മാവോയിസ്റ്റ് സിപി ജലീലിന്റെ സംസ്കാരം: ണ്ടിക്കാട്ടെ വീട്ടുവളപ്പിൽ

വയനാട് വൈത്തിരിയില്‍ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന്റെ സംസ്കാരം മലപ്പുറം പാണ്ടിക്കാട്ടെ വീട്ടുവളപ്പിൽ നടന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞാണ് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കനത്ത പൊലീസ് അകമ്പടിയിലാണ് സി പി ജലീലിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. തല...

ചൂടുകൂടുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് യൂണിഫോം നിര്ബന്ധമാക്കരുതെന്നു ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: കടുത്ത വേനൽ കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന് സ്കൂളുകൾക്ക് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദ്ദേശം. പരീക്ഷാഹാളിൽ കുടിവെള്ളം ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പൊള്ളുന്ന ചൂട് കാലത്ത് യൂണിഫോമും സോക്സും, ഷൂസും, ടൈയ്യും നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷൻ നിർദ്ദേശം.രാവിലെ ഒൻപതര മുതൽ ഉച്ചക്ക് ഒന്നര വരെ പരീക്ഷയെഴുതുന്ന...

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പത്തനംതിട്ട ആനിക്കാട് മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പ്ലസ്‍ടു വിദ്യാർത്ഥിയായ കറുകച്ചാൽ സ്വദേശി സൂരജാണ് മരിച്ചത്. 17 വയസ്സായിരുന്നു. സൂരജ് സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാൻ പോയതായിരുന്നു. ഇതിനിടെയായിരുന്നു സംഭവം

വനിതാദിനത്തിൽ പോലീസ് സ്റ്റേഷൻ ചുമതല വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്

തിരുവനന്തപുരം: അന്തര്‍ദേശീയ വനിതാദിനമായ നാളെ സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രധാന ചുമതലകള്‍ നിര്‍വഹിക്കും. എസ്ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നിര്‍വഹിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ മാര്‍ഗനിര്‍ദേശങ്ങള്‍...

കൊല്ലം ജില്ലാ കളക്ടര്‍ക്കെതിരെ വിജിലൻസ് അന്വേഷണം

പ്രിയ, റിയ എസ്റ്റേറ്റുകളിൽ നിന്ന് കരം സ്വീകരിച്ച നടപടിയിൽ കൊല്ലം ജില്ലാ കളക്ടര്‍ക്കെതിരെ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണം. കൊല്ലം ജില്ലാ കളക്ടർ അനാവശ്യ തിടുക്കം കാട്ടിയെന്ന പരാതിയില്‍ വിജിലൻസ് സ്പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തുക. സർക്കാർ നിലപാടിന് വിരുദ്ധമായാണ് പ്രിയ, റിയ എസ്റ്റേറുകളിൽ നിന്ന് കരം സ്വീകരിച്ചതെന്ന...

ഇന്ന് മഹാശിവരാത്രി: ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണം തുടങ്ങി

കൊച്ചി: ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണം തുടങ്ങി. ഇന്ന് രാവിലെ മുതൽ പെരിയാന്‍റെ തീരത്ത് വലിയ ഭക്തജനതിരക്കാണ്. പ്രളയ ശേഷമെത്തുന്ന ആദ്യ ശിവരാത്രിയിൽ കനത്ത സുരക്ഷയും മണപ്പുറത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.ബലിതർപ്പണചടങ്ങുകൾക്കായി 176 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. പ്രളയശേഷമെത്തുന്ന ആദ്യ ശിവരാത്രിയിൽ വിശ്വാസികൾക്ക് അസൗകര്യങ്ങൾ ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം...

കേരളത്തിൽ കർഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം ഇല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ .

കർഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. സംസ്ഥാനത്ത് കടക്കെണിയെ തുടർന്ന് കര്‍ഷകര്‍ തുടര്‍ച്ചയായി ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.പ്രളയ ശേഷം സംസ്ഥാനത്ത് പതിനൊന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കര്‍ഷക സംഘടനകളുടെ കണക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കിയിൽ മാത്രം മൂന്ന്...

ലോക്സഭാ തെരഞ്ഞെടുപ്പ് :തിരുവനന്തപുരം മണ്ഡലത്തിൽ സി ദിവാകരൻ എംഎൽഎ .

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാല് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി സിപിഐ. തിരുവനന്തപുരം മണ്ഡലത്തിൽ സി ദിവാകരൻ എംഎൽഎ മത്സരിക്കും. തൃശ്ശൂരിൽ രാജാജി മാത്യു തോമസും മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും വയനാട്ടിൽ പിപി സുനീറും മത്സരിക്കുമെന്നാണ് ധാരണ. രണ്ട് സിറ്റിംഗ് എംഎൽഎമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് തിരുവനന്തപുരത്ത് ചേര്‍ന്ന...

സംസ്ഥാനത്ത് അടുത്ത ആഴ്ച ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ചൂട് കൂടി സംസ്ഥാനത്ത് അടുത്ത ആഴ്ച ഉഷ്ണതരംഗം വരെ ഉണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മലബാർ മേഖലയിലാണ് ചൂട് ഏറ്റവും ശക്തമാവുക. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കുന്നു. കോഴിക്കോടാണ് നിലവിൽ താപനിലയിലെ വർധനവിൽ മുന്നിൽ. മൂന്ന് ദിവസം...

കാസര്‍കോട് ഇരട്ടക്കൊലപാതകം : ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കാസര്‍കോട് ഇരട്ടക്കൊലപാതകക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആദ്യം അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസ് കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് നാളെ അപേക്ഷ നല്‍കും.അതേസമയം കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ല. സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് അവരുടെ...

Latest News

Most Read