പോസ്റ്റൽ കവർ പ്രകാശനം ചെയ്തു

പള്ളികുന്ന് സെ: ജോർജ് സി എസ് ഐ പള്ളിയുടെ 150 - o വാർഷികത്തോടനുബന്ധിച്ച് പോസ്റ്റ'ൽ വകുപ്പ് സ്പെഷ്യൽ കവർ പുറത്തിറക്കി.. റവ' ഹെൻറി ബേക്കർ ജൂനിയർ | 1 869 ഫെബ്രുവരി 14 ന് ആണ് ഈ ദേവാലയം പണി പൂർത്തികരിച്ചത്. ഹൈറേഞ്ചിലെ ആദ്യ ക്രിസ്ത്യൻ ആരാധനാലയം...

അതിജീവനത്തിനായി കേഴുന്ന സരസ്വതി വിദ്യാലയങ്ങൾ

ജ്യോതിർഗമയ . സരസ്വതീ ക്ഷേത്രങ്ങളിലൂടെ എന്ന പരമ്പര ഇവിടെ ആരംഭിക്കുകയാണ് ..കിഴക്കൻ മലയോര പ്രദേശത്തെ പ്രശസ്തമായ അയിലറ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങളാണ് ആദ്യ അധ്യായത്തിൽ     അഞ്ചൽ: കിഴക്കൻ മലയോരമേഖലയുടെ വിദ്യാഭ്യാസ നഭോമണ്ഢലത്തിൽ പരിലസിച്ചു നിന്നിരുന്ന മൂന്നു വിദ്യാലയങ്ങൾ ഇന്ന് നിലനില്പിനായി കേഴുകയാണ് .. രണ്ടു സർക്കാർ വിദ്യാലയങ്ങളും ഒരു മാനേജ്മെന്റ് സ്കൂളും...

നിരാലംബർക്ക് സഹായഹസ്തവുമായി പ്രവാസി വിദ്യാർത്ഥി കൂട്ടായ്മ.

  എടത്വാ : സെന്റ് അലോഷ്യസ് സ്കൂൾ & കോളജ് അലുമിനി അസോസിയേഷന്റെ ദമാം ചാപ്റ്ററിന്റെ (എസ് സാക്ക) 15 - മത് വാർഷിക ആഘോഷത്തത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നില്ക്കുന്ന കർമ്മപദ്ധതികൾക്ക് തുടക്കം കുറിച്ചു. എടത്വായിൽ ചങ്ങനാശേരി സമരിറ്റൻ മെഡിക്കൽ സെൻറ്ററിന്റെയും തകഴി പുതിയാറ ഗ്രൂപ്പിന്റെയും സഹകരണത്തോടെ...

പൂരപ്രേമികൾക്ക് സന്തോഷവാർത്ത. വെടിക്കെട്ടിന് അനുമതി

തൃശൂർ;പൂരപ്രേമികൾക്ക് സന്തോഷവാർത്ത. വെടിക്കെട്ടിന് അനുമതി ലഭിച്ചു. വെടിക്കെട്ട് നടത്താമെന്ന് ജില്ല കലക്റ്റർ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ അറിയിച്ചു. വെടിക്കെട്ടിന് എക്സ്പ്ലോസീവ് വിഭാഗത്തിന്‍റെ അനുമതി വൈകിയത് പൂരപ്രേമികളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. പതിവുപോലെ വെടിക്കെട്ട് നടത്താമെന്ന് കലക്റ്റർ അറിയിച്ചു. എന്നാൽ പാറമേക്കാവിന്‍റെ അമിട്ടുകൾ ഒരു വട്ടം കൂടി പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വെടിക്കെട്ടിന്‍റെ...

കടല്‍ക്ഷോഭത്തിന് സാധ്യത;മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് ജാഗ്രത നിര്‍ദേശം

  തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ കടലില്‍ പോകരുത് എന്ന് നിര്‍ദേശം. കാറ്റും ശക്തമാണ്. കേരളത്തില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് .തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത .

മലപ്പുറം താനൂരില്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച സോഷ്യല്‍ മീഡിയ നടത്തിയ ഹര്‍ത്താലില്‍ വ്യാപമായി കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം താനൂരില്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇന്നലെ ഹര്‍ത്താലിന്റെ മറവില്‍ നിരവധി കടകളും ബസുകളും ആക്രമിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടപടി. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്...

ശ്രീജിത്തിന്റെ മരണം നിര്‍ണായക വെളിപ്പെടുത്തലുമായി സാക്ഷി വിജു

  വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ശ്രീജിത്തിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴേ അവശനായിരുന്നുവെന്ന് സാക്ഷി വിജുവാണ് വെളിപ്പെടുത്തിയത്. സ്റ്റേഷനിലെത്തി കുറച്ചുനേരം കഴിഞ്ഞ് സെല്ലില്‍ വച്ച് വയറുവേദന എടുക്കുന്നതായുംതന്നെ മർദിച്ചതായും ശ്രീജിത്ത് പറഞ്ഞു. വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ വിജുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ട്...

മദ്യനയം സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

പാതയോരത്തെ മദ്യശാലകള്‍ക്കു നിരോധനമേര്‍പ്പെടുത്തിയ വിഷയത്തില്‍, പഞ്ചായത്തുകള്‍ക്ക് ഇളവു നല്‍കുന്ന കാര്യം സർക്കാരിന് തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി .500 മീറ്റര്‍ ദൂരപരിധിയിലുള്ള ബാറുകള്‍ പൂട്ടാന്‍ 2017 മാര്‍ച്ച് 30ന് സുപ്രീംകോടതി ഉത്തവിട്ടിരുന്നു.ഇതിനെതിരെ ബാറുടമകൾ അപ്പീൽ നൽകിയിരുന്നു .പുതിയ വിധി പുറത്തുവന്നതോടെ ദേശീയ പാതകള്‍ക്ക് അരികിലുള്ള പഞ്ചായത്തുപ്രദേശങ്ങളില്‍ ബാറുകള്‍ക്ക്...

മരണം മര്‍ദ്ദനതേത്തുടർന്നുള്ള ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്

  അട്ടപ്പാടിയില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന മധുവിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മര്‍ദ്ദനതേത്തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട് .അടിയേറ്റത് തന്നെയാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.  നെഞ്ചില്‍ ചവിട്ടേറ്റ പാടുകളും ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്. മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ...

Latest News

Most Read