ഹോക്കി ലോകകപ്പിന് നാളെ തുടക്കം

  ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിന് നാളെ ഭുവനേശ്വറിൽ തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ ബൽജിയം വൈകിട്ട് അഞ്ചിന് കാനഡയെ നേരിടും. ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം രാത്രി ഏഴിനാണ്. ഹോക്കിയിലെ പുതിയ ലോക രാജാക്കന്മാരെ തേടി കലിംഗനാട്ടിൽ 16 ടീമുകളാണ് ഏറ്റുമുട്ടുന്നത്. നാല് ടീമുകള്‍ വീതമുള്ള 4 ഗ്രൂപ്പുകളാണ് പ്രാഥമികറൗണ്ടിൽ. ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നവര്‍...

പാകിസ്ഥാനില്‍ നിന്നുള്ള ഷൂട്ടിംഗ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച സംഭവത്തില്‍ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി രംഗത്ത്

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഷൂട്ടിംഗ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച സംഭവത്തില്‍ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി രംഗത്ത്. കൃത്യമായ ഉറപ്പുകള്‍ കിട്ടാതെ ഭാവിയില്‍ ഇന്ത്യയില്‍ ഒളിമ്പിക്‌സ് അടക്കമുള്ള കായിക മത്സരങ്ങള്‍ അനുവദിക്കില്ലെന്ന് ഐഒസി അറിയിച്ചു. ലോകകപ്പിലെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ മത്സരത്തിന്റെ ഒളിമ്പിക്...

 ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡ‍ർ ആര്? ഇന്ത്യൻ താരമെന്ന് റോഡ്‍സ്

ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ഫീൽഡറായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്‍സ്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചുവെങ്കിലും അദ്ദേഹം ഇപ്പോഴും സജീവമായി വിലയിരുത്തലുകൾ നടത്താറുണ്ട്. ആധുനിക ക്രിക്കറ്റിൽ ലോകത്തെ ഏറ്റവും മികച്ച ഫീൽഡർ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഐസിസി ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് അദ്ദേഹം...

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം;ഇന്ത്യന്‍ ഓപ്പണര്‍ നേടുന്ന ആദ്യ അര്‍ധ സെഞ്ചുറി

  മെല്‍ബണ്‍: ഒരു ഇന്ത്യന്‍ ഓപ്പണറുടെ ആദ്യ അര്‍ധ സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കി മായങ്ക് . ഓസ്‌ട്രേലിയക്കെതിരെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഒരു ബൗണ്ടറിയോടെയാണ് മായങ്ക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ആറ് ബൗണ്ടറിയുടെ അകമ്പടിയോടെയാണ് മായങ്ക് അര്‍ധ സെഞ്ചുറി നേടിയത്.ഇതോടുകൂടി വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യന്‍...

എന്നെ എല്ലാവരും ഇഷ്ടപ്പെടണം എന്നൊരിക്കലും ഞാന് ചിന്തിക്കാറില്ല, ഒരാള്‍ എങ്ങനെയായിരിക്കണമെന്നത് അയാളുടെ ഇഷ്ടമാണ്;വിരാട് കൊഹ്‌ലി

  മെല്‍ബണ്‍ : അടുത്തിടെ പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് വിവാദങ്ങലില്‍ സ്ഥിരം ഇടം പിടിക്കുന്ന താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. അടുത്തിടെ ചില മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വരെ കൊഹ്‌ലിയുടെ പെരുമാറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടെ പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയിനുമായുള്ള...

ദേശീയ സ്കൂൾ അത്ലറ്റിക്സിൽ വീണ്ടും കേരളം; കിരീടം നിലനിർത്തിയത് ട്രാക്കിലെ താരങ്ങൾ

ന്യൂഡൽഹി: 64ാമത് ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ കേരളത്തിന് വീണ്ടും കിരീടം. അവസാന ദിവസമായ ഇന്നലെ ട്രാക്കിൽ നടത്തിയ മിന്നുന്ന പ്രകടനമാണ് കേരളത്തിന് തുടർച്ചയായ 20 ാം കിരീടം നേടിക്കൊടുത്തത്. അഞ്ച് സ്വർണവും എട്ടു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 115 പോയന്റാണ് കേരളത്തിന്റെ സമ്പാദ്യം. 109...

ഐലീഗിൽ ഒരു റിയൽ കയ്യാങ്കളി

കോഴിക്കോട്: കളത്തിലെ പോരിനു മുൻപ് കയ്യേറ്റവും വാക്കേറ്റവുമായി റിയൽ കശ്മീർ എഫ്സി. ഐ ലീഗിലെ എവേ മത്സരത്തിനെത്തിയ സന്ദർശക ടീം പരിശീലനത്തിന്റെയും യാത്രയുടെയും പേരിലാണ് ഗോകുലം അധികൃതരുമായി ഉടക്കിയത്. മെഡിക്കൽ കോളജ് സ്റ്റേഡിയത്തിലാണ് റിയൽ കശ്മീരിനും ഗോകുലത്തിനും പരിശീലനം ഒരുക്കിയിരുന്നത്. പക്ഷേ ബസ് വൈകിയതോടെ പരിശീലകരുൾപ്പെടെ ടീമംഗങ്ങൾ കോർപറേഷൻ സ്റ്റേഡിയത്തിലെത്തി....

ധോണിയുടെ ക്യാപ്റ്റന്‍സിക്കെതിരെ തുറന്നടിച്ച് ഗംഭീര്‍.

ധോണിയുടെ ക്യാപ്റ്റന്‍സിക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.2012ലെ സിബി സീരിസിനിടെ ധോണി പറഞ്ഞത് എന്നെയും സച്ചിനെയും സെവാഗിനെയും ഒരുമിച്ച് അന്തിമ ഇലവനില്‍ കളിപ്പിക്കാനാവില്ലെന്നായിരുന്നു. അതിന് പറഞ്ഞ കാരണം 2015ലെ ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ ഒരുക്കണമെന്നും. ധോണി അത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കത് വലിയൊരു ഷോക്കായിരുന്നു....

ഭാരമുണ്ട് എന്നാൽ ദുർബലമായ് മാറി

കുടുംബഭാരം കാരണം പൊറുതിമുട്ടുന്നവർക്കായ് ഭാരമുയർത്തി വിജയം കൈവരിച്ച മജിസിഭാനുവിനെ പരിചയപ്പെടുത്താം. പരിശീലനവും ആത്മവിശ്വാസവും കൊണ്ട് പെണ്ണ് കരുത്തിൽ അപ്പൂപ്പൻ താടി കണക്കേ നിസ്സാരമായ് മാറിയ കുറേ പ്രാകൃത പ്രമാണങ്ങൾ. കോഴിക്കോട് ജില്ലയിലെ ഓർക്കാട്ടേരിയിൽ അബ്ദുൾ മജീദ് റസിയ മജീദ് ദമ്പതികളുടെ മകളാണ് ഈ 23കാരി. കേരള സ്റ്റേറ്റ് പവർലിഫ്റ്റിംങ്ങ്...

വനിത ലോക ടി20 കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ

ആന്റിഗ്വ: നാലാമതും വനിത ലോക ടി20 കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇവര്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബ്ാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 19.4 ഓവറില്‍ 105 റണ്‍സോടെ ഓള്‍ഔട്ട് ആയി. ഇംഗ്ലണ്ടിനു വേണ്ടി ഡാനിയേല്‍ വയട്ട് 43 റണ്‍സും, ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് 25...

Latest News

Most Read