സ്കൂളിൽ യോഗ നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തളളി.

  ദില്ലി:സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് യോഗ നിർബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തളളി. ജസ്റ്റിസ് എം.ബി ലോക്കൂർ അധ്യക്ഷനായ ബഞ്ചാണ് ഹർജി തളളിയത്. സ്കൂളുകളിൽ എന്തു പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് കോടതിയല്ലെന്നും ഇത് കോടതിയുടെ പരിധിയിൽ വരുന്ന വിഷയമല്ലെന്നും കോടതി വ്യക്തമാക്കി. ഇ കാര്യത്തിൽ തീരുമാനം...

മരിച്ചവർക്ക് എന്തിന് ആധാർ…. പ്രതിഷേധത്തെ തുടർന്ന് കേന്ദ്രം വിജ്ഞാപനം പിൻവലിച്ചു

മരണം രജിസ്റ്റർ ചെയ്യാനും സർട്ടിഫിക്കറ്റ് കൈപ്പറ്റാനും ആധാർ നിർബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പിൻവലിച്ചു. ആധാർ നിർബന്ധമാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ രജിസ്ട്രാർ ജനറൽ ആണ്  -മരണം രജിസ്റ്റർ ചെയ്യാനും സർട്ടിഫിക്കറ്റ് കൈപ്പറ്റാനും ആധാർ നിർബന്ധമാക്കിക്കൊണ്ടുള്ള വിവാദ വിജ്ഞാപനം  പുറപ്പെടുവിച്ചത്. മരിച്ചവരുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ ഒഴിവാക്കാനും മരണപ്പെട്ട ആളിനെക്കുറിച്ച്  വ്യക്തമായ...

അബ്ദുള്‍ നാസര്‍ മദനി ഇന്ന് കേരളത്തില്‍ എത്തും.

പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഇന്ന് കേരളത്തില്‍ എത്തും. ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് മദനി ഇന്ന് കേരളത്തില്‍ എത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഉച്ചതിരിഞ്ഞ് ബാംഗ്ലൂരില്‍ നിന്നും വിമാന മാര്‍ഗം മദനി നെടുമ്പാശേരിയില്‍ എത്തും. ഈ മാസം 19 വരെ...

മരിച്ചവർ ഇനി രേഖകളിൽ ജീവിക്കില്ല, മരണം രജിസ്റ്റർ ചെയ്യാനും ആധാർ നിർബന്ധമാക്കി

മരണം രജിസ്റ്റർ ചെയ്യുന്നതിനും മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ആധാർ കാർഡ് നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു .ഒക്ടോബർ  ഒന്ന് മുതൽ ഇന്ത്യ ഒട്ടാകെ പ്രാബല്യത്തിൽ വരും . ജമ്മു കാശ്മീർ ,ആസ്സാം ,മേഘാലയ സംസ്ഥാനങ്ങൾക്കു ഈ വിജ്ഞാപനം ഇപ്പോൾ ബാധകമല്ല . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ ,രജിസ്ട്രാർ ജനറലിന്റെ...

കിടിലന്‍ ഓഫറോടെ വീണ്ടും ബി എസ് എന്‍ എല്‍…

ഉപയോക്താവിന് ദിവസം 4 ജിബി മുതല്‍ 5 ജിബിവരെ ഡാറ്റ ലഭിക്കുന്ന രീതിയില്‍ ബിഎസ്എന്‍എല്‍ കിടിലന്‍ ഓഫറുകളുമായി വീണ്ടും രംഗത്ത്.ഇത് മറ്റ് നെറ്റ്വര്‍ക്കുകള്‍ക്ക് ഒരു പേടി സ്വപ്നമാകും എന്നതില്‍ സംശയമില്ല. 74 രൂപയുടെ കോംബോ വൗച്ചര്‍ ചെയ്യുന്നവര്‍ക്കായി മൂന്ന് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. 258,378, 548 ഓഫറുകളാണ്...

ഇന്ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.

ന്യൂഡല്‍ഹി: ഇന്ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.പാര്‍ലമെന്‍റിന്‍റെ ഇരുസഭാംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ട്രല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആകെ 790 വോട്ടുകളാണുള്ളത്. 245 രാജ്യസഭാ അംഗങ്ങളും 545 പേര്‍ ലോക്സഭാ അംഗങ്ങളുമാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും വോട്ട് ചെയ്യും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഏഴുമണിക്ക് ഫലം പ്രഖ്യാപിക്കും.മുന്‍...

സംവരണ വിരുദ്ധ കാംപെയിനുമായി അംബാനിമാര്‍ രംഗത്ത്.

സംവരണ വിരുദ്ധ കാംപെയിനുമായി അംബാനിമാര്‍ രംഗത്ത്. ജാതി സംവരണം എടുത്തുമാറ്റണമെന്നും സംവരണം ഇന്ത്യയെ നശിപ്പിക്കുമെന്നുള്ള പ്രചാരണവുമായാണ് അംബാനിമാര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം എടുത്തുമാറ്റുകയെന്ന ആര്‍.എസ്.എസ് അജണ്ടയെ പ്രോല്‍സാഹിപ്പിക്കുന്നതാണ് കോര്‍പറേറ്റ് ഭീമന്‍മാരുടെ നീക്കം. റിപ്പോർട്ട് ബിനി ബാംഗ്ളൂർ .

അബ്ദുള്‍ നാസര്‍ മദനിനിയുടെ യാത്രാചെലവ് കുറച്ചു.

ന്യൂഡല്‍ഹി ; പിഡിപി നേതാവ് അബ്ദുള്‍ നാസര്‍മദനിയുടെ യാത്രാചെലവ്കര്‍ണാടക സര്‍ക്കാര്‍ കുറച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മദനിക്ക് യുള്ള ചിലവാണ് കര്‍ണാടക സര്‍ക്കാര്‍ 1,18,000 രൂപയായി കുറച്ചത് . കേരളത്തിലെത്താന്‍ 14,80,000 രൂപയില്‍ല്‍ നിന്ന് 1,18,000 രൂപയായാണ്കുറച്ചത്. മദനിയില്‍ നിന്നും റ്റി എയും ഡി എയും മാത്രമേ...

നിയമ വിരുദ്ധമായി അറവുമാടുകളെ കയറ്റിയതിന് ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ക്രൂര മര്‍ദ്ദനം.

പട്‌ന: നിയമവിരുദ്ധമായി അറവുമാടുകളെ കടത്താന്‍ ശ്രമിച്ചതിന് ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ക്രൂര മര്‍ദ്ദനം. ബീഹാറിലെ ബോജ്പൂര്‍ ജില്ലയിലാണ് സംഭവം. നിയമവിരുദ്ധമായി അറവുമാടുകളെ കയറ്റി വന്നതിന് മൂവരേയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ക്ഷുഭിതരായ നാട്ടുക്കാര്‍ പോലീസില്‍ നിന്നും ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആരാ ബക്‌സാര്‍ റോഡിലൂടെയുള്ള വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി.

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.നിരോധിച്ച മരുന്നുകളുടെ പേര്, ബാച്ച് നമ്പര്‍, ഉത്പാദകന്‍ എന്ന ക്രമത്തില്‍: ►Franexamic Acid Injection - 15302011 - M/s. Mercury...

Latest News

Most Read