പി കെ ശശിക്കെതിരായ പരാതിയിൽ ഉചിതമായ നടപടി എടുക്കും ; കോടിയേരി

  ഷൊർണൂർ എം എൽ എക്കെതിതിരായ യുവതിയുടെ ലൈഗിക ആരോപണവുമായി ബന്ധപ്പെട്ട പരാതി മൂന്നാഴ്ച മുൻപ തന്നെ ലഭിച്ചിരുന്നതായി സി പി എം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരാതിയിൽ ഉചിതമായ നടപടികൾ പാർട്ടി സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർട്ടി ഇതുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചു...

വിവാ‍ദനോവൽ മീഷ നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി.

ഡൽഹി: എസ് ഹരീഷിന്റെ വിവാ‍ദമായ നോവൽ മീഷ നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി. നോവലിസ്റ്റ് എസ് ഹരീഷിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്താനാവില്ല എന്ന് നീരീക്ഷിച്ച കോടതി മീഷ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി. മതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെയാണ് നോവലിലെ ഒരു ഭാഗം ഹൈന്ദവ സ്ത്രീകളെ അവഹേളിക്കുന്നതായി ആരോപിച്ച് സംഘപരിവാർ സംഘടനകൾ...

പി കെ ശശിക്കെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന്എം സി ജോസഫൈൻ

തിരുവനന്തപുരം: പി കെ ശശിക്കെതിരായ പീഡന പരാതിയിൽ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷൻ എം സി ജോസഫൈൻ. ഇര പീഡന വിവരത്തെ കുറിച്ച് തുറന്നുപറഞ്ഞാൽ മാത്രമേ സ്വമേധയാ കേസെടുക്കാനാകു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും എം സി ജോസഫൈൻ വ്യക്തമാക്കി. പാർട്ടിയും കമ്മീഷനു രണ്ടും രണ്ടാണ്. ഇര പീഡന...

സംസ്ഥാനത്തു് എലിപ്പനി പടർന്നുപിടിക്കുന്നു ; ആളുകൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്

പ്രളയത്തിനു ശേഷം സംസ്ഥാനത്ത് എലിപ്പനി പടർന്നു പിടിക്കുകയാണ്. ആളുകൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെയൊരു ദിവസം മാത്രം മരിച്ചത് 10 പേരാണ്. എന്നാൽ, ഇതിൽ ഒരാളുടെ മരണം മാത്രമാണ് എലിപ്പനിബാധ മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആകെ 43 പേർ പ്രളയത്തിനു ശേഷം എലിപ്പനി...

ഹനാൻ കാറപകടത്തിൽ പെട്ടു

സ്കൂള്‍ യൂണിഫോമില്‍ മല്‍സ്യ വില്‍പന നടത്തിയതിനെ തുടര്‍ന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഹനാല്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ണ് അപകടമുണ്ടായത്. അപകടത്തില്‍ ഹനാന്റെ പരിക്ക് ഗുരുതരമല്ല. കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വച്ചു കാർനിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.

സേലത്തു വാഹനാപകടം: മരിച്ചവരിൽ 6 പേരും എടത്വാ സ്വദേശികൾ

  എടത്വാ (ആലപ്പുഴ): സേലത്ത് ബസ്സ് അപകടത്തില്‍ സെപ്റ്റംബർ 1ന് പുലർച്ചെ മരിച്ച ഏഴ് പേരില്‍ ആറ് പേരും എടത്വ സ്വദേശികളോ ബന്ധുക്കളോ ആയവര്‍.എടത്വ സെന്റ് അലോഷ്യസ് റിട്ട.പ്രൊഫ. കരിംക്കംപള്ളില്‍ നന്നാട്ടുമാലിയില്‍ ജിം ജേക്കബ് (58), എടത്വ കാട്ടാപള്ളില്‍ അഞ്ചില്‍ പരേതനായ കുഞ്ഞച്ചന്റെ (കെ.ജെ. വര്‍ക്കി) മകന്‍ ജോര്‍ജ്...

കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിൽഅപകടം ;ഒരാൾ മരിച്ചു

  കൊച്ചിയിലെ ഭാരത് പെട്രോളിയത്തിന്റെ എണ്ണ ശുദ്ധീകരണ ശാലയിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വൈക്കം, സ്വദേശിയായ രാജേഷ് ആണ് മരിച്ചത്. ഒരാൾ പരിക്കേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.

കുട്ടനാട്ടിൽ ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങി

  കുട്ടനാട്ടുകാർക്ക് തിരികെ വീട്ടിലേക്ക് പോകുന്നതിനായി 28, 29 തീയതികളിൽ നടക്കുന്ന മഹാശുചീകരണ പ്രവർത്തനത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയായി. ജില്ലാ ഭരണകൂടവും തദ്ദേശഭരണസ്ഥാപന പ്രതിനിധികളും സന്നദ്ധപ്രവർത്തകരും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ചേർന്നുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ശുചീകരണം പൂർത്തിയായൽ 30ന് വീടുകളിലേക്ക് അയയ്‌ക്കാൻ കഴിയുന്നവരെ അയയ്‌ക്കുകയും അല്ലാത്തവരെ പ്രത്യേക ക്യാമ്പുകളിൽ താമസിപ്പിക്കുകയും ചെയ്യും....

പ്രളയക്കെടുതി;വിശദപഠനത്തിന് എൻസിഇഎസ്എസ്

പ്രളയക്കെടുതിയെക്കുറിച്ച് വിശദമായ പഠനം നടത്താൻ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻസിഇഎസ്എസ്)എത്തുന്നു. ഡാമുകൾ തുറന്നു വിട്ടതു മൂലമുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചാവും പ്രധാനമായും പഠനം നടത്തുക. അതേസമയം, പ്രളയദുരന്തത്തെക്കുറിച്ചു രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡലപ്‌മെന്റ് സ്റ്റഡീസും (ആർജിഐഡിഎസ്) ശേഖരിക്കും. നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്...

രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിൽ

  തിരുവനന്തപുരം: പ്രളയദുരന്തബാധിതരെ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെ തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ ഇന്നും നാളെയും കേരളത്തിലുണ്ടാവും. രാവിലെ ചെങ്ങന്നൂരിലെത്തുന്ന രാഹുല്‍ അവിടെയുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ആലപ്പുഴയിലെ ക്യാംപുകളിലും സന്ദര്‍ശനം നടത്തും. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള സ്വീകരണചടങ്ങിലും പങ്കെടുക്കും. മഴക്കെടുതിയില്‍...

Latest News

Most Read