പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് മേധാവി സ്ഥാനത്ത് ഇനി രഘുനാഥ് നമ്പ്യാര്‍

ദില്ലി: പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന മലയാളി, എയര്‍മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാറിന് പകരം എത്തുന്നത് മറ്റൊരു മലയാളി. ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി സ്വദേശിയായ ഹരികുമാര്‍ വിരമിക്കുന്നതോടെയാണ് കണ്ണൂര്‍ കാടാച്ചിറ സ്വദേശിയായ രഘുനാഥ് നമ്പ്യാര്‍ ഈ സ്ഥാനം ഏറ്റെടുക്കുന്നത്. നിലവില്‍ കിഴക്കന്‍ എയര്‍ കമാന്‍ഡിന്‍റെ...

ഭീകരാക്രമണത്തിൽ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ

ദില്ലി: ഇന്ത്യക്ക് പിന്തുണയുമായി റഷ്യ രംഗത്ത്. പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രസിഡന്റ് വ്ലാദിമിർ പുചിൻ അറിയിച്ചു. ഭീകരതക്കെതിരായ ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാ‌ർഢ്യം പ്രഖ്യാപിക്കുന്നുവെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് പുചിന്‍ പിന്തുണ അറിയിച്ചത്. റഷ്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി...

ജിഡിപി മൂന്നാംപാദ വളര്‍ച്ച നിരക്ക് 6.6%

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ 6.6% ആയി കുറഞ്ഞു. സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ ഫലമാണ് പുറത്തുവന്നത്. ജൂലൈ - സെപ്റ്റംബര്‍ കാലയളവില്‍ 7% വളര്‍ച്ചയില്‍ നിന്നാണ് കുറവ് രേഖപ്പെടുത്തിയത്. 2017 ജൂലൈ-സെപ്റ്റംബര്‍ പാദത്തിന് ശേഷം ആദ്യമായാണ് ജിഡിപി...

വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും

പാകിസ്ഥാൻ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗാ അതിർത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. അഭിനന്ദനെ സ്വീകരിക്കാനായി കുടുംബവും എത്തിയിട്ടുണ്ട്. മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻറെ പ്രഖ്യാപനം എത്തുന്നത്. റാവൽപിണ്ടിയിൽ...

ജമാ അത്തെ ഇസ്ലാമിയെ കശ്‍മീരില്‍ നിരോധിച്ചു: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇസ്ലാമിക സംഘടന ജമാ അത്തെ ഇസ്ലാമി ജമ്മു കശ്‍മീരില്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. നിയമവിരുദ്ധ സംഘടന എന്ന് വിശേഷിപ്പിച്ചാണ് സംഘടന നിരോധിക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ തടയുന്ന നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ചാണ് നിരോധനം. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടന എന്ന പേരില്‍...

പ്രധാനമന്ത്രിയുടെ 24 മണിക്കൂർ വിദ്യാർത്ഥികളുമായുള്ള തുടർ അഭിമുഖം, “ഹാക്കത്തോൺ ” മാർച്ച് 1 മുതൽ 3 വരെ പെരുമ്പാവൂർ...

പത്രക്കുറിപ്പ്.... സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2019 - പെരുമ്പാവൂർ ജയ് ഭാരത് കോളേജിൽ കേന്ദ്ര ഗവണ്മെന്റ് മാനവ വിഭവ ശേഷി വികസന വകുപ്പ് മന്ത്രാലയത്തിന്റെയും (MHRD ) , ഓൾ ഇന്ത്യ കൌൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെയും (AICTE) ആഭിമുഖ്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ , ഹാർഡ്‌വെയർ...

വ്യോമസേനയുടെ പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്ന് എഎൻഐ.

ശ്രീനഗർ: വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യൻ വാർത്താ ഏജൻസിയായ എഎൻഐ. ഇന്ത്യൻ സൈന്യത്തിന്‍റെ പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. ഒരു മിഗ് 21 വിമാനം നഷ്ടമായെന്നും പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും ഇന്ത്യൻ സൈന്യം സ്ഥിരീകരിക്കുന്നതായി വാർത്താ ഏജൻസി വാർത്ത പുറത്തുവിട്ടു. ഇപ്പോഴത്തെ സാഹചര്യം...

സ്റ്റർലൈറ്റ് കമ്പനി അടച്ചുപൂട്ടാനുള്ള തമിഴ്നാട് മലിനീകരണ ബോർഡിന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വേദാന്ത ഗ്രൂപ്പ് മദ്രാസ് ഹൈക്കോടതിയിൽ

ചെന്നൈ: തൂത്തുക്കുടി സ്റ്റർലൈറ്റ് കമ്പനി അടച്ചുപൂട്ടാനുള്ള തമിഴ്നാട് മലിനീകരണ ബോർഡിന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വേദാന്ത ഗ്രൂപ്പ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അടച്ചുപൂട്ടാനുള്ള തീരുമാനം നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. എന്നാൽ ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വേദാന്ത ഗ്രൂപ്പിനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു....

റഫാൽ ഇടപാട് അട്ടിമറിച്ചത് കോൺഗ്രസ് എന്ന് നരേന്ദ്രമോദി

ദില്ലി: ദേശീയ യുദ്ധസ്മാരകത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിഎ ഭരണകാലത്ത് റഫാൽ ഇടപാട് അട്ടിമറിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിക്കുകയായിരുന്നെന്ന് മോദി ആരോപിച്ചു. അതിനാണ് കരാർ ഒപ്പിടുന്നതിന് വ്യവസ്ഥകളിൽ തർക്കം ഉണ്ടാക്കി നീട്ടിക്കൊണ്ടുപോയത്. കോൺഗ്രസ് ജവാൻമാരുടെ ജീവൻ കൊണ്ട് കളിക്കുകയായിരുന്നെന്നും മോദി പറഞ്ഞു. സൈന്യത്തെ ശക്തിപ്പെടുത്താനുള്ള ഒരു...

ഭീകരരുമായുള്ള ഏറ്റവുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റവുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ ഡിവൈഎസ്പി അമൻ താക്കൂര്‍ വീരമൃത്യു വരിച്ചു. മേജർ ഉൾപ്പെടെ നാല് സൈനികർക്ക് പരിക്കേറ്റു. കുല്‍ഗാമില്‍ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം വളഞ്ഞതിനെ തുടര്‍ന്ന് സൈന്യത്തിന് നേരെ ഭീകരര്‍ ആക്രമണം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍...

Latest News

Most Read