കഴിയുമീ രാവെനിക്കേറ്റവും ദുഖ:ഭരിതമായ വരികളെഴുതുവാന്‍….

കഴിയുമീ രാവെനിക്കേറ്റവും ദുഖ:ഭരിതമായ വരികളെഴുതുവാന്‍ ശിഥിലമായ്‌ രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായ്‌ വിറകൊള്ളുന്നു ഇങ്ങനെ ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന വിരഹിയാം നിശാ മാരുതന്‍ പാടുന്നു കഴിയുമീ രാത്രി ഏറ്റവും വേദനാ- ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍ അവളെ ഞാന്‍ പണ്ടു പ്രേമിച്ചിരുന്നു എന്നെയവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം ഇതു കണക്കെത്ര രാത്രികള്‍ നീളെ ഞാന്‍ അവളെ വാരിയെടുത്തിതെന്‍ കൈകളില്‍ അതിരെഴാത്ത ഗഗനത്തിനു കീഴില്‍ അവളെ ഞാന്‍ ഉമ്മ വെച്ചു തെരുതെരെ മതിമറന്നെന്നെ...

പെണ്മ

ഉച്ചത്തിലുള്ള അലറി കരച്ചില്‍ കേട്ടിട്ടും അറിഞ്ഞിട്ടും ഒന്നു തിരിഞ്ഞു നോക്കാത്ത അയല്‍ക്കാരനും.. ആ ഒറ്റമുറി കുടിലില്‍ കൊലവെറി നടത്തിയ ആസ്സാമിക്കും, ഓടുന്ന തീവണ്ടിയില്‍ നിന്നും ഇരയുടെ പിന്നാലെ കുതിച്ചു ചാടി കാമവെറി തീര്‍ക്കാന്‍ രണ്ടു കൈ തികച്ചും വേണ്ട എന്ന് തെളിയിച്ചു തടവറ ശിക്ഷിച്ചു സുന്ദരനാക്കി സസുഖം...

Latest News

Most Read