്ടുതന്നെ മിക്ക പ്രവാസി ഇന്ത്യാക്കാരും ആധാര്‍ എന്റോള്‍മെന്റ് നടത്തിയിട്ടില്ല.
അതിനാല്‍ വിവിധ സേവനങ്ങളും ആനൂകൂല്യങ്ങളും സബ്‌സിഡികളും ലഭ്യമാകാന്‍ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പ്രവാസികളാണെന്ന് (എന്‍.ആര്‍.ഐ, പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) ഉറപ്പാക്കിയവര്‍ക്കായി തിരിച്ചറിയല്‍ രേഖയായി ആധാര്‍ ആവശ്യപ്പെടാതെ മറ്റ് രേഖകള്‍ ആധാര്‍ ആക്ട് 2016 ലെ സെക്ഷന്‍ ഏഴുപ്രകാരം തിരിച്ചറിയലിന് സമര്‍പ്പിക്കാന്‍ സംവിധാനം ഒരുക്കണമെന്നാണ് ഉത്തരവിലെ നിര്‍ദേശം.

 

എഴുന്നേറ്റയുടനെ ഒരു കപ്പ് ചായ ; വൈറലായി കുതിരയുടെ ചായകുടി

രാവിലെ എഴുന്നേറ്റയുടന്‍ ഒരു കപ്പ് കാപ്പിയോ ചായയോ ഒക്കെ നമ്മളില്‍ മിക്കവാറും പേര്‍ക്കും നിര്‍ബന്ധമാണ്. എന്നാല്‍ മൃഗങ്ങളില്‍ ആ പതിവ് ഉണ്ടെങ്കിലോ, അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 15 വര്‍ഷമായി ഇംഗ്ലണ്ടില്‍ പൊലീസ് സേനയ്‌ക്കൊപ്പം ജോലി ചെയ്യുന്ന ‘ജെയ്ക്’ എന്ന കുതിരയാണ് വീഡിയോയിലെ താരം. രാവിലെ ഷിഫ്റ്റ് ആരംഭിക്കുമ്പോള്‍ ആരാണോ സവാരിക്കായി ജെയ്ക്കിന്റെ അടുത്തേക്ക് എത്തുന്നത്, അവരുടെ കയ്യില്‍ മിക്കപ്പോഴും ഒരു കപ്പ് ചായ കാണും. ഇടയ്ക്ക് ഒരു സിപ് ചായ അവര്‍ ജെയ്ക്കിനും കൊടുക്കും. എന്തിനധികം, ചായയുടെ രുചി ജെയ്കിന് നന്നേയങ്ങ് ബോധിച്ചു. അങ്ങനെ അത് പതിവായി.

അസമിലെ തടങ്കല്‍ പാളയങ്ങളില്‍ മരിച്ചത് 28 പേര്‍

അസമിലെ തടങ്കല്‍ പാളയങ്ങളില്‍ ഇതുവരെ 28 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അസമിലെ തടങ്കല്‍പ്പാളയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മരണപ്പെട്ടവരുടെ കണക്ക് പുറത്ത് വിട്ടത്. 2016 മുതല്‍ 2019 ഒക്ടോബര്‍ 13 വരേയുള്ള കണക്കാണ് സര്‍ക്കാര്‍ പുറത്ത് വിട്ടത്.

അതേസമയം, ഒമ്പത് ദിവസത്തിനിടെ തടങ്കല്‍ പാളയത്തില്‍ 55 പേര്‍ കുറഞ്ഞതായും സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1043 പേരില്‍ നിന്ന് 988 ആയി കുറഞ്ഞതായാണ് സര്‍ക്കാര്‍ കണക്ക്.

ഇക്കഴിഞ്ഞ നവംബര്‍ 25ന് ഏഴ് പേരെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. മൂന്ന് വര്‍ഷം തടങ്കല്‍ പാളയത്തില്‍ കഴിഞ്ഞവരെ സോപാധികമായി മോചിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് ഏഴ് പേരെ മോചിപ്പിച്ചത്.

 

ഇലക്ട്രിക് വാഹനരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് തോഷിബാ കമ്പനി; താത്പര്യപത്രം ഒപ്പുവച്ചു .

ജപ്പാൻ ;മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശനവേളയിൽ ഇലക്ട്രിക് വാഹനരംഗത്ത് കേരളവുമായി സഹകരിക്കുന്നതിനുള്ള കരാർ തോഷിബാ കമ്പനിയുമായി താത്പര്യപത്രം ഒപ്പുവച്ചു . ജപ്പാൻ സന്ദർശനവേളയിൽ ആയിരുന്നു ഇത് സംബന്ധിച്ച താത്പര്യപത്രം ഒപ്പിട്ടത്‌ . ഇലക്ട്രിക് വാഹന രംഗത്ത് വൻകുതിപ്പ് ഉണ്ടാക്കാൻ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകാമെന്നാണ് തോഷിബ കമ്പനിയുടെ വാഗ്ദാനം. ടോക്കിയോയിൽ നടത്തിയ ചർച്ചകളിലാണ് ലോകപ്രശസ്ത ബാറ്ററി നിർമ്മാണ കമ്പനി കേരളത്തെ സഹായിക്കാനുള്ള താത്പര്യപത്രം ഒപ്പിട്ടത്.